യുഎഇയുടെ ഈദ് ഗിഫ്റ്റ്, പെട്രോള്‍ വില ഈ വര്‍ഷം കുറയ്ക്കും

  • Posted By:
Subscribe to Oneindia Malayalam

ദുബായി: ഈദ് ഗിഫ്റ്റായി യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്തുമെന്ന് യുഎഇ ഊര്‍ജ മന്ത്രാലയം. പെട്രോള്‍ വില 98ല്‍ നിന്ന് ലിറ്ററിന് 1.86 ദിര്‍ഹമാണ് വിലയില്‍ മാറ്റം വന്നത്. കഴിഞ്ഞ മാസം 1.96 ദിര്‍ഹമായി കുറഞ്ഞ പെട്രോള്‍ വിലയിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയത്.

അതേസമയം 95ന്റെ വില ലിറ്ററിന് 1.75 ദിര്‍ഹമായും പെട്രോള്‍ 91ന്റെ വില 1.68 ദിര്‍ഹമായി കുറച്ചതായി മന്ത്രാലയം അറിയിച്ചു. ഡീസലിന്റെ വില 1.84 ദിര്‍ഹമായിരിക്കും. ജൂണില്‍ 1.90 ദിര്‍ഹമായിരുന്നു പെട്രോളിന്റെ വില.

 petrol-prices

മാര്‍ച്ചില്‍ യുഎഇ ആഭ്യന്തരവിപണിയില്‍ ഇന്ധനവില നേരിയ തോതില്‍ വര്‍ധിപ്പിച്ചിരുന്നു. നേരത്തെ സൂപ്പര്‍98 ലിറ്ററിന് 1.58 ദിര്‍ഹം ഉണ്ടായിരുന്നിടത്ത് ലിറ്ററിന് 1.47 ദിര്‍ഹമായി. സ്‌പെഷ്യല്‍ 95 ലിറ്ററിന് 1.36 ഇപ്ലസ് 91 ലിറ്ററിന് 1.29 ദിര്‍ഹം എന്നിങ്ങനെയായിരുന്നു മാറ്റിയ മറ്റ് നിരക്കുകള്‍.

ആ സമയത്ത് ഡീസലിന് 1.40 ദിര്‍ഹം ആയി വര്‍ധിപ്പിച്ചിരുന്നു. നേരത്തെ ഇത് 1.37 ആയിരുന്നു.

English summary
UAE's Eid gift: Petrol prices at lowest this year.
Please Wait while comments are loading...