കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിനോട് കളിക്കാനില്ലെന്ന് യുഎഇ സൈന്യം; യുദ്ധവിമാനങ്ങളെ ഭയം!! അപ്പോള്‍ ആ കഥ

ഖത്തറുമായി പ്രശ്‌നത്തിന് പോകരുതെന്ന് സൈനികര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരിക്കുകയാണ് യുഎഇ സൈനിക മേധാവികള്‍.

  • By Ashif
Google Oneindia Malayalam News

അബൂദാബി: ഖത്തറും യുഎഇയും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായി തുടരുന്നതിനിടെ ഒരടി പിന്നോട്ടെന്ന് യുഎഇ. ഖത്തറുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കുകയാണ് യുഎഇയുടെ ശ്രമം. യുഎഇയുടെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് യാത്രാ വിമാനങ്ങള്‍ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ തടഞ്ഞുവെന്ന് യുഎഇ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദം ഐക്യരാഷ്ട്ര സഭാ ഏജന്‍സിയില്‍ വരെ എത്തിയിരിക്കെയാണ് യുഎഇയുടെ പിന്‍മാറ്റം. ഖത്തറിനെതിരേ ഉപരോധം പ്രഖ്യപിച്ച രാജ്യമാണ് യുഎഇ. ഖത്തര്‍ രാജകുടുംബാംഗത്തെ യുഎഇ തടവിലാക്കി പീഡിപ്പിച്ചുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് പുതിയ നീക്കം...

സൗദി അറേബ്യ കൊട്ടാരനഗരങ്ങള്‍ പണിയുന്നു; എണ്ണയ്ക്ക് ഗുഡ്‌ബൈ!! കടലില്‍ നിന്ന് പണം വാരുംസൗദി അറേബ്യ കൊട്ടാരനഗരങ്ങള്‍ പണിയുന്നു; എണ്ണയ്ക്ക് ഗുഡ്‌ബൈ!! കടലില്‍ നിന്ന് പണം വാരും

2014ല്‍ 600 കോടി ആളുകള്‍ ബിജെപിക്ക് വോട്ട് ചെയ്തു; ദാവോസില്‍ മോദിയുടെ തള്ള്, കുടപിടിച്ച് ട്വീറ്റും!2014ല്‍ 600 കോടി ആളുകള്‍ ബിജെപിക്ക് വോട്ട് ചെയ്തു; ദാവോസില്‍ മോദിയുടെ തള്ള്, കുടപിടിച്ച് ട്വീറ്റും!

മികച്ച ബന്ധമല്ല

മികച്ച ബന്ധമല്ല

ഖത്തറും യുഎഇയും തമ്മില്‍ മികച്ച ബന്ധമല്ല ഇപ്പോഴുള്ളത്. എങ്കിലും ഖത്തറുമായി പ്രശ്‌നത്തിന് പോകരുതെന്ന് സൈനികര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരിക്കുകയാണ് യുഎഇ സൈനിക മേധാവികള്‍. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

പ്രകോപനം തുടരുന്നു

പ്രകോപനം തുടരുന്നു

ഖത്തര്‍ പ്രകോപനം തുടരുന്നുണ്ടെന്നാണ് യുഎഇ ഇപ്പോഴും പറയുന്നത്. എങ്കിലും ഖത്തറുമായി പ്രശ്‌നമുണ്ടാക്കരുതെന്ന് സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഖത്തറിന്റെ പ്രകോപനത്തിന് നിന്നു കൊടുക്കേണ്ടെന്നും തര്‍ക്ക കാര്യങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാനും സൈനികര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യാത്രാ വിമാനങ്ങള്‍

യാത്രാ വിമാനങ്ങള്‍

ബഹ്‌റൈനിലേക്ക് പോകുന്ന യുഎഇയുടെ രണ്ട് യാത്രാ വിമാനങ്ങള്‍ ഖത്തറിന്റെ യുദ്ധവിമാനങ്ങള്‍ തടഞ്ഞുവെന്നാണ് യുഎഇ ദിവസങ്ങള്‍ക്ക് മുമ്പ് ആരോപിച്ചത്. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്ര സഭാ ഏജന്‍സിക്ക് യുഎഇ പരാതി നല്‍കിയിട്ടുമുണ്ട്. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും യുഎഇ അധികൃതര്‍ അറിയിച്ചു. ആരോപണം ഖത്തര്‍ നിഷേധിച്ചിരുന്നു.

അതിര്‍ത്തി ലംഘനം

അതിര്‍ത്തി ലംഘനം

യുഎഇ സൈന്യം നിരന്തരമായി അതിര്‍ത്തി ലംഘിച്ച് പ്രകോപനം സൃഷ്ടിക്കുന്നുണ്ടെന്ന് ഖത്തറിന് ഏറെ നാളായുള്ള ആക്ഷേപമാണ്. ഇക്കാര്യത്തില്‍ ഖത്തറും ഐക്യരാഷ്ട്ര സഭാ ഏജന്‍സിയെ പരാതിയുമായി സമീപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് യുഎഇയും പരാതിയുമായെത്തിയത്.

ബ്രിഗേഡിയര്‍ ഖുബൈസി

ബ്രിഗേഡിയര്‍ ഖുബൈസി

എന്നാല്‍ ഖത്തറുമായി ഒരു പ്രശ്‌നത്തിനുമില്ലെന്ന് യുഎഇ വ്യോമസേനാ ബ്രിഗേഡിയര്‍ ജനറല്‍ ഹിലാല്‍ സയീദ് അല്‍ ഖുബൈസി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സൈനികരോട് സ്വയം നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ പ്രകോപനം തുടരുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സൗദി വ്യോമാതിര്‍ത്തി വഴി

സൗദി വ്യോമാതിര്‍ത്തി വഴി

യുഎഇയുടെ സൈനിക വിമാനങ്ങള്‍ സൗദി അറേബ്യയുടെ വ്യോമാതിര്‍ത്തി വഴി മാറി സഞ്ചരിക്കുമെന്ന് അല്‍ ഖുബൈസി വ്യക്തമാക്കി. ഖത്തര്‍ യുദ്ധവിമാനങ്ങള്‍ തടയാന്‍ സാധ്യതയുള്ളതിനാലാണ് ഇതുവരെയുള്ള പാത ഒഴിവാക്കി മറ്റൊരു പാത തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

കരുത്ത് പകര്‍ന്ന് വിവാദം

കരുത്ത് പകര്‍ന്ന് വിവാദം

വിവാദത്തിന് കരുത്ത് പകര്‍ന്ന് പുതിയ ഭൂപ്പട വിവാദവും ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്തിട്ടുണ്ട്. അബൂദാബിയിലെ പ്രമുഖ മ്യൂസിയമായ ലൗറി അബൂദാബിയില്‍ പ്രദര്‍ശിപ്പിച്ച പുതിയ ഗള്‍ഫ് മേഖലയുടെ ഭൂപ്പടത്തില്‍ ഖത്തറിനെ പൂര്‍ണമായും ഒഴിവാക്കിയതാണ് വിവാദമയത്. ഭൂപ്പടവിവാദം ഖത്തറിനെ എത്രത്തോളം യുഎഇ വെറുക്കുന്നുവെന്നതിന്റെ സൂചനയാണിതെന്ന് നിരീക്ഷികര്‍ അഭിപ്രായപ്പെട്ടു.

കടുത്ത ഭിന്നത

കടുത്ത ഭിന്നത

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നതയാണ് നിലനില്‍ക്കുന്നത്. സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഒരു ഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്നു. മറു ഭാഗത്ത് ഖത്തറും. കുവൈത്ത് ആര്‍ക്കൊപ്പവും നില്‍ക്കുന്നില്ല. എന്നാല്‍ ഒമാനാകട്ടെ ഖത്തറിനൊപ്പമാണെന്ന സൂചനകള്‍ നല്‍കിയിട്ടുമുണ്ട്.

പ്രചാരണം

പ്രചാരണം

ഇപ്പോള്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് പുതിയ മാപ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് സംശയിക്കുന്നു. ഖത്തറിനെതിരേ മാത്രമല്ല, ഒമാനെ ചൊടിപ്പിക്കുന്ന നടപടിയും മാപ്പിലുണ്ട്. ഒമാന്റെ മുസന്തം യുഎഇയുടെ പ്രദേശമായിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. യുഎഇയുടെ ഏറ്റവും വലിയ ശേഖരമുള്ള മ്യൂസിയമാണ് ലൗറി അബൂദാബി. കഴിഞ്ഞ നവംബറിലാണ് ഇത് ഉദ്ഘാടനം ചെയ്തത്.

ഒഴിവാക്കി

ഒഴിവാക്കി

തെക്കന്‍ ഗള്‍ഫ് മേഖലയുടെ ഭൂപ്പടമാണ് ലൗറി അബൂദാബി പുറത്തിറക്കിയത്. മ്യൂസിയത്തില്‍ കുട്ടികളുടെ വിഭാഗത്തില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുകയായിരുന്നു മാപ്പ്. അതില്‍ ഖത്തറിനെ ബോധപൂര്‍വം ഒഴിവാക്കിയതാണെന്നാണ് ആരോപണം. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഭൂപ്പടം മാറ്റിയിരിക്കുകയാണ് മ്യൂസിയം അധികൃതര്‍.

മോശമാക്കാന്‍ പണം

മോശമാക്കാന്‍ പണം

ഖത്തറിനെ മോശമായി ചിത്രീകരിക്കാന്‍ യുഎഇ ശ്രമിക്കുന്നുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഭൂപ്പട വിവാദവും വിമാനയാത്ര തടയല്‍ ആരോപണവും ഉയര്‍ന്നത്. ഖത്തറിനെ കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതിന് അമേരിക്ക കേന്ദ്രമായി ചില സംഘങ്ങള്‍ യുഎഇയുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അമേരിക്കന്‍ ഭരണകൂടത്തെയും നിയമസമാജികരെയും ഖത്തറിനെതിരാക്കാന്‍ വേണ്ടിയാണത്രെ ഈ പ്രചാരണം.

English summary
UAE military told not to escalate Qatar crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X