കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറക്കുംതളികയില്‍ നിന്ന് സിഗ്നല്‍; ഭൂമിയിലേക്ക് അന്യഗ്രഹജീവികള്‍ വരുന്നു; കണ്ടെത്തി വാനശാസ്ത്രജ്ഞര്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അന്യഗ്രഹ ജീവികള്‍ എന്നുള്ളത് എപ്പോഴും അജ്ഞാതമായിട്ടുള്ള ഒരു കാര്യമാണ്. പറക്കുംതളികകള്‍ പലയിടത്തായി കണ്ടു എന്നല്ലാതെ ഇതുവരെ ആര്‍ക്കും അന്യഗ്രഹ ജീവികളെ കാണാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ശാസ്ത്രജ്ഞര്‍ ഇതിന് പിന്നാലെയാണ്. ഭൂമിയെ കൂടാതെ നിരവധി ജീവന്‍ നിലനില്‍ക്കുന്ന ഗ്രഹങ്ങള്‍ ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.

അത് കണ്ടെത്താനുള്ള ശ്രമങ്ങളും ഒരു വശത്ത് നടക്കുന്നുണ്ട്. അന്യഗ്രഹജീവികളുമായി ആശയവിനിമയം സാധ്യമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇപ്പോഴിതാ ഞെട്ടിക്കുന്ന ഒരു വിവരങ്ങള്‍ അവര്‍ പങ്കുവെച്ചിരിക്കുന്നത്. അന്യഗ്രഹ ജീവികളില്‍ നിന്നുള്ള സിഗ്നലുകള്‍ അവര്‍ക്ക് കിട്ടിയെന്നാണ് അവകാശപ്പെടുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

1

നമ്മുടെ സൗരയൂഥത്തില്‍ നിന്ന് വളരെ ദൂരെ നിന്നുള്ള ഒരു സിഗ്നല്‍ തങ്ങള്‍ക്ക് ലഭിച്ചുവെന്നാണ് വാനശാസ്ത്രജ്ഞര്‍ പറയുന്നത്. അത്. വിദൂരമായ ഒരു ഗ്രഹത്തില്‍ നിന്നാവാം എന്നാണ് കരുതുന്നത്. പറക്കുംതളികയില്‍ നിന്നാവാം ഈ സിഗ്നല്‍ വന്നതെന്നും കരുതുന്നുണ്ട്. കനേഡിയന്‍ ഹൈഡ്രജന്‍ ഇന്റന്‍സിറ്റി മാപ്പിംഗ് എക്‌സിപെരിമെന്റ് റേഡിയോ ടെലിസ്‌കോപ്പാണ് ഈ സിഗ്നല്‍ കണ്ടെത്തിയത്. ഇത് ഡൊമിനിയന്‍ റേഡിയോ ആസ്‌ട്രോഫിസിക്കല്‍ ഒബ്‌സര്‍വേറ്ററിയിലാണ് ഉള്ളത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

2

ഇങ്ങനെയും നല്ല മനസ്സുള്ളവരോ; യൂബര്‍ ഡ്രൈവര്‍ക്ക് ബംപറടിച്ചു, പണം കൊണ്ട് സഹായം വീടില്ലാത്തവര്‍ക്ക്ഇങ്ങനെയും നല്ല മനസ്സുള്ളവരോ; യൂബര്‍ ഡ്രൈവര്‍ക്ക് ബംപറടിച്ചു, പണം കൊണ്ട് സഹായം വീടില്ലാത്തവര്‍ക്ക്

അതിശക്തമായ റേഡിയോ തരംഗങ്ങള്‍ ഭൂമിയിലെത്തിയതായി ഇവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ഇത് നടന്നത്. പക്ഷേ ഇപ്പോഴാണ് അവരത് വെളിപ്പെടുത്തിയത്. ഇത് അന്യഗ്രഹജീവികള്‍ക്കായുള്ള തിരച്ചിലില്‍ വഴിത്തിരിവായി മാറുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. മനുഷ്യരല്ലാതെ മറ്റ് ഗ്രഹങ്ങളില്‍ വേറെയും ജീവികളുണ്ടെന്ന് തെളിയിക്കാനുള്ള നിര്‍ണായക ചുവടുവെപ്പാണിത്. പ്രപഞ്ചത്തെ കൂടുതല്‍ ആഴത്തില്‍ അറിയാനും ഇത് ശാസ്ത്രജ്ഞരെ സഹായിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മക്ഗില്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഈ സിഗ്നല്‍ പിടിച്ചെടുത്തത്.

