ഖത്തറിന് വന്‍ തിരിച്ചടി; ആഗോള വേദി പിന്‍മാറി, സൗദിയിലും യുഎഇയിലും കൂട്ട ചിരി!!

  • Written By:
Subscribe to Oneindia Malayalam

ദോഹ: തുടര്‍ച്ചയായി ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് ആഗോള സമൂഹത്തെ കൈയിലെടുക്കുന്ന ഖത്തറിന് കാലിടറി. അന്താരാഷ്ട്ര വേദികളെ സമീപിച്ച് തങ്ങള്‍ക്കനുകൂലമായ തീരുമാനം നേടിയെടുക്കാന്‍ ഖത്തര്‍ നടത്തിയ നീക്കം പരാജയപ്പെട്ടു. ഖത്തറിന്റെ അപേക്ഷയില്‍ ഇടപെടില്ലെന്ന് അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടന (ഐസിഎഒ) വ്യക്തമാക്കി.

ഖത്തര്‍ എയര്‍വേയ്‌സിനെതിരേ സൗദിയും സഖ്യരാജ്യങ്ങളും കൊണ്ടുവന്ന ഉപരോധം പിന്‍വലിക്കാന്‍ ആവശ്യപ്പെടണമെന്നാവശ്യപ്പെട്ടായിരുന്നു ഖത്തറിന്റെ അപേക്ഷ. ഇതിനെതിരേ സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ഖത്തറിനൊപ്പം നില്‍ക്കില്ലെന്ന് ഐസിഎഒ അറിയിച്ചു.

പ്രത്യേക യോഗം ചേര്‍ന്നു

പ്രത്യേക യോഗം ചേര്‍ന്നു

ഖത്തറിന്റെ അപേക്ഷ പരിഗണിക്കാന്‍ ഐസിഎഒ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. സാങ്കേതികമായ പ്രശ്‌നങ്ങള്‍ മാത്രമാണ് തങ്ങള്‍ പരിഗണിക്കുകയെന്ന് ഐസിഎഒ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രതികരിച്ചു.

 പ്രശ്‌നം രാഷ്ട്രീയ വിഷയം

പ്രശ്‌നം രാഷ്ട്രീയ വിഷയം

ഖത്തറിലെ പ്രശ്‌നം രാഷ്ട്രീയ വിഷയമായാണ് അവര്‍ കാണുന്നത്. അതുകൊണ്ട് തന്നെ ഇതില്‍ ഇടപെടുന്നതില്‍ തങ്ങള്‍ പരിമിതികളുണ്ട്. സാങ്കേതിക വിഷയത്തിന് അപ്പുറമുള്ള കാര്യമാണ് ഖത്തര്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നതെന്നും ഐസിഎഒ വ്യക്തമാക്കി.

പിന്തുണ പ്രഖ്യാപിച്ച് യുഎഇ

പിന്തുണ പ്രഖ്യാപിച്ച് യുഎഇ

ഐസിഎഒയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് യുഎഇ രംഗത്തെത്തി. അഭിനന്ദനാര്‍ഹമായ തീരുമാനമാണ് ഐസിഎഒ എടുത്തതെന്ന് യുഎഇ ജനറല്‍ സിവില്‍ വ്യോമയാന അതോറിറ്റി അധ്യക്ഷന്‍ സുല്‍ത്താന്‍ അല്‍ മന്‍സൂരി പറഞ്ഞു.

വ്യക്തമായ കാരണം കൊണ്ട്

വ്യക്തമായ കാരണം കൊണ്ട്

നാല് രാജ്യങ്ങള്‍ വ്യക്തമായ കാരണം കൊണ്ടാണ് ഖത്തര്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഖത്തറിന്റെ വിവാദ നടപടികളാണ് ഇതിലേക്ക് നയിച്ചത്. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും അല്‍ മന്‍സൂരി പറഞ്ഞു.

