Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ-യുഎഇ ബന്ധം: ചരിത്ര പ്രഖ്യാപനം ഉടന്‍: ഇനി ഡോളറില്ല, എല്ലാം രൂപയില്‍, പിന്നാലെ മറ്റ് രാജ്യങ്ങളും

വിദേശനാണ്യ പ്രതിസന്ധി കാരണം നൈജീരിയ ഉൾപ്പെടെയുള്ള നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ ഇന്ത്യയുമായി പ്രാദേശിക കറൻസിയിൽ വ്യാപാരം നടത്താൻ താൽപര്യപ്പെടുന്നുണ്ട്

 uae

ദില്ലി: റഷ്യക്ക് പിന്നാലെ യു എ ഇ, മലേഷ്യ, നൈജീരിയ എന്നീ രാജ്യങ്ങളുമായി രൂപയില്‍ വ്യാപാരം നടത്താനുള്ള തയ്യാറെടുപ്പുമായി ഇന്ത്യ. ഇടപാടിന്റെ വിശദാംശങ്ങളില്‍ അന്തിമ തീരുമാനം എടുക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള മുതിർന്ന ധനകാര്യ, ബാങ്ക് ഉദ്യോഗസ്ഥർ അബുദാബിയിലേക്ക് മൂന്ന് ദിവസത്തെ യാത്ര നടത്തുന്നുണ്ട്.

ഉന്നത ഉദ്യോഗസ്ഥറുടെ കൂടിക്കാഴ്ചയില്‍ ഇരുപക്ഷത്ത് നിന്നും തീരുമാനമുണ്ടായാല്‍ എപ്പോൾ വേണമെങ്കിലും രൂപ-ദിർഹം വ്യാപാര കരാർ സംബന്ധിച്ച പ്രഖ്യാപനം വരുമെന്ന് പ്രതീക്ഷിക്കാം.

പ്രാദേശിക കറൻസികളിലെ അന്താരാഷ്ട്ര വ്യാപാരം

പ്രാദേശിക കറൻസികളിലെ അന്താരാഷ്ട്ര വ്യാപാരം

അടുത്ത മാസത്തോടെ പ്രാദേശിക കറൻസികളിലെ അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുന്നതിന് മലേഷ്യയുമായും നൈജീരിയയുമായും ഇന്ത്യ കരാറിൽ ഏർപ്പെട്ടേക്കുമെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നത്. കരാർ പ്രാബല്യത്തിൽ വന്നാൽ, കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കുമുള്ള ഇടപാട് ചെലവ് വലിയ തോതില്‍ കുറയും.

ആർ ബി ഐ ഉദ്യോഗസ്ഥർ യു എ ഇ, നൈജീരിയ, റഷ്യ

റിപ്പോർട്ട് അനുസരിച്ച്, ആർ ബി ഐ ഉദ്യോഗസ്ഥർ യു എ ഇ, നൈജീരിയ, റഷ്യ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യങ്ങളിലെ പ്രാദേശിക കറൻസികളുമായുള്ള രൂപയുടെ വ്യാപാര സംവിധാനം സംബന്ധിച്ച് ചർച്ച നടത്തിവരികയാണ്. യു എ ഇയുമായുള്ള കരാർ പ്രവാസി വ്യാപാരികളെ സംബന്ധിച്ച് വളരെ ഗുണകരമാണ്.

യു എസി നും ചൈനയ്ക്കും ശേഷം ഇന്ത്യ

യു എസി നും ചൈനയ്ക്കും ശേഷം ഇന്ത്യ

യു എസി നും ചൈനയ്ക്കും ശേഷം ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യു എ ഇ. യു എ ഇയുമായുള്ള ചർച്ചകൾ പുരോഗമിക്കുന്ന ഘട്ടത്തിലാണെന്നും മലേഷ്യയുമായും നൈജീരിയയുമായും ചർച്ചകൾ ഏകദേശ അന്തിമ ഘട്ടത്തിലാണെന്നുമാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

കർപ്പൂരവും വെളിച്ചെണ്ണയുമുണ്ടോ: പേനും താരനും ഇനി വരില്ല, മുടി തഴച്ച് വളരുകയും ചെയ്യും

