കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ ലക്ഷ്യമിട്ടത് സൗദിയെ ഒതുക്കാന്‍...അമേരിക്കയുടെ പിണിയാളായി അറബ് ലോകം കൈപ്പിടിയില്‍ ഒതുക്കാന്‍

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദുബായ്: ഖത്തര്‍ പ്രതിസന്ധിക്ക് വഴിവച്ചത് യുഎഇ എന്ന യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ആണ് എന്ന രീതിയിലാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഇസ്രായേല്‍ സംഘവുമായി ചേര്‍ന്ന് ഖത്തറിനേയും കുവൈത്തിനേയും അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും പുറത്തായ ഇമെയില്‍ സന്ദേശങ്ങള്‍ തെളിയിക്കുന്നുണ്ട്.

മോഹന്‍ലാല്‍ ഒതുങ്ങും, മമ്മൂട്ടി കളം നിറയും??? മഹാഭാരതത്തെ വെല്ലാന്‍ 'ഇക്ക'യുടെ മാസ്റ്റര്‍ പ്ലാന്‍!!!

കാത്തിരുന്ന് എത്തിയ സഖാവിന്റെ ബോക്‌സ് ഓഫീസ് നേട്ടം!!! ഞെട്ടും, നിവിന്‍ മാത്രമല്ല ആരാധകരും???

എന്നാല്‍ അതിലും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അല്‍ജസീറ പുറത്ത് വിടുന്നത്. ആ ഇമെയില്‍ സന്ദേശങ്ങളിലെ യഥാര്‍ത്ഥ ലക്ഷ്യം ഖത്തര്‍ ആയിരുന്നില്ല. അത് സൗദി അറേബ്യ ആയിരുന്നു.

ഡബ്ബിംഗ് കഴിഞ്ഞതും ഒന്നും പറയാതെ ഇറങ്ങിപ്പോയ മോഹന്‍ലാല്‍, ഷാജികൈലാസിനെ ആശങ്കപ്പെടുത്തിയ പ്രതികരണം !!

പക്ഷേ സൗദി ഇപ്പോഴും യുഎഇയ്ക്ക് ഒപ്പം തന്നെയാണ്. എന്നാല്‍ എന്തായിരുന്നു യുഎഇയുടെ ലക്ഷ്യം? അത് ശരിക്കും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

യുഎഇ

യുഎഇ

ഗള്‍ഫ് മേഖലയിലെ ഏറ്റവും സമാധാനാന്തരീക്ഷം ഉള്ള രാജ്യമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്ന യുഎഇ. അറബ് രാഷ്ട്രങ്ങളുടെ ഇടയില്‍ മതകാര്‍ക്കശ്യം ഇല്ലാത്ത രാജ്യമാണ് യുഎഇ.

വളര്‍ച്ചയിലും ഒന്നാമത്

വളര്‍ച്ചയിലും ഒന്നാമത്

അറബ് രാഷ്ട്രങ്ങളില്‍ വളര്‍ച്ചയുടെ കാര്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്നത് യുഎഇയാണ്. ഏറ്റവും അധികം വിദേശ നിക്ഷേപം വരുന്ന രാജ്യവും യുഎഇ തന്നെ.

അതുതന്നെയാണ് യുഎഇയുടെ ലക്ഷ്യം

അതുതന്നെയാണ് യുഎഇയുടെ ലക്ഷ്യം

അറബ് രാജ്യങ്ങളില്‍ വളര്‍ച്ചയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന യുഎഇയ്ക്ക് എന്തുകൊണ്ട് അറബ് രാഷ്ട്രങ്ങളെ നയിച്ചുകൂട എന്ന ചോദ്യം തന്നെയാണ് അവര്‍ ഉന്നയിക്കുന്നത്. അത് തന്നെയാണ് അവരും ഇസ്രായേലും തമ്മിലുളള ബന്ധത്തിന് പിന്നിലെ രഹസ്യവും.

സൗദിയാണ് ശക്തര്‍

സൗദിയാണ് ശക്തര്‍

വലിപ്പത്തിന്റെ കാര്യത്തിലും എണ്ണ സമ്പത്തിന്റെ കാര്യത്തിലും ജിസിസിയിലെ ഒന്നാമന്‍ സൗദിയാണ്. മേഖലയിലെ പ്രധാന സൈനികശക്തിയും സൗദി തന്നെ. അമേരിക്കയോട് ഏറ്റവും അടുപ്പം പുലര്‍ത്തുന്ന രാജ്യവും.

സൗദി സുരക്ഷിതമല്ല

സൗദി സുരക്ഷിതമല്ല

എന്നാല്‍ അടുത്തിയെ സൗദി സുരക്ഷയുടെ കാര്യത്തില്‍ അത്ര മുന്നിലല്ല. ഇടയ്ക്കിടെയുണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങളും ഹൂത്തി പ്രശ്‌നവും എല്ലാം സൗദിയുടെ സുരക്ഷയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന കാര്യങ്ങളാണ്.

സൗദിക്കും മുകളില്‍ യുഎഇ

സൗദിക്കും മുകളില്‍ യുഎഇ

ഇക്കാരണങ്ങളെല്ലാം കൊണ്ട് സൗദിയ്ക്കും മുകളില്‍ വരാന്‍ എന്തുകൊണ്ടും യോഗ്യരാണ് തങ്ങള്‍ എന്നതാണ് യുഎഇയുടെ നിലപാട് എന്നാണ് ഇപ്പോള്‍ പുറത്ത് വന്ന ചില ഇമെയില്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്. സൗദിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇസ്രായേല്‍ സംഘവുമായി യുഎഇ അംബാസഡര്‍ നടത്തിയ ഇമെയില്‍ സന്ദേശങ്ങളില്‍ ഉണ്ട്.

