കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; അതിവേഗത്തില്‍ സഞ്ചാരം, തിരിച്ചറിയാതെ നാട്ടുകാര്‍

അന്യഗ്രഹജീവികളെ കുറിച്ചും പറക്കുംതളികകളെ കുറിച്ചും ലോകത്ത് വലിയ ഗവേഷണം തന്നെ നടക്കുന്നുണ്ട്. ഇവ യഥാര്‍ത്ഥത്തില്‍ ഉണ്ടോ ഇല്ലയോ എന്നൊക്കെ പലരും ചോദിക്കുന്നുണ്ട്. ഒരുവിഭാഗം അന്യഗ്രഹജീവികളെ കണ്ടതായും അവകാശപ്പെടുന്നുണ്ട്.

Google Oneindia Malayalam News
UFO BRITAIN

ലണ്ടന്‍: അന്യഗ്രഹജീവികളെ കുറിച്ചും പറക്കുംതളികകളെ കുറിച്ചും ലോകത്ത് വലിയ ഗവേഷണം തന്നെ നടക്കുന്നുണ്ട്. ഇവ യഥാര്‍ത്ഥത്തില്‍ ഉണ്ടോ ഇല്ലയോ എന്നൊക്കെ പലരും ചോദിക്കുന്നുണ്ട്. ഒരുവിഭാഗം അന്യഗ്രഹജീവികളെ കണ്ടതായും, അവകാശപ്പെടുന്നുണ്ട്. പക്ഷേ അക്കാര്യങ്ങളെല്ലാം ഇപ്പോഴും ദുരൂഹമായി നിലനില്‍ക്കുകയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഓരോ രാജ്യത്തും പറക്കുംതളികയോട് സമാനമായ കാര്യങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ അടക്കം പുറത്ത് വന്നതോടെ ദുരൂഹത വര്‍ധിച്ചിരുന്നു. ഇപ്പോഴിതാ ബ്രിട്ടനില്‍ അത്തരമൊരു കാഴ്ച്ച വീണ്ടും ദൃശ്യമായിരിക്കുകയാണ്. അതിന്റെ വിശദമായ വിവരങ്ങളിലേക്ക്....

ബ്രിട്ടനില്‍ കണ്ടത് അപൂര്‍വ കാഴ്ച്ച

ബ്രിട്ടനില്‍ കണ്ടത് അപൂര്‍വ കാഴ്ച്ച

image credit: Lauren Garratt/Facebook

ഇതുവരെ അധികം ആരും കാണാത്ത ഒരു അജ്ഞാത രൂപത്തെയാണ് ബ്രിട്ടനിലെ നാട്ടുകാര്‍ ആകാശത്ത് കണ്ടത്. എല്ലാവരും കുറച്ച് ഭയത്തിലാണ് നിന്നതെന്നാണ് റിപ്പോര്‍ട്ട്. ഡ്യൂഡ്‌ലിയിലെ ഗോര്‍നാല്‍ ടൗണിലാണ് ഈ അപൂര്‍വ കാഴ്ച്ച കണ്ടിരിക്കുന്നത്. ഇത് പറക്കുംതളികയാണെന്ന് നാട്ടുകാര്‍ ഉറപ്പിച്ച് പറയുന്നു. ശാസ്ത്രജ്ഞര്‍ ഇത് തള്ളിക്കളഞ്ഞിട്ടില്ല. ബ്രിട്ടീഷ് സര്‍ക്കാരാണെങ്കില്‍ ഔദ്യോഗികമായി ഇവ എന്താണെന്ന് സ്ഥിരീകരിച്ചിട്ടുമില്ല. പക്ഷേ നാട്ടുകാര്‍ ഇത് അന്യഗ്രഹജീവികളുടെ വരവായിട്ടാണ് കാണുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ പറക്കുംതളിക; സൂര്യാസ്തമന സമയത്ത് ആകാശത്ത്, ഞെട്ടി നാട്ടുകാര്‍മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ പറക്കുംതളിക; സൂര്യാസ്തമന സമയത്ത് ആകാശത്ത്, ഞെട്ടി നാട്ടുകാര്‍

നിരവധി പേരാണ് ഈ അജ്ഞാത ദൃശ്യം മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേര്‍ ഈ അജ്ഞാത വസ്തുവിനെ കുറിച്ച് പല കാര്യങ്ങളാണ് പറയുന്നത്. അതേസമയം ഇത് റഷ്യന്‍ സൈന്യത്തിന്റെ ഡ്രോണാണെന്ന് പറയുന്നവരുമുണ്ട്. തീര്‍ച്ചയായും ഇത് നിരീക്ഷണ ഡ്രോണുകള്‍ അല്ലെന്നാണ് ബഹുഭൂരിപക്ഷം പേരും പറയുന്നത്. ഉറപ്പായും ഇത് അന്യഗ്രഹജീവികളുടെ വരവാണെന്ന് ഉറപ്പിച്ച് പറയുന്നു. അതിന് നിരവധി കാരണങ്ങളുമുണ്ട്. ഈ അജ്ഞാത വാഹനം കണ്ട സ്ഥലം വളരെയേറെ പ്രത്യേകതകള്‍ ഉള്ള സ്ഥലമാണ്.

കണ്ടത് പറക്കുംതളികകളുടെ കേന്ദ്രത്തില്‍

കണ്ടത് പറക്കുംതളികകളുടെ കേന്ദ്രത്തില്‍

ഡ്യൂഡ്‌ലി അന്യഗ്രഹജീവികളുടെ കേന്ദ്രമാണെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ്. പ്രത്യേകിച്ച് പലപ്പോഴായി ഇവിടെ പറക്കുംതളികകള്‍ കണ്ടിട്ടുണ്ടെന്നാണ് വാദം. ആകാശത്ത് വിവരിക്കാനാവാത്ത വിധം ഇവിടങ്ങളില്‍ തിളങ്ങുന്ന വസ്തുക്കള്‍ പലരും കണ്ടിട്ടുണ്ട്. ഇതിനെല്ലാം പറക്കുംതളികയുടെ രൂപമാണ്. വളരെയെറെ പ്രശസ്തമായ ഡ്യൂഡ്‌ലി ഡോറിറ്റോ ആദ്യമായി ഈ ടൗണിലാണ് പ്രത്യക്ഷപ്പെട്ടത്. 2009ലാണ് ഈ പറക്കുംതളികയെ ആദ്യമായി കണ്ടത്. ഇത് പിന്നീട് പലപ്പോഴും പലയിടത്തായി കണ്ടുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് വൈറലായ സംഭവമായിരുന്നു.

ത്രികോണ ആകൃതിയിലുള്ള രൂപങ്ങള്‍

ത്രികോണ ആകൃതിയിലുള്ള രൂപങ്ങള്‍

ഒരിക്കല്‍ പോയാല്‍ തിരിച്ചുവരാന്‍ തോന്നില്ല, യാത്രയ്ക്ക് കാശ് വേണം, പൈസ വസൂല്‍ ട്രിപ്പ് ഉറപ്പ്

ത്രികോണ ആകൃതിയിലുള്ള രൂപമാണ് ആളുകള്‍ കണ്ടിരിക്കുന്നത്. ഇതാണ് അജ്ഞാത ഗ്രഹത്തില്‍ നിന്ന് അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തിയെന്ന് നാട്ടുകാര്‍ വിശ്വസിക്കാന്‍ കാരണം. 2013ലും 2016ലും ഇത്തരം അപൂര്‍വ കാഴ്ച്ചകള്‍ ബ്രിട്ടനില്‍ കണ്ടിരുന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസിന് പറക്കുതളിക കണ്ടുവെന്ന് പറഞ്ഞ് 12 കോളുകളാണ് സ്‌റ്റേഷനില്‍ ലഭിച്ചത്. ഇതും ഡഡ്‌ലി മേഖലയില്‍ നിന്നാണ്. വെള്ള നിറത്തിലുള്ള തെളിച്ചമേറിയ വെളിച്ചവും, രണ്ട് വൃത്തവും ഏറെ ചര്‍ച്ചയായ മറ്റൊരു സംഭവമാണ്. ഇതില്‍ നിന്ന് ലൈറ്റുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.

തീരുന്നില്ല പറക്കുംതളികകളുടെ വരവ്

തീരുന്നില്ല പറക്കുംതളികകളുടെ വരവ്

ബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനംബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനം

വെസ്റ്റ് ബ്രോംവിച്ചിലെ താമസക്കാരും ഇത്തരം പറക്കുംതളികകള്‍ കണ്ട് അമ്പരന്നിരുന്നു. ഒരു വെളുത്ത ലൈറ്റാണ് ഇവര്‍ കണ്ടത്. അതും ഒരു വീടിന് മുകളിലായിരുന്നു ഇത്. ഈ രൂപം ഒരു പഴയ പള്ളിക്കടുത്തേക്ക് വേഗത്തില്‍ നീങ്ങുന്നതായിരുന്നു കണ്ടത്. അതും പുരാതനമായ ഒരു ക്രിസ്ത്യന്‍ പള്ളിയായിരുന്നു അത്. രണ്ട് തവണ ആ രൂപത്തെ ആകാശത്ത് കണ്ടുവെന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞത്. വെസ്റ്റ് മിഡ്‌ലാന്‍ഡുകളിലാണ് കൂടുതലായും പറക്കുംതളികകള്‍ ദൃശ്യമാകുന്നത്. ഇതിന് കൃത്യമായ വിശദീകരണവും ലഭിക്കാറില്ല. ഇത് വിമാനങ്ങള്‍ സഞ്ചരിച്ച വഴിയില്‍ രൂപപ്പെടുന്ന കാര്യങ്ങളാണെന്ന് വിമര്‍ശകര്‍ പറയുന്നുണ്ട്.

English summary
ufo spotted in britain, people see a fast moving object shaped like a triangle goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X