കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റ രാജ്യത്ത് നിന്ന് മാത്രം സൗദിയുടെ ബോംബ്, മിസൈൽ വാങ്ങൽ 500 ശതമാനം കൂടി; കൂട്ടക്കുരുതിക്ക് വേണ്ടി?

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യക്ക് എന്തിനാണ് ഇത്രയധികം ആയുധങ്ങള്‍ എന്ന് മുമ്പ് പലരും ചോദിച്ചിട്ടുണ്ട്. കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് വരെ അങ്ങനെ ഒരുപാട് ആയുധങ്ങളൊന്നും സൗദിക്ക് യഥാര്‍ത്ഥത്തില്‍ വേണ്ടിയിരുന്നില്ല.

സൗദി രക്ഷപ്പെട്ടു!!! ഒറ്റയടിക്ക് കിട്ടാൻ പോകുന്നത് അഞ്ച് കോടി കോടി രൂപ! ഇതാണ് ബുദ്ധി... രാജ ബുദ്ധി!!സൗദി രക്ഷപ്പെട്ടു!!! ഒറ്റയടിക്ക് കിട്ടാൻ പോകുന്നത് അഞ്ച് കോടി കോടി രൂപ! ഇതാണ് ബുദ്ധി... രാജ ബുദ്ധി!!

എന്നാല്‍ യെമനിലെ ഹൂത്തി വിമതരുമായുള്ള ഏറ്റുമുട്ടല്‍ തുടങ്ങിയതിന് ശേഷം കാര്യങ്ങള്‍ അങ്ങനെയല്ല. അതിനെ തുടര്‍ന്ന് തന്നെ ഐസിസിനെതിരെയുള്ള പോരാട്ടത്തിലും സൗദി നിര്‍ണായക സ്ഥാനം വഹിക്കുന്നുണ്ട്.

അടപടലം, അറഞ്ചം പുറഞ്ചം, ചറപറാ... ട്രോളുകള്‍; മോദിയ്ക്കും സംഘികൾക്കും പന്തംകൊളുത്തി ട്രോൾ പൊങ്കാല!!!അടപടലം, അറഞ്ചം പുറഞ്ചം, ചറപറാ... ട്രോളുകള്‍; മോദിയ്ക്കും സംഘികൾക്കും പന്തംകൊളുത്തി ട്രോൾ പൊങ്കാല!!!

ഈ കാലയളവില്‍ സൗദി അറേബ്യ ഒരുപാട് ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇപ്പോള്‍ വാങ്ങിക്കൂട്ടുന്നും ഉണ്ട്. എന്നാല്‍ അത് മുഴുവന്‍ അമേരിക്കയില്‍ നിന്ന് മാത്രമാണെന്ന് കരുതരുത്...

യെമനിലെ യുദ്ധം

യെമനിലെ യുദ്ധം

യെമനില്‍ സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടങ്ങള്‍ രൂക്ഷമാണ്. യെമനിലെ ഹൂത്തി വിമതര്‍ സൗദിക്ക് നേരേയും ആക്രമണങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നുണ്ട്. സൗദിയുടെ ആയുധ ഉപഭോഗം കൂടിയത് യെമന്‍ വിഷയത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയില്‍ നിന്ന്

അമേരിക്കയില്‍ നിന്ന്

സൗദി അറേബ്യ അമേരിക്കയില്‍ നിന്ന് ഒരുപാട് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നുണ്ട്. പുതിയ ആയുധങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടിട്ടും ഉണ്ട്. എന്നാല്‍ അമേരിക്കയില്‍ നിന്ന് മാത്രമല്ല സൗദി ആയുധങ്ങള്‍ വാങ്ങുന്നത്

ബ്രിട്ടന്റെ ആയുധങ്ങള്‍

ബ്രിട്ടന്റെ ആയുധങ്ങള്‍

ഇംഗ്ലണ്ടില്‍ നിന്നും സൗദി വലിയ തോതില്‍ ആയുധങ്ങള്‍ വാങ്ങുന്നുണ്ട്. യെമന്‍ സംഘര്‍ഷത്തിന് ശേഷം സൗദി ബ്രിട്ടനില്‍ നിന്ന് വാങ്ങിയ ആയുധങ്ങളുടെ കണക്കാണ് ഇപ്പോള്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡോട്ട് കോ ഡോട്ട് യുകെ പുറത്ത് വിട്ടിരിക്കുന്നത്. ഏതാണ്ട് അഞ്ഞൂറ് ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