3

വിദൂരതയിലുള്ള ഒരു ദിക്കിലെ അറ്റോമിക് ഹൈഡ്രജനില്‍ നിന്ന് റേഡിയോ സിഗ്നല്‍ ഭൂമിയിലേക്ക് വരികയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഇന്ത്യയില്‍ ഉപയോഗിച്ചിരുന്ന ജയന്റ് മീറ്റര്‍വേവ് റേഡിയോ ടെലസ്‌കോപ്പ് ഉപയോഗിച്ചാണ് ഈ സിഗ്നല്‍ പിടിച്ചെടുത്തത്. ഈ സിഗ്നലുകള്‍ പ്രപഞ്ചത്തിന് 4.9 മില്യണ്‍ പ്രായമുള്ളപ്പോഴാണ് ഈ സിഗ്നല്‍ അയച്ചിരിക്കുന്നത്. ഇത് വളരെ ദൂരം താണ്ടിയാണ് ഇവിടെയെത്തിയത്. ഇത് 8.8 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് തുല്യമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതേസമയം ഏതെങ്കിലും ഗ്രഹത്തില്‍ നിന്നുള്ളതാണോ ഈ സിഗ്നല്‍ എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടില്ല.

4

എന്ത് മനോഹരിയാണ് തുര്‍ക്കി; ഉറപ്പായും സന്ദര്‍ശിക്കേണ്ടത് ഈ സ്ഥലങ്ങള്‍, കീശ കാലിയാവില്ല!!

അതേസമയം അമേരിക്കയിലെ സൗത്ത് കണ്‍ട്രിയില്‍ പറക്കുംതളികകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മൂന്ന് വീട്ടുകാരാണ് ആ പറക്കുംതളികയെ കണ്ടത്. കൃത്യമായി എന്താണ് ഇതെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല. പക്ഷേ ഇതൊരു പേടക രൂപത്തിലാണെന്ന് ഇവര്‍ പറയുന്നു. അതിവേഗത്തില്‍ ഇവ സഞ്ചരിക്കുന്നുമുണ്ട്. ഒരു ഡ്രോണിന് ഇത്രയും വേഗത്തില്‍ സഞ്ചരിക്കാനാവില്ലെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇത് കണ്ടതെങ്കിലും, ഈ വര്‍ഷം മാത്രമാണ് അത് പുറത്തുവിട്ടത്.

5

ബാബ വംഗയ്ക്കും മുകളില്‍; അന്യഗ്രഹജീവികള്‍ ആ ദിവസമെത്തും, ഇക്കാര്യങ്ങള്‍ സംഭവിക്കുമെന്ന് പ്രവചനംബാബ വംഗയ്ക്കും മുകളില്‍; അന്യഗ്രഹജീവികള്‍ ആ ദിവസമെത്തും, ഇക്കാര്യങ്ങള്‍ സംഭവിക്കുമെന്ന് പ്രവചനം

വീട്ടിന് മുകളിലായി ഒരു പ്രകാശത്തെ പലരും കണ്ടുവെന്നാണ് പറയുന്നത്. ചിലത് പകല്‍ നേരങ്ങളിലും കണ്ടിട്ടുണ്ട്. അതേസമയം കാനഡയില്‍ ലഭിച്ച സിഗ്നലുകള്‍ കൂടുതല്‍ വലിപ്പമേറിയതായത് കൊണ്ട് ടെലസ്‌കോപ്പിലൂടെ ദൃശ്യമാകുന്നതാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. മറ്റൊരു സൗരയൂഥം തന്നെ ഇതിനിടയിലുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഇത് അന്യഗ്രഹജീവികളില്‍ നിന്ന് മറ്റൊരു ഗ്രഹത്തിലേക്കുള്ള സന്ദേശമായിട്ടാണ് ശാസ്ത്രജ്ഞര്‍ ഇതിനെ കാണുന്നത്. നേരത്തെ യുഎസ്സില്‍ 350ഓളം പറക്കുംതളികകളെ കണ്ടെത്തിയതായും പെന്റഗണ്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതില്‍ പകുതിയും ഡ്രോണുകളും, പ്രതിഫലനവും, ലൈറ്റുകളുമൊക്കെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

English summary
ufo sent signals from space, astronomers detect it goes viral, is aliens coming to earth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X