ബ്രിട്ടനില്‍ ലേബര്‍ കൊടുങ്കാറ്റ്, വിദേശ നയം മാറുമോ? സ്റ്റാര്‍മറില്‍ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കാം
ലണ്ടന്‍: ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി മൃഗീയ ഭൂരിപക്ഷത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ്. കിയര്‍ സ്റ്റാര്‍മര്‍ അടുത്ത പ്രധാനമന്ത്രിയാവുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഇതിനോടകം 266 സീറ്റില്‍ അവര്‍ വിജയിച്ച് കഴിഞ്ഞു. വന്‍ മുന്നേറ്റമാണ് ലേബര്‍ പാര്‍ട്ടി നടത്തുന്നത്. 410 സീറ്റുകള്‍ വരെ അവര്‍ക്ക് ലഭിക്കുമെന്നാണ് സൂചന.പതിനാല് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്ന ശേഷമാണ് ലേബര്‍ പാര്‍ട്ടി സര്‍വകാല റെക്കോര്‍ഡുമായി അധികാരത്തില്‍ എത്താന്‍ പോകുന്നത്.
മധ്യ-ഇടത് സ്വഭാവമുള്ളതാണ് ഇപ്പോള്‍ ലേബര്‍ പാര്‍ട്ടി. സോഷ്യലിസ്റ്റ് ആശയങ്ങളും ലേബര്‍ പാര്‍ട്ടിയുടെ ഭാഗമാണ്. അതേസമയം ഋഷി സുനാക് മാറുന്നതോടെ വിദേശ നയത്തില്‍ എന്തുസംഭവിക്കും. ഇന്ത്യയെ സംബന്ധിച്ച് സ്റ്റാര്‍മറുടെ വരവ് ഗുണം ചെയ്യുമോ? അതൊന്ന് പരിശോധിക്കാം.

ഇന്ത്യയോടുള്ള നയം
ലേബര്‍ പാര്‍ട്ടി വരുന്നതോടെ ഇന്ത്യയുമായി തന്ത്രപരമായ പങ്കാളിത്തം പല മേഖലയിലും വരുമെന്ന് ഉറപ്പാണ്. തീര്‍ച്ചയായും ഇത് കെട്ടുറപ്പുള്ളതായിരിക്കും. സ്റ്റാര്‍മര്‍ മതവിരുദ്ധനല്ലെന്ന് പ്രചാരണ വേളകളില്‍ അടക്കം തെളിയിച്ചതാണ്. അതുകൊണ്ട് ഇന്ത്യക്ക് ഇടപെടുന്നതിലും പ്രശ്നങ്ങളില്ല. മുമ്പ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ജയശങ്കര്‍ അടക്കമുള്ളവര്‍ സ്റ്റാര്‍മറുമായി ചര്‍ച്ച നടത്തിയിരുന്നു.
സ്വതന്ത്രമായ വ്യാപാര കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കാന്‍ സാധ്യതയേറെയാണ്. സുരക്ഷ, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയുമായുള്ള സഹകരണം വര്‍ധിപ്പിക്കാനും ശക്തമായ സാധ്യതയുണ്ട്.
ഇന്ത്യയുമായി കൈകോര്‍ക്കുന്ന കാര്യത്തെ കുറിച്ച് നേരത്തെ സ്റ്റാര്‍മര്‍ തുറന്നുപറഞ്ഞിരുന്നു. അതേസമയം ലേബര്‍ പാര്‍ട്ടിയുടെ മുന്‍ നിലപാടുകള്‍ എപ്പോഴും ഇന്ത്യക്ക് അനുകൂലമായിരുന്നില്ല. എന്നാല്‍ പാര്‍ട്ടിയില്‍ ഒരുപാട് മാറ്റം വന്നുവെന്ന് സ്റ്റാര്‍മര്‍ വ്യക്തമാക്കി.
ചൈനയെ അകറ്റുമോ?
