പെരുന്നാള്‍ സമ്മാനം!!!, റമദാന്‍ ശമ്പളം നേരത്തേയെത്തും

  • Written By: Anoopa
Subscribe to Oneindia Malayalam

അബുദാബി:യുഎഇ യില്‍ റമദാന്‍ ശമ്പളം നേരത്തേയെത്തും. പെരുന്നാള്‍ ഒരുക്കങ്ങള്‍ നേരത്തേ നടത്താം. ശമ്പളം നേരത്തേ ലഭ്യമാക്കണമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ പെന്‍ഷനും നേരത്തേയെത്തും.

അബുദാബി എമിറേറ്റ്‌സിലെ ജീവനക്കാര്‍ക്ക് മെയ് 25 നു തന്നെ ശമ്പളം നല്‍കണമെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഡപ്യൂട്ടി കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അറിയിച്ചു.

quran-mosque

പെരുന്നാളിന് നേരത്തേയൊരുങ്ങാന്‍ കുടുംബങ്ങളെ സഹായിക്കുകയാണ് ലക്ഷ്യം. പെരുന്നാള്‍ ചെലവുകളും ഷോപ്പിങ്ങും മുന്‍കൂട്ടി തയ്യാറാക്കുകയും ചെയ്യാം.

English summary
UAE Government employees to receive salaries early for Ramadan
Please Wait while comments are loading...