ഖത്തറിനെതിരെ ആക്രമണം; സൗദി അറേബ്യ ഒരുങ്ങി, സൈന്യത്തിന് നിര്‍ദേശം!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

  • Written By:
Subscribe to Oneindia Malayalam

ദുബായ്: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം ചുമത്തിയത് പെട്ടെന്നുള്ള തീരുമാനത്തിന്റെ ഭാഗമായിരുന്നില്ല. ഖത്തറിന്റെ പ്രവര്‍ത്തനങ്ങള്‍ സൗദിയും യുഎഇയും ബഹ്‌റൈനും സൂക്ഷ്മമായി നിരീക്ഷിച്ച് വരികയായിരുന്നു. ഖത്തര്‍ പിടിയില്‍ ഒതുങ്ങില്ലെന്ന് അവര്‍ക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു.

ഒടുവില്‍ ഖത്തറിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. സൈനിക നടപടി മാത്രമാണ് പരിഹാരമെന്ന് ധാരണയിലെത്തി. സൗദി അറേബ്യ ഖത്തറിനെതിരേ ആക്രമണം നടത്താനും ഒരുങ്ങി. സൈന്യത്തിന് നിര്‍ദേശവും നല്‍കി. ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

 ഇമെയില്‍ ചോര്‍ന്നു

ഇമെയില്‍ ചോര്‍ന്നു

സൗദി അറേബ്യ ഖത്തറിനെതിരേ സൈനിക നടപടിക്ക് ഒരുങ്ങിയെന്ന വിവരമാണ് ചോര്‍ന്നിരിക്കുന്നത്. യുഎഇയുടെ അമേരിക്കയിലെ അംബാസഡര്‍ യൂസഫുല്‍ ഉതൈബയുടെ ഇമെയിലാണ് ഇക്കാര്യം.

അമേരിക്കന്‍ ഉദ്യോഗസ്ഥനെ അറിയിച്ചു

അമേരിക്കന്‍ ഉദ്യോഗസ്ഥനെ അറിയിച്ചു

ഉതൈബ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി എലിയോട്ട് എബ്രാംസിന് അയച്ച ഇമെയിലാണ് ചോര്‍ന്നത്. ഇതുസംബന്ധിച്ച് മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് നല്‍കി.

മെയ് മാസത്തില്‍ നടന്ന നീക്കം

മെയ് മാസത്തില്‍ നടന്ന നീക്കം

ഈ വര്‍ഷം മെയിലാണ് ഇതുസംബന്ധിച്ച മെയില്‍ ഉതൈബ അയച്ചിരിക്കുന്നത്. ജൂണ്‍ ആദ്യവാരത്തിലാണ് ഖത്തറിനെതിരേ സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും ഉപരോധം പ്രഖ്യാപിച്ചത്.

സൗദിക്കും യുഎഇക്കും അമര്‍ഷം

സൗദിക്കും യുഎഇക്കും അമര്‍ഷം

ഖത്തറിന്റെ പ്രവര്‍ത്തനങ്ങളില്‍ സൗദിക്കും യുഎഇക്കും കടുത്ത അമര്‍ഷമുണ്ടായിരുന്നുവെന്ന് ഇമെയിലില്‍ വ്യക്തമാക്കുന്നു. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായാണ് ഖത്തറിനെ ആക്രമിക്കാന്‍ തീരുമാനിച്ചത്.

ഒടുവില്‍ തീരുമാനം മാറ്റി

ഒടുവില്‍ തീരുമാനം മാറ്റി

സൈന്യത്തിന് നിര്‍ദേശം നല്‍കാനുള്ള അവസാന ഘട്ടം വരെ സൗദി അറേബ്യ എത്തിയതാണ്. ചില സൂചനകള്‍ കൈമാറുകയും ചെയ്തു. ഒടുവില്‍ തീരുമാനം മാറ്റുകയായിരുന്നുവത്രെ. ഉതൈബ നല്‍കിയ വിവരം ആശ്ചര്യപ്പെടുത്തുന്നുവെന്നായിരുന്നു എബ്രാംസിന്റെ പ്രതികരണം.