രാജ്യങ്ങള്‍ സംബന്ധിച്ച ധാരണാപത്രങ്ങൾ

''രാജ്യങ്ങള്‍ സംബന്ധിച്ച ധാരണാപത്രങ്ങൾ (എം‌ഒ‌യു) അടുത്ത മാസം തന്നെ ഒപ്പുവെക്കാം''- ഉദ്യോഗസ്ഥർ പറയുന്നു. പ്രാദേശിക കറൻസികളിൽ ഉഭയകക്ഷി വ്യാപാരം ആരംഭിക്കുന്നതിനുള്ള അടിസ്ഥാനം ആർ ബി ഐയുടെയും യു എ ഇയുടെയും സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥരും തമ്മിലാണ് ചർച്ച നടത്തി തീരുമാനമെടുക്കേണ്ടത്. ഇരു രാജ്യങ്ങളിലെയും ഉന്നത നേതാക്കൾ ഉടൻ കരാർ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു.

രൂപ-ദിർഹം വ്യാപാരത്തെക്കുറിച്ച്

രൂപ-ദിർഹം വ്യാപാരത്തെക്കുറിച്ച്

രൂപ-ദിർഹം വ്യാപാരത്തെക്കുറിച്ചുള്ള ഒരു കൺസെപ്റ്റ് പേപ്പർ കഴിഞ്ഞ വർഷം ഇന്ത്യ തയ്യാറാക്കി യു എ ഇ യുമായി പങ്കുവെച്ചതായും റിപ്പോർട്ടില്‍ പറയുന്നു. യു എ ഇയുടെ സെൻട്രൽ ബാങ്ക് ഇതിനോടകം തന്നെ ട്രേഡ് സെറ്റിൽമെന്റ് മെക്കാനിസത്തിനായി ഒരു നോഡൽ ഓഫീസറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യങ്ങൾ ഇപ്പോൾ ട്രേഡ് സെറ്റിൽമെന്റ്

രാജ്യങ്ങൾ ഇപ്പോൾ ട്രേഡ് സെറ്റിൽമെന്റ്

ഈ രാജ്യങ്ങൾ ഇപ്പോൾ ട്രേഡ് സെറ്റിൽമെന്റ് പേയ്‌മെന്റുകൾക്കായി യുഎസ് ഡോളറാണ് ഉപയോഗിക്കുന്നത്. ഡോളറിൽ നിന്ന് പ്രാദേശിക കറൻസികളിലേക്ക് മാറുന്നത് വിദേശ കറൻസി പരിവർത്തന ഫീസിന്റെ അക്കൗണ്ടിൽ ലാഭമുണ്ടാക്കുകയും മൂലധനത്തിന്റെ എളുപ്പത്തിലുള്ള ഒഴുക്ക് സാധ്യമാക്കുകയും ചെയ്യും. കഴിഞ്ഞ വർഷം മെയ് മുതൽ സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്ടിഎ) ഇന്ത്യയും യുഎഇയും ഒപ്പുവച്ചിരുന്നു

വിദേശനാണ്യ പ്രതിസന്ധി കാരണം നൈജീരിയ

വിദേശനാണ്യ പ്രതിസന്ധി കാരണം നൈജീരിയ

വിദേശനാണ്യ പ്രതിസന്ധി കാരണം നൈജീരിയ ഉൾപ്പെടെയുള്ള നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ ഇന്ത്യയുമായി പ്രാദേശിക കറൻസിയിൽ വ്യാപാരം നടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വ്യാപാര പങ്കാളികൾ - കയറ്റുമതിക്കാർ, ഇറക്കുമതിക്കാർ എന്നിവർക്കായിരിക്കും ഡോളർ വഴിയുള്ല വ്യാപാരത്തില്‍ കൂടുതല്‍ നഷ്ടം സഹിക്കേണ്ടി വരിക്. അതിനാൽ, മിക്ക രാജ്യങ്ങളും ഇടപാടിന്റെ ചിലവ് കുറയ്ക്കുകയും മൂന്നാം കറൻസി വഴിയുള്ള വ്യാപാരം ഒഴിവാക്കുകയും ചെയ്യുന്ന ഒരു ചട്ടക്കൂട് തയ്യാറാക്കിവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+