ചൈനയുമായുള്ള ബന്ധം ലേബര്‍ പാര്‍ട്ടി പുനപ്പരിശോധിക്കും. അതിനായി ചൈനീസ് നയം തന്നെ രൂപീകരിക്കും. വ്യാപാരം, വാണിജ്യം, സാങ്കേതികവിദ്യ എന്നിവയില്‍ നിന്ന് ചൈനയെ അകറ്റി നിര്‍ത്തുമെന്നാണ് സ്റ്റാര്‍മര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാന വിഷയത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.
സുരക്ഷാ മുന്‍ഗണന നല്കി ബ്രിട്ടന്റെ വ്യാപാര-സാമ്പത്തിക താല്പര്യങ്ങള് സംരക്ഷിക്കുകയാണ്. എന്നാല്‍ ഇത് യുഎസ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വരുന്നതോടെ ഇത് അട്ടിമറിക്കപ്പെടാനും സാധ്യതയുണ്ട്. യുഎസിന്റെ സഖ്യരാഷ്ട്രങ്ങള്‍ക്ക് മേല്‍ ട്രംപ് കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ സാധ്യതയേറെയാണ്.
ഇസ്രായേല്‍-പലസ്തീന് സംഘര്‍ഷം
ലേബര്‍ സര്‍ക്കാര്‍ വരുന്നതോടെ ഗാസയിലെ വെടിനിര്‍ത്തലിനായി കൂടുതല്‍ ആവശ്യങ്ങള്‍ ഉയരാം. അതുപോലെ ബന്ദികളെ മോചിപ്പിക്കാനും ആവശ്യപ്പെടും. പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനും ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ തയ്യാറായേക്കും.
സമാധാന ശ്രമങ്ങള്‍ രണ്ട് രാഷ്ട്രങ്ങളിലൂടെ മാത്രമേ സാധ്യമാകൂ എന്നാണ് ലേബറിന്റെ നിലപാട്. രാഷ്ട്രമായി അംഗീകരിക്കല്‍ പലസ്തീന് ജനതയുടെ അവകാശമാണ്. ഇസ്രായേലിന്റെ ദീര്‍ഘകാല സുരക്ഷയ്ക്ക് അത് ആവശ്യമാണെന്നും ലേബര്‍ പാര്‍ട്ടിക്ക് നിലപാടുണ്ട്.
യൂറോപ്പിലെ സൗഹൃദം
ലേബര്‍ പാര്‍ട്ടി വിജയിച്ചാല്‍ യൂറോപ്പിലെ ഏത് രാജ്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഫ്രാന്‍സിലെ തീവ്ര വലത് നാഷണല്‍ റാലി പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഫ്രാന്സുമായ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തും.
അതുപോലെ അനധികൃത കുടിയേറ്റക്കാര്‍ ചെറുബോട്ടുകളിലായി അപകടകരമായ രീതിയില്‍ വരുന്നത് അവസാനിപ്പിക്കും. ഇവരെ കൊണ്ടുവരുന്ന വലിയ സംഘങ്ങളെയാണ് ഇല്ലാതാക്കേണ്ടത്. അതിന് ഫ്രാന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. യൂറോപ്പ്യന്‍ യൂണിയന്റെ സഹകരണവും പ്രതീക്ഷിക്കുന്നതായി സ്റ്റാര്‍മര്‍ പറഞ്ഞു.
യുക്രൈന് പിന്തുണ
യുക്രൈന് ലേബര്‍ സര്‍ക്കാരിന്റെ പിന്തുണയുണ്ടാവും. നേരത്തെയുണ്ടായിരുന്ന നയം തന്നെയാണ് പിന്തുടരുക. നേരത്തെ പണം, ആയുധങ്ങള്‍, സൈനിക പരിശീലനം എന്നിവ ബ്രിട്ടന് യുക്രൈന് നല്‍കിയിരുന്നു. ഇത് തുടരും. യുക്രൈന് പ്രസിഡന്റ് വ്ളോദിമിര്‍ സെലിന്‍സ്കിയെ സ്റ്റാര്‍മര്‍ അധികാരമേറ്റ ഉടനെ തന്നെ കണ്ടേക്കും. പിന്തുണ അറിയിക്കാനും ശ്രമിക്കും.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications