കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ് മാസം ബഹിരാകാശത്ത്...ടിം പീക്കും സംഘവും ഭൂമിയിലേക്ക് മടങ്ങിയെത്തുന്നു...

  • By Vishnu
Google Oneindia Malayalam News

ബ്രിട്ടന്‍: ബ്രിട്ടീഷ് ബഹിരാകാശ സഞ്ചാരിയായ ടിം പീക്കും സംഘവും തിരികെ ഭൂമിയിലേക്ക് മടങ്ങുന്നു. ആറ് മാസം നീണ്ട ബഹിരാകാശ വാസത്തിനു ശേഷമാണ് ടിം ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്. റഷ്യന്‍ ബഹിരാകാശ സഞ്ചാരി യുരി മലെന്‍ചെന്‍കോയും, അമേരിക്കക്കാരനായ തിമോത്തി കോപ്രയുമാണ് ടിം പീക്കിനൊപ്പമുള്ളത്. മൂവര്‍ സംഘം ജൂണ്‍ 18ന് 10.15 ന് ഖസാക്കിസ്ഥാനിലാണ് തിരിച്ചത്തുന്നത്.

യാത്ര വളരെ സാഹസികവും മറക്കാനാവാത്ത അനുഭവവുമായിരുന്നുവെന്നും അയച്ച സന്ദേശത്തില്‍ പറയുന്നു. സ്‌പേസിനോട് വിട പറയുകയാണെന്നും തിരിച്ചെത്തിയാലുടന്‍ വീട്ടുകാരെയും സുഹൃത്തുക്കളെയും കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പേസ് വോക്കിലൂടെ ഐതിഹാസിക മുന്നേറ്റമാണ് ടിം പീക്ക് നടത്തിയത്. സ്‌പേസ് വോക്ക് നടത്തിയ ആദ്യ ബ്രിട്ടീഷ് ബഹിരാകാശ സഞ്ചാരിയാണ് ടിം പീക്ക്. ലണ്ടന്‍ മാരത്തോണ്‍ നടക്കുമ്പോള്‍ സ്‌പേസ് സ്റ്റേഷനിലിരുന്ന് ടിം പീക്കും പങ്കാളിയായിരുന്നു.

Tim peake

1991-ല്‍ ഹെലന്‍ ഷര്‍മാന് ശേഷം ബഹിരാകാശ യാത്ര നടത്തുന്ന ബ്രിട്ടീഷുകാരനാണ് ടിം. മേജര്‍ ടിം പീക്കും, സഹപ്രവര്‍ത്തകരും റഷ്യന്‍ സ്‌പേസ് ക്രാഫാറ്റില്‍ നിന്ന് ഐഎസ്എസിലേക്ക് മാറും. തിരിച്ചിറങ്ങുന്ന സമയം മയക്കവും തലചുറ്റലുമുണ്ടാകുമെന്ന് ബ്രിട്ടന്റെ ആദ്യ ബഹിരാകാശ ഗവേഷകനായ ഹെലന്‍ ഷര്‍മാന്‍ ടിമ്മിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്‌പേസിലുണ്ടാകുന്ന മര്‍ദ വ്യത്യാസവും ആരോഗ്യകരമായ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും അത് കാരണം സ്‌പേസിലൂടെ നേര്‍രേഖയില്‍ നടക്കാന്‍ ആദ്യ ഘട്ടത്തില്‍ ബുദ്ധിമുട്ടുണ്ടായെന്നും ടിം നേരത്തെ സന്ദേശമയച്ചിരുന്നു.

ആറ് മാസത്തിനിടയ്ക്ക് ബഹിരാകാശത്ത് നിന്നും 250 പരീക്ഷണങ്ങളാണ് ടിം നടത്തിയത്. മെഡിക്കല്‍ സയന്‍സ്, റേഡിയേഷന്‍ ഫിസിക്‌സ്, മെറ്റിരീയല്‍സ് എന്നിവയിലാണ് പരീക്ഷണം നടത്തിയത്. എന്തായാലും ടിം പീക്കിന്റെയും സംഘത്തിന്റെയും വരവും കാത്തിരിക്കുകയാണ് ബ്രിട്ടനിലെ ജനതയയും ശാസ്ത്ര ലോകവും.

English summary
British astronaut Tim Peake is returning to Earth after a six-month stay aboard the International Space Station.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X