ഖത്തര്‍ പറയുന്നത് വ്യാജം

ഖത്തര്‍ പറയുന്നത് വ്യാജം

ഖത്തര്‍ അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വ്യാജമാണ്. ഖത്തറിനെ പൂര്‍ണമായും ഉപരോധത്തിലാക്കിയിട്ടില്ല. ഖത്തറിന്റെ വിമാനങ്ങള്‍ക്ക് മാത്രമാണ് ഉപരോധമെന്നും യുഎഇ വ്യക്തമാക്കി.

ഖത്തറിനെ പ്രതിരോധത്തിലാക്കിയില്ല

ഖത്തറിനെ പ്രതിരോധത്തിലാക്കിയില്ല

ഖത്തറില്‍ നിന്നു മറ്റു രാജ്യങ്ങളുടെ വിമാനങ്ങള്‍ പറക്കുന്നതിന് പ്രശ്‌നമില്ല. ഖത്തറിന്റെ ജലമാര്‍ഗവും തുറന്നുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍ തങ്ങളെ പ്രതിരോധത്തിലാക്കിയെന്ന് പറയുന്നത് ശരിയല്ലെന്നും യുഎഇ വിശദീകരിച്ചു.

ഒമ്പത് സുരക്ഷിതായ വ്യോമ പാതകള്‍

ഒമ്പത് സുരക്ഷിതായ വ്യോമ പാതകള്‍

ഖത്തറിന് അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ ഒമ്പത് സുരക്ഷിതായ വ്യോമ പാതകള്‍ തങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ പല പാതകളും യുഎഇയുടെ വ്യോമ മേഖലയിലൂടെയാണ്. ഈ സാഹചര്യത്തില്‍ ഖത്തറിന്റെ അപേക്ഷ നിലനില്‍ക്കില്ലെന്നും യുഎഇ വ്യക്തമാക്കി.

ഈജിപ്തിന്റെ ഒരു പാതയും

ഈജിപ്തിന്റെ ഒരു പാതയും

ഒമ്പതു പാതകളാണ് ഖത്തര്‍ വിമാനങ്ങള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരിക്കുന്നത്. ഒന്ന് ഈജിപ്തിന്റെ നിയന്ത്രണത്തിലുള്ള മധ്യധരണ്യാഴി വഴിയാണ്. ആഗസ്ത് ഏഴ് മുതല്‍ ഇതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും യുഎഇ വ്യോമയാന വൃത്തങ്ങള്‍ പറയുന്നു.

നവംബര്‍ ആറ് വരെ

നവംബര്‍ ആറ് വരെ

പൈലറ്റുമാര്‍ക്കുള്ള വിവരങ്ങള്‍ കൈമാറുന്ന സംവിധാനം വഴിയാണ് ബഹ്‌റൈനും യുഎഇയും നേരത്തെ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നത്. ആഗസ്ത് ഏഴ് മുതല്‍ നവംബര്‍ ആറ് വരെയാണ് ഇളവ് പ്രഖ്യാപിച്ചത്. ചിലപ്പോള്‍ സമയപരിധി നീട്ടിയേക്കും. എന്നാല്‍ സൗദി ഇളവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഫുട്‌ബോളും മുങ്ങുമോ

ഫുട്‌ബോളും മുങ്ങുമോ

2022ലെ ഫുട്‌ബോള്‍ ലോകക്കപ്പ് വേദി ലഭിക്കുന്നതിന് ഖത്തര്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഈ വിഷയം ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരികയാണ്. ഇവര്‍ക്ക് ഖത്തറിനെതിരേ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. അതിന് ശേഷമുണ്ടായ മറ്റൊരു തിരിച്ചടിയാണ് വ്യോമയാന സംഘടനയുടേത്.

English summary
The International Civil Aviation Organization has refused to intervene in regional political disputes and rejected Qatar's request to lift restrictions on its national carrier.
Please Wait while comments are loading...