ശ്രീനഗറിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രം ലക്ഷ്യം; ലുലു ഗ്രൂപ്പും ജമ്മു കശ്മീർ സർക്കാരും ധാരണാപത്രത്തിൽ ഒപ്പുവച്ചു
ശ്രീനഗറിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രം ലക്ഷ്യം; ലുലു ഗ്രൂപ്പും ജമ്മു കശ്മീർ സർക്കാരും ധാരണാപത്രത്തിൽ ഒപ്പുവച്ചു
ശ്രീനഗർ: ശ്രീനഗറിൽ ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റിക്‌സ് ഹബ് സ്ഥാപിക്കുന്നതിനായി ജമ്മു കശ്മീർ സർക്കാർ അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പുമായി ധാരണ പത്രത്തിൽ ഒപ്പുവച്ചു. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫ് അലി എന്നിവരുടെ സാന്നിധ്യത്തിൽ ആണ് ധാരണ പത്രം ഒപ്പുവെച്ചത്.
2022 - ൽ ലുലു ഗ്രൂപ്പ് 17 ഹൈപ്പർ മാർക്കറ്റുകൾ കൂടി തുറക്കും എന്നും ഇ - കൊമേഴ്‌സ്, ലോജിസ്റ്റിക് സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 1 ബില്യൺ ദിർഹം നിക്ഷേപിക്കുമെന്നും യൂസഫലി പറഞ്ഞു.
ഗൾഫ് മേഖലയിലെ പ്രമുഖ മാധ്യമയായ ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് യൂസഫലി ഇക്കാര്യം പറഞ്ഞത്.

അതേ സമയം, ലുലു ഗ്രൂപ്പ് ഇതിനകം തന്നെ ഇന്ത്യയിലും മലേഷ്യയിലും ഓൺലൈൻ ഷോപ്പിംഗ് ആരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഈ വിപണികളിൽ ലുലുവിന്റെ സാന്നിധ്യം കൂടുതൽ വർദ്ധിപ്പിക്കും എന്നാണ് വിലയിരുത്തൽ. അതേ സമയം, ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ വിസ്മയമായ തീരുവനന്തപുരം നഗരിയിലെ ലുലു മാൾ ഡിസംബറിൽ ഉദ്ഘാടനം നടന്നിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് മാളിന്റെ ഔദ്ദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിച്ചത്.

2 ലക്ഷം ചതുരശ്ര അടിയുള്ള ലുലു ഹൈപ്പർ മാർക്കറ്റ് ആണ് ഇവുടുത്തെ പ്രധാന ആകർഷണം. മാളിൽ 2500 പേർക്ക് ഒരുമിച്ച് ഇരിക്കാൻ കഴിയുന്ന ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി 80000 ചതുരശ്രയടിയിൽ ഫൺട്യൂറ എന്ന പേരിൽ എന്റർടെയ്ൻമെന്റ് സെന്റകളും ഇവിടെ കാണാൻ കഴിയും. ലുലു കണക്ട്, ലുലു ഫാഷൻ സ്റ്റോർ, ലുലു സെലിബ്രിറ്റ് എന്നിവയുമുണ്ട്. 200 രാജ്യാന്തര ബ്രാൻഡുകൾക്കൊപ്പം കുടുംബശ്രീ, ഖാദി ഉൽപന്നങ്ങളും മാളിന് ഉളളിൽ ഉണ്ട്.

ഇതിന് പുറമെ മാളിന് അകത്ത് കേബിൾ കാറിൽ ചുറ്റാൻ സിപ് ലൈൻ സർവീസ് ഉണ്ട്. പി വി ആർ സിനിമാസ് ഒരുക്കുന്ന 12 സ്ക്രീനുകളുള്ള സൂപ്പർ പ്ലക്സ് തിയറ്റർ ഉടൻ തുറക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്. 8 നിലകളുള്ള മൾട്ടി ലെവൽ സംവിധാനത്തിൽ 3500 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കും. ഗതാഗത തടസ്സമില്ലാതെ വാഹനങ്ങൾക്ക് സുഗമമായി മാളിലേക്ക് പ്രവേശിക്കാനും പുറത്തേയ്ക്ക് പോകുന്നതിനും പാർക്കിങ് മാനേജ്മെന്റ് സിസ്റ്റം ഉണ്ടാകും. ഇന്റലിജന്റ് പാർക്കിങ് ഗൈഡൻസ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

മാളിൽ എത്തുന്ന ഭിന്നശേഷിക്കാർക്കായി മോട്ടറൈസ്ഡ് വീൽ ചെയർ ഉൾപ്പെടെ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മാളിലേക്ക് കെ എസ് ആർ ടി സിയുടെ സിറ്റി സർവീസും ഇതിന് പുറമെ ക്രമീകരിച്ചിട്ടുണ്ട്. 300 രാജ്യാന്തര ബ്രാൻഡുകളുടെ ഷോറൂമുകൾ മാളിൽ തുറന്നു. ഇതിൽ വസ്ത്രമേഖലയിലെയും സൗന്ദര‍്യവർധക ഉൽപന്നങ്ങളുടെയും 10 ബ്രാൻഡുകൾ കേരളത്തിൽ ഇതുവരെ എത്താത്തതാണ്. ഇവ തെക്കേ ഇന്ത്യയിലും ആദ്യമായാണെത്തുന്നതെന്ന പ്രത്യേകയും ലുലുവിൻ്റെ ഈ ജനകീയ ഷോപ്പിംഗ് അനുഭവത്തിനുണ്ട്. കഴക്കൂട്ടം - കോവളം ബൈപാസിൽ ആക്കുളത്ത് 3 നിലകളിൽ ആയി 20 ലക്ഷം ചതുരശ്രയടിയിൽ ആണ് തലസ്ഥാനത്ത് ലുലു മാൾ നിർമിച്ചിരിക്കുന്നത്.

എന്നാൽ, വ്യവസായ സൗഹൃദ സംസ്ഥാനമായതിനാല്‍ കേരളത്തില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ പദ്ധതികള്‍ കൊണ്ടു വരും എന്ന് എംഎ യുസഫലി പറഞ്ഞിരുന്നു. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോട്ടും കോട്ടയത്തും മാളുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നത്. തിരുവനന്തപുരത്തെ ലുലു മാളിന്റെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Recommended Video
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications