Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ പ്രതിസന്ധിയില്‍ യുഎഇയുടെ 'പൂഴിക്കടകന്‍'... എല്ലാ പ്രതിസന്ധിയും അവസാനിപ്പിക്കാം, പക്ഷേ

ദുബായ്: ഗള്‍ഫ് പ്രതിസന്ധിക്ക് കാരണം ഖത്തര്‍ തീവ്രവാദത്തിന് വഴിവിട്ട് സഹായം ചെയ്യുന്നതാണ് എന്നായിരുന്നു ആരോപണം. സൗദി അറേബ്യയും ബഹ്‌റൈനും യുഎഇയും ഈജിപ്തും ആണ് ഖത്തറിന്റെ ഇതിന്റെ പേരില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

എന്നാല്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഖത്തര്‍ തയ്യാറായില്ല. അവര്‍ പ്രതിസന്ധികളെ ഏറെക്കുറെ മറികടന്നുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഏറെ ഞെട്ടിപ്പിക്കുന്നതാണ്. ഖത്തറിനോട് മറ്റുള്ളവര്‍ക്ക് ഇത്രയും വിരോധം ഉണ്ടാകാന്‍ കാരണം ഫുട്‌ബോള്‍ ലോകകപ്പ് ആണോ എന്നതാണ് ചോദ്യം.

തീവ്രവാദം

തീവ്രവാദം

തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഖത്തര്‍ സഹായം നല്‍കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. ഇറാനുമായുള്ള ബന്ധവും ഖത്തര്‍ വാര്‍ത്താ ഏജന്‍സിയില്‍ വന്ന ഖത്തര്‍ അമീറിന്റെ പ്രസ്താവനയും എല്ലാം വിലക്കിന് കാരണമെന്ന രീതിയില്‍ വിശദീകരിക്കപ്പെട്ടു.

ലോകകപ്പോ?

ലോകകപ്പോ?

2022 ലെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഖത്തറിലാണ് നടക്കുന്നത്. ഇപ്പോഴത്തെ വിലക്ക് ലോകകപ്പിന് തിരിച്ചടിയാകുമോ എന്ന ആശങ്കകളും ഉണ്ട്.

ലോകകപ്പ് ഉപേക്ഷിച്ചാല്‍

ലോകകപ്പ് ഉപേക്ഷിച്ചാല്‍

2022 ലെ ലോകകപ്പ് ഖത്തര്‍ ഉപേക്ഷിച്ചാല്‍ ഇപ്പോഴത്തെ നയതന്ത്ര പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടും എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇങ്ങനെ പറഞ്ഞത് ഒരു പ്രമുഖന്‍ തന്നെയാണ്.

ആവശ്യം യുഎഇയില്‍ നിന്ന്

ആവശ്യം യുഎഇയില്‍ നിന്ന്

യുഎഇയിലെ യര്‍ന്ന സുരക്ഷ ഉദ്യോഗസ്ഥനാണ് ഇത്തരം ഒരു കാര്യം മുന്നോട്ട് വച്ചത്. ലെഫ്റ്റനന്റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ ആണ് ട്വിറ്ററില്‍ ഇക്കാര്യം പറഞ്ഞത്.

ആദ്യമായി

ആദ്യമായി

ഗള്‍ഫ് പ്രതിസന്ധിയില്‍ ഇതുവരെ ലോകകപ്പ് ഒരു വിഷയം ആയി വന്നിരുന്നില്ല. ഇപ്പോള്‍ യുഎഇയുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു ആവശ്യം ഉയര്‍ന്നത് പുതിയ വിവാദങ്ങള്‍ക്ക് വഴിവക്കും എന്ന് ഉറപ്പാണ്.

സ്ഥിരം ഏര്‍പ്പാട്

സ്ഥിരം ഏര്‍പ്പാട്

കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന രീതിയാണ് ലെഫ്റ്റനന്റ് ദാഹി ഖല്‍ഫാന്റേത്. ഇതിന് മുമ്പും ട്വിറ്ററില്‍ വിവാദമുണ്ടാക്കിയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട് ഇദ്ദേഹം.

ലോകകപ്പിനെ ബാധിക്കില്ല

ലോകകപ്പിനെ ബാധിക്കില്ല

നിലവിലെ പ്രതിസന്ധികള്‍ ഒരുതരത്തിലും ലോകകപ്പിനെ ബാധിക്കില്ലെന്ന് ഖത്തര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റേഡിയങ്ങളുടേയും മറ്റ് അനുബന്ധ സൗകര്യങ്ങളുടേയും നിര്‍മാണങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

നാല് മാസങ്ങള്‍

നാല് മാസങ്ങള്‍

ജൂണ്‍ 5 ന് ആയിരുന്നു ഞെട്ടിപ്പിക്കുന്ന ആ വിലക്ക് നിലവില്‍ വന്നത്. സൗദിയും ബഹ്‌റൈനും യുഎഇയും ഈജിപ്തും ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയായിരുന്നു.

അതിര്‍ത്തി അടച്ചു

അതിര്‍ത്തി അടച്ചു

ഖത്തറിന്റെ ഏക കര അതിര്‍ത്തി സൗദി അടച്ചതോടെ ഖത്തര്‍ ഒറ്റപ്പെട്ട അവസ്ഥയിലായി. വ്യോമയാന, നാവിക അതിര്‍ത്തികളിലും നിരോധനം വന്നതോടെ ഖത്തര്‍ പ്രതിസന്ധിയിലായി.

സഹായം എത്തി

സഹായം എത്തി

എന്നാല്‍ ഖത്തറിനെ സഹായിക്കാന്‍ ഇറാനും തുര്‍ക്കിയും രംഗത്തെത്തി. അവശ്യ വസ്തുക്കളും ഭക്ഷണ സാധനങ്ങളും വിമാന മാര്‍ഗ്ഗവും കടല്‍ മാര്‍ഗ്ഗവും ഈ രാജ്യങ്ങള്‍ എത്തിക്കുകയായിരുന്നു.

നിര്‍ദ്ദേശങ്ങള്‍ തള്ളി

നിര്‍ദ്ദേശങ്ങള്‍ തള്ളി

വിലക്ക് അവസാനിപ്പിക്കാന്‍ സൗദി സഖ്യരാജ്യങ്ങള്‍ പലതവണ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചു. എന്നാല്‍ അതില്‍ ഒന്ന് പോലും അംഗീകരിക്കാന്‍ ഖത്തര്‍ തയ്യാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+