യെമനിലെ കൂട്ടക്കുരുതി

യെമനിലെ കൂട്ടക്കുരുതി

യെമനില്‍ സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്നത് കൂട്ടക്കുരിതിയാണ് എന്ന ആരോപണം നേരത്തേ ഉയര്‍ന്നിട്ടുണ്ട്. വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ കൂടുതലും സാധാരണ ജനങ്ങളും കുട്ടികളും ആണ് എന്ന് പറയപ്പെടുന്നു. പുറത്ത് വരുന്ന കണക്കിനേക്കാള്‍ ഭീകരമാണ് യഥാര്‍ത്ഥ കണക്കുകള്‍ എന്നും ആരോപണം ഉണ്ട്.

ബ്രീട്ടീഷ് നിര്‍മിത ബോംബുകള്‍

ബ്രീട്ടീഷ് നിര്‍മിത ബോംബുകള്‍

യെമനില്‍ സൗദി ആക്രമണങ്ങള്‍ നടത്തിയ പ്രദേശങ്ങളില്‍ നിന്ന് ബ്രിട്ടീഷ് നിര്‍മിത ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുചെ ലംഘനമായും യെമനിലെ ആക്രമണങ്ങളെ വിശേഷിപ്പിക്കുന്നുണ്ട്. എങ്കിലും ബ്രിട്ടന്‍ ഇപ്പോഴും സൗദി അറേബ്യക്ക് എല്ലാ വിധത്തിലും ഉള്ള പിന്തുണ നല്‍കിപ്പോരുകയാണ് എന്നാണ് ആരോപണം.

ബ്രിട്ടനെതിരെ

ബ്രിട്ടനെതിരെ

ബ്രിട്ടനെതിരെ തന്നെയാണ് ഇക്കാര്യത്തില്‍ രൂക്ഷമായ ആരോപണങ്ങള്‍ ഉയരുന്നത്. യെമനിലെ അതിക്രമങ്ങള്‍ക്ക് ബ്രിട്ടന്‍ കൂട്ടുനില്‍ക്കുകയാണ് എന്നാണ് ആക്ഷേപം, കാമ്പയിന്‍ എഗെയ്ന്‍സ്റ്റ് ദി ആം ട്രേഡ് എന്ന സംഘടന ഇപ്പോള്‍ തന്നെ ഇതിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു.

ഇറാന്റെ പിന്തുണ

ഇറാന്റെ പിന്തുണ

യെമനിലെ ഹൂത്തി വിമതര്‍ക്ക് എല്ലാ വിധ സഹായങ്ങളും നല്‍കുന്നത് ഇറാന്‍ ആണ്. അവര്‍ക്ക് വേണ്ട ആയുധങ്ങളും മറ്റും എത്തുന്നതും ഇറാന്‍ വഴി തന്നെയാണ്. സൗദിയെ ഏറ്റവും ചൊടിപ്പിക്കുന്നതും ഇത് തന്നെ ആണ്.

സൗദിക്കും സുരക്ഷ നോക്കണം

സൗദിക്കും സുരക്ഷ നോക്കണം

യെമനില്‍ നടക്കുന്നത് കൂട്ടക്കുരുതി തന്നെയാണ് എന്നാണ് അന്താരാഷ്ട്ര സംഘടനകള്‍ പറയുന്നത്. ജനവാസ കേന്ദ്രങ്ങളെ പോലും ആക്രമണങ്ങളില്‍ നിന്ന് ഒഴിവാക്കുന്നില്ല എന്ന ആക്ഷേപവും ഉണ്ട്. എന്നാല്‍ സൗദിയെ സംബന്ധിച്ച് അവരുടെ സുരക്ഷയും നിര്‍ണായകമാണ്. പലതവണ യെമന്‍ അതിര്‍ത്തിയില്‍ നിന്ന് ഹൂത്തികള്‍ സൗദിക്ക് നേരെ മിസൈല്‍ ആക്രമണം നടത്തിയിട്ടുണ്ട്.

English summary
The number of British-made bombs and missiles sold to Saudi Arabia since the start of its bloody campaign in Yemen has risen by almost 500 per cent- The Independent report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X