Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനീസ് കൊവിഡ് വാക്സിൻ 86 ശതമാനം സുരക്ഷിതം: സിനോഫാമിന്റേത് മികച്ച പ്രതികരണമെന്ന് യുഎഇ

ദുബായ്: ചൈന വികസിപ്പിച്ചെടുത്തിട്ടുള്ള കൊവിഡ് വാക്സിൻ സിനോഫാം 86 ശതമാനം ഫലപ്രദമാണെന്ന് യുഎഇ. ചൈനയുടെ കൊവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയതിന് പിന്നാലെയാണ് യുഎഇയിൽ നിന്നുള്ള പ്രതികരണം പുറത്തുവരുന്നത്. ഭാരത് ബയോടെക്, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഫൈസർ എന്നിങ്ങനെ മൂന്ന് കമ്പനികളിൽ നിന്നുള്ള കോവിഡ് വാക്സിനാണ് ഇന്ത്യ പ്രധാനമായും പരിഗണിക്കുന്നത്. ഈ മൂന്ന് വാക്സിനുകളും ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനായി അനുമതി തേടുകയും ചെയ്തിട്ടുണ്ട്.

 വാക്സിൻ ഫലപ്രദം

വാക്സിൻ ഫലപ്രദം

ചൈന വികസിപ്പിച്ചെടുത്തിട്ടുള്ള സിനോഫാം വാക്സിൻ 86% ഫലപ്രദമാണെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ചൈനയിലെ സിനോഫാർം വികസിപ്പിച്ചെടുത്ത വാക്സിന്റെ മനുഷ്യപരീക്ഷണം നടന്നുകൊണ്ടിരിക്കെ കൊറോണ വൈറസ് വാക്സിൻ വൈറസിനെതിരെ 86% ഫലപ്രാപ്തിയുണ്ടെന്ന് നേരത്തെ തന്നെ യുഎഇ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂലൈ, സെപ്തംബർ മാസങ്ങളിലായാണ് സിനോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം യുഎഇ ആരംഭിച്ചത്. ചില ഗ്രൂപ്പുകളിൽ അടിയന്തര ഉപയോഗത്തിനുള്ല അനുമതിയും യുഎഇ തേടിയിരുന്നു.

യുഎഇ ആരോഗ്യമന്ത്രാലയം

യുഎഇ ആരോഗ്യമന്ത്രാലയം

സിനോവാക്സ് വാക്സിൻ കൊവിഡ് വ്യാപനം തടയുന്നതിൽ 100 ശതമാനം ഫലപ്രദമാണെന്നും ആന്റിബോഡിയെ നിർവീര്യമാക്കുന്നതിൽ 99 ശതമാനം ഫലപ്രദമാമെന്നും യുഎഇ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. കോവിഡ് ബാധ തടയുന്നതിൽ 100 ശതമാനം ഫലപ്രദമാണെന്നും യുഎഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

 മൂന്ന് വാക്സിനുകൾ

മൂന്ന് വാക്സിനുകൾ

ഭാരത് ബയോടെക്, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഫൈസർ എന്നിങ്ങനെ മൂന്ന് കമ്പനികളിൽ നിന്നുള്ള കോവിഡ് വാക്സിനാണ് ഇന്ത്യ പ്രധാനമായും പരിഗണിക്കുന്നത്. ഈ മൂന്ന് കമ്പനികളും വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി ഡിസിജിഐയുടെ അനുമതി തേടിയിട്ടുണ്ട്. അസ്ട്രാസെനേക്ക വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ പരീക്ഷണം സിറം ഇൻസ്റ്റിറ്റ്യൂട്ടും ഐസിഎംആറുമാണ് നടത്തിവരുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന് പിന്നാലെ ഇന്ത്യയിൽ അടിയന്തര അനുമതി തേടിയ പട്ടികയിൽ ഫൈസറും ഉൾപ്പെടുന്നുണ്ട്. ഐസിഎംആറുമായി ചേർന്ന് ഭാരത് ബയോടെക്കാണ് കോവാക്സിൻ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഈ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

 അസ്ട്രാസെനേക്ക

അസ്ട്രാസെനേക്ക



അസ്ട്രാസെനെക്കയ്‌ക്കൊപ്പം കൊറോണ വൈറസ് വാക്സിൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ ഗവേഷകർ രണ്ട് ഘട്ട പരീക്ഷണം പൂർത്തിയാക്കി മൂന്നാംഘട്ട പൂൾ പരീക്ഷണത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. വാക്സിൻ സുരക്ഷിതമാണെന്നും ശരാശരി 70.4% ഫലപ്രാപ്തിയുമുള്ളതാണെന്നാണ് വിശകലന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്.

മൂന്ന് വാക്സിനുകൾ

മൂന്ന് വാക്സിനുകൾ

ഭാരത് ബയോടെക്, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഫൈസർ എന്നിങ്ങനെ മൂന്ന് കമ്പനികളിൽ നിന്നുള്ള കോവിഡ് വാക്സിനാണ് ഇന്ത്യ പ്രധാനമായും പരിഗണിക്കുന്നത്. ഈ മൂന്ന് വാക്സിനുകളും ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനായി അനുമതി തേടുകയും ചെയ്തിട്ടുണ്ട്. അതേ സമയം ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിൽ കൊവിഡ് വാക്സിൻ ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+