സൗദിയിലെ മാറ്റങ്ങള്‍ വിലയിരുത്താന്‍

സൗദിയിലെ മാറ്റങ്ങള്‍ വിലയിരുത്താന്‍

ഇസ്രായേല്‍ എന്‍ജിഒ ആയ ഫൗണ്ടേഷന്‍ ഫോര്‍ ദ ഡിഫെന്‍സ് ഡെമോക്രസിയുമായിട്ടായിരുന്നു യുഎഇയുടെ അമേരിക്കന്‍ അംബാസഡര്‍ യൂസഫ് അല്‍ ഉത്തൈയ്ബയുടെ ഇമെയില്‍ ബന്ധം. സൗദിയിലെ മാറ്റങ്ങള്‍ ചര്‍ച്ചചെയ്യാനും വിലയിരുത്താനും ഈ മാസം തന്നെ എഫ്ഡിഡി പ്രതിനിധികളുമായി യോഗം ചേരാനും ധാരണയായിരുന്നു.

സൗദി ഭരണം, നയം... എല്ലാം പരിശോധിക്കാന്‍

സൗദി ഭരണം, നയം... എല്ലാം പരിശോധിക്കാന്‍

സൗദി അറേബ്യയുടെ ആഭ്യന്തര നയവും, നേതാക്കള്‍ ആഭ്യന്തരമായി നേരിടുന്ന പ്രശ്‌നങ്ങളും ജിഹാദ് സംബന്ധിച്ച സൗദിയുടെ നിലപാടുകളും എല്ലാം ഇസ്രായേല്‍ സംഘവുമായി ചര്‍ച്ച ചെയ്യാന്‍ യുഎഇ തീരുമാനിച്ചിരുന്നു എന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തിന് വേണ്ടിയാണ് ഇങ്ങനെ ഒരു ചര്‍ച്ച?

അമേരിക്കയുടെ വലംകൈ ആകാന്‍

അമേരിക്കയുടെ വലംകൈ ആകാന്‍

ഗള്‍ഫ് മേഖലയില്‍ ഇപ്പോള്‍ അമേരിക്കയുടെ വലംകൈ സൗദിയാണ്. എന്നാല്‍ സൗദിയുടെ ഈ റോളിനെ കുറിച്ച് പോലും പരിശോധിക്കുക ആയിരുന്നുവത്രെ യുഎഇയുടെ ലക്ഷ്യം. മേഖലയില്‍ അമേരിക്കയുടെ വലംകൈ ആയിരിക്കാന്‍ യുഎി കൊതിക്കുന്നു എന്ന് സാരം.

പക്ഷേ എന്തിന് ഖത്തര്‍?

പക്ഷേ എന്തിന് ഖത്തര്‍?

എന്നാല്‍ ഈ വിഷയത്തില്‍ ഖത്തര്‍ യുഎഇയ്ക്ക് ഒരു എതിരാളിയേ അല്ല എന്നതാണ് സത്യം. പക്ഷേ അതിലേക്കുള്ള വഴിതിരിച്ചുവിടലിന് ഇരയാക്കപ്പെട്ടത് ഖത്തര്‍ ആയിരുന്നു എന്ന് മാത്രം.

തീവ്രവാദ വിരുദ്ധത

തീവ്രവാദ വിരുദ്ധത

ഖത്തറും ഇറാനും തമ്മിലുള്ള അടുപ്പം യഥാര്‍ത്ഥത്തില്‍ അറബ് മേഖലയില്‍ യുഎഇ മുതലാക്കുകയായിരുന്നോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഇറാനെതിരെയുള്ള നിലപാടുകള്‍ അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ സഹായകമാകും എന്നായിരിക്കും യുഎഇ പ്രതീക്ഷിച്ചിട്ടുണ്ടാവുക.

സിറിയന്‍ പ്രതിസന്ധിയും റഷ്യയും

സിറിയന്‍ പ്രതിസന്ധിയും റഷ്യയും

സിറിയയില്‍ ഐസിസിനെതിരെയുള്ള പോരാട്ടത്തിന് സൗദിയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് രാജ്യങ്ങളും ഉണ്ട്. എന്നാല്‍ ബാഷര്‍ അസല്‍ അസദിനൊപ്പം നിന്ന് പോരാടിയത് ഇറാനും റഷ്യയും ആയിരുന്നു. ഒരു ഘട്ടത്തില്‍ റഷ്യയും അമേരിക്കയും തമ്മില്‍ ഈ വിഷയത്തില്‍ നേര്‍ക്കുനേര്‍ യുദ്ധം എന്ന രീതിയിലേക്ക് പോലും കാര്യങ്ങള്‍ എത്തിയിരുന്നു.

റഷ്യയുടെ പിന്തുണ ഇറാന്, ഇറാനെ പിന്തുണക്കുന്ന ഖത്തര്‍!!!

റഷ്യയുടെ പിന്തുണ ഇറാന്, ഇറാനെ പിന്തുണക്കുന്ന ഖത്തര്‍!!!

ഇറാന് എന്നും റഷ്യയുടെ പിന്തുണയുണ്ട്. ആ ഇറാന് ജിസിസി അംഗരാജ്യമായ ഖത്തറിന്റെ പിന്തുണയും ഒരു പരിധിവരെയുണ്ട്. അമേരിക്കന്‍ താത്പര്യങ്ങളുടെ കൂടെ നില്‍ക്കാന്‍ ഇതില്‍പരം വേറെ എന്ത് വേണം എന്ന ചോദ്യവും ബാക്കിയാണ്.

English summary
Qatar Crisis: leaked emails of UAE's American Ambassador includes discussion about Saudi Arabia too.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X