ഞെട്ടിപ്പിക്കുന്ന വിവരം

ഞെട്ടിപ്പിക്കുന്ന വിവരം

ഇതുവരെ യാതൊരു സൂചനയും ആക്രമണം സംബന്ധിച്ച് ലഭിച്ചില്ലായിരുന്നുവെന്ന് എബ്രാംസ് പറയുന്നു. ഞെട്ടിപ്പിക്കുന്ന വിവരമാണെന്നും അദ്ദേഹം തിരിച്ചു അയച്ച ഇമെയിലിലുണ്ട്.

 ട്രംപ് അനുമതി നല്‍കും

ട്രംപ് അനുമതി നല്‍കും

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണെങ്കില്‍ ഖത്തറിനെ ആക്രമിക്കുന്നത് തടയുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എല്ലാ അനുമതിയും നല്‍കുമെന്നും എംബ്രാംസ് പ്രതികരിക്കുന്നുണ്ട്.

ഖത്തര്‍ പണം ഭീകരവാദികള്‍ക്ക്

ഖത്തര്‍ പണം ഭീകരവാദികള്‍ക്ക്

ഖത്തറിനെ ജോര്‍ദാന്‍ നിയന്ത്രിക്കേണ്ടതിനെ കുറിച്ചും എംബ്രാംസ് സൂചിപ്പിക്കുന്നു. ഖത്തര്‍ ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന ആരോപണം സംബന്ധിച്ചും ഇരുനേതാക്കളും സംസാരിക്കുന്നുണ്ട്.

 എംബ്രാംസ് ഉന്നതന്‍

എംബ്രാംസ് ഉന്നതന്‍

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ കാലത്ത് പ്രധാന പദവി വഹിച്ച വ്യക്തിയാണ് എംബ്രാംസ്. ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു അദ്ദേഹം. ഇതാണ് ഉതൈബ ഇദ്ദേഹത്തിന് ഇമെയില്‍ അയക്കാന്‍ കാരണം.

രഹസ്യ നീക്കങ്ങള്‍

രഹസ്യ നീക്കങ്ങള്‍

ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരേ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചത്. അതിന് മുമ്പ് നടന്ന രഹസ്യ നീക്കങ്ങളാണിപ്പോള്‍ പുറത്തായിരിക്കുന്നത്. എന്താണ് സൈനിക നടപടി ഒഴിവാക്കാന്‍ കാരണമെന്ന് ഇമെയിലില്‍ വിശദീകരിക്കുന്നില്ല.

ഉപാധികള്‍ തള്ളിയ ഖത്തര്‍

ഉപാധികള്‍ തള്ളിയ ഖത്തര്‍

ഭീകരവാദികളെ ഖത്തര്‍ പിന്തുണയ്ക്കുന്നുവെന്നാണ് പ്രധാന ആരോപണം. തുടര്‍ന്ന് ഉപരോധം പ്രഖ്യാപിച്ച സൗദി സഖ്യം ഖത്തറിന് മുന്നില്‍ ചില ഉപാധികള്‍ വച്ചിരുന്നു. എന്നാല്‍ അതെല്ലാം ഖത്തര്‍ തള്ളി.

ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ശൈഖ് തമീം

ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ശൈഖ് തമീം

രണ്ടാം തവണയും ഉപാധികള്‍ വച്ചെങ്കിലും ഖത്തര്‍ അംഗീകരിച്ചില്ല. ഉപാധിയില്ലാതെ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നാണ് ഖത്തര്‍ പറയുന്നത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം കഴിഞ്ഞ ദിവസവും ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
UAE: Saudi Arabia was going to launch military attack on Qatar,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്