Get Updates
Get notified of breaking news, exclusive insights, and must-see stories!

100 കിലോയിലധികം ഭാരം; വെയ്റ്റ്‌ലോസ് ചലഞ്ചില്‍ പങ്കെടുക്കാന്‍ യുവാവ് കുറച്ചത് 36 കിലോ

thani mohammed

ദുബായ്: യുഎഇയില്‍ വെയ്റ്റ്‌ലോസ് ചലഞ്ചില്‍ പങ്കെടുക്കാന്‍ യുവാവ് കാണിച്ചത് ആരും കാണിക്കാത്ത നിശ്ചയദാര്‍ഢ്യം. ടാന്‍സാനിയയില്‍ നിന്നുള്ള 42കാരനായ താനി മുഹമ്മദ് അല്‍ഖഫ്രിയാണ് ആ സാഹസത്തിന്റെ പേരില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. 36.5 കിലോയാണ് താനി മുഹമ്മദ് കുറച്ചത്. ദേശീയ തലത്തില്‍ നടക്കുന്ന ഡിഎച്ച് 11, 100 എന്ന് വെയ്റ്റ്‌ലോസ് ചലഞ്ചില്‍ പങ്കെടുക്കാനായിരുന്നു ഈ കഠിനമായ പ്രയത്‌നം.

എട്ടാഴ്ച്ചകളിലായി നടത്തുന്ന പരിപാടിയാണ് ഡിഎച്ച്11, 100. അത് മാത്രമല്ല ഈ ടൂര്‍ണമെന്റില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. ഫിസിക്കല്‍ കാറ്റഗറിയിലാണ് അദ്ദേഹം വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത് ഈ ചലഞ്ചിന്റെ മൂന്നാം എഡിഷനാണ്.

18 വ്യക്തിഗത വിഭാഗം വിന്നര്‍മാരെയാണ് യുഎഇ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചത്. ഇതിനൊപ്പം ഒരു കോര്‍പ്പറേറ്റ് ചാമ്പ്യനുമുണ്ടാവും. അതേസമയം താന്‍ എങ്ങനെയാണ് ഈ ടൂര്‍ണമെന്റില്‍ വിജയിച്ചതെന്നും അല്‍ഖാഫ്രി വെളിപ്പെടുത്തി. തനിക്ക് ഇതില്‍ വിജയിക്കാന്‍ വലിയ പ്രചോദനം കഴിഞ്ഞ വര്‍ഷമാണ് ലഭിച്ചത്.

weight loss

ടോപ് ടെന്‍ വിന്നര്‍മാരില്‍ കഴിഞ്ഞ വര്‍ഷത്തെ ചലഞ്ചില്‍ ഞാനുമുണ്ടായിരുന്നു. ആ സമയം 103 കിലോ ഭാരമുണ്ടായിരുന്നു. മുപ്പത് കിലോ കുറയ്ക്കാന്‍ എനിക്ക് സാധിച്ചു. എന്നാല്‍ മറ്റൊരു വ്യക്തി ടോപ് പ്രൈസ് തുടര്‍ച്ചയായ രണ്ട് തവണ ഒരേയാള്‍ നേടിയത് ഞാന്‍ കണ്ടിരുന്നു. അതാണ് ഒന്നാം സ്ഥാനത്തെത്താമെന്ന പ്രചോദനത്തിന് കാരണമായതെന്നും താനി മുഹമ്മദ് പറഞ്ഞു.

കാണാനോ കേള്‍ക്കാനോ വഴിയില്ല; ഇത് ആരുടെ സ്വപ്‌നത്തിലും വരാത്ത വണ്ടര്‍ലാന്‍ഡ്, ട്രിപ്പ് ഉറപ്പിക്കാം

ഇത്തവണ എന്റെ ഭാരം 110 കിലോയില്‍ എത്തിച്ചിരുന്നു. തുടര്‍ന്നാണ് ചലഞ്ചില്‍ പങ്കെടുത്തത്. അതിലൂടെയാണ് ഒന്നാം സമ്മാനം സ്വന്തമാക്കിയതെന്നും താനി പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ജേതാവിനൊപ്പം ഫോട്ടോയെടുത്തെന്നും താനി മുഹമ്മദ് വ്യക്തമാക്കി. എന്നാല്‍ ഭാരം കുറയ്ക്കാനുള്ള ശ്രമം ഒട്ടും എളുപ്പമായിരുന്നില്ലെന്ന് യുവാവ് പറയുന്നു.

കടുത്ത വ്യായാമവും, ഡയറ്റും ഇതിനായി വേണ്ടി വന്നു. അരി ഭക്ഷണം കഴിക്കുന്നത് പൂര്‍ണമായും ഞാന്‍ നിര്‍ത്തി. മധുരവും, മാംസവും കഴിക്കുന്നത് രണ്ട് മാസത്തേക്ക് നിര്‍ത്തിയെന്നും താനി മുഹമ്മദ് വ്യക്തമാക്കി. നിത്യേന മൂന്ന് തവണ വ്യായാമം ചെയ്തു. മൂന്ന് മണിക്കൂര്‍ വീതമായിരുന്നു വ്യായാമമെന്നും യുവാവ് പറഞ്ഞു.

ഞാന്‍ ധാരാളം വെയ്‌റ്റൊന്നും എടുത്തല്ല ഭാരം കുറയ്ക്കാന്‍ നോക്കിയത്. വെയ്റ്റ് ലിഫ്റ്റ് കൊണ്ട് വലിയ ഗുണമില്ലെന്ന് മനസ്സിലായിരുന്നു. പകരം മറ്റൊരു രീതിയാണ് പരീക്ഷിച്ചത്. സ്‌കിപ്പിംഗാണ് ബദലായി പരീക്ഷിച്ചത്. രണ്ടായിരം വട്ടം സ്‌കിപ്പ് ചെയ്തു. നടത്തവും, ഓട്ടവും ഇതോടൊപ്പം നന്നായി കൊണ്ടുപോയി.

ഇതിനൊപ്പം ഭക്ഷണക്രമവും കൃത്യമായി കൊണ്ടുപോയി. ഗ്രീന്‍ ടീയിലാണ് ഞാന്‍ ദിനം ആരംഭിക്കുക. പാതി വെന്ത ബോയില്‍ഡ് എഗ്‌സാണ് ബ്രേക്ക്ഫാസ്റ്റിന് കഴിച്ചിരുന്നത്. ഉച്ചഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തി. അത്താഴത്തിന് വെജിറ്റബിള്‍ ഭക്ഷണങ്ങളാണ് കഴിച്ചത്. നല്ലൊരു ടീമിനെയാണ് എനിക്ക് ലഭിച്ചത്. അവര്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി ഫോളോ ചെയ്തുവെന്നും താനി മുഹമ്മദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+