കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ നാണം കെടുത്തി ഹർത്താൽ അക്രമം... കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കാണമെന്ന് യുകെ സർക്കാർ!!

Google Oneindia Malayalam News

ലണ്ടൻ: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം നടന്ന അക്രമങ്ങൾ ലോകത്തിന് മുന്നിൽ കേരളത്തെ നാണം കെടുത്തി. കേരളം നാണം കെടുത്തുന്ന പ്രസ്താവനയാണ് യുകെ സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാർ കേരളത്തിൽ സഞ്ചരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി. ശബരിമല വിവാദത്തെത്തുടർന്ന് കേരളത്തിലുണ്ടായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

<strong>ശബരിമല; നിരോധനാജ്ഞ വീണ്ടും നീട്ടി; ദർശനത്തിനും ശരണം വിളിക്കും വിലക്കില്ല, വൻ സുരക്ഷ.. കൂടുതൽ പോലീസ്!</strong>ശബരിമല; നിരോധനാജ്ഞ വീണ്ടും നീട്ടി; ദർശനത്തിനും ശരണം വിളിക്കും വിലക്കില്ല, വൻ സുരക്ഷ.. കൂടുതൽ പോലീസ്!

ശബരിമലയിലെ സ്ത്രീ പ്രവേശനവുമാി ബന്ധപ്പെട്ട് കേരളത്തിലെ ചില സിറ്റികളിലും ടൗണുകളിലും കലാപം നടക്കുകയാണ്. പോലീസും അക്രമികളും തമ്മിലുള്ള സംഘർഷത്തിൽ പൊതു സേവനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. നിങ്ങൾ കേരളത്തിലേക്ക് പോകുകയാണെങ്കിൽ മിഡിയ റിപ്പോർട്ടുകൾ സസൂഷ്മം ശ്രദ്ധിക്കണമെന്നും ജാഗ്രത പുലർത്തണമെന്നുമാണ് യുകെ ഫോറിൽ ആന്റ് കോമൺ വെൽത്ത് ഓഫീസിൽ നിന്നുള്ള പ്രസ്താവന.

ഭീകരാക്രമണം

ഭീകരാക്രമണം


ഭീകരർ ഇന്ത്യയിൽ ആക്രമങ്ങൾ നടത്താൻ സാധ്യതയുണ്ട്. സമീപ ആക്രമണങ്ങൾ വിദേശികൾ സന്ദർശിച്ച പൊതു സ്ഥലങ്ങളെ കേന്ദ്രീകരിച്ചായിരുന്നെന്നും യുകെ സർക്കാർ ജനങ്ങൾക്ക് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയെ ലക്ഷ്യം വെക്കാൻ സാധ്യതയുണ്ട്.

ജാഗ്രത പാലിക്കണം

ജാഗ്രത പാലിക്കണം

മതപരമായ സ്ഥലങ്ങൾ, വിപണന കേന്ദ്രങ്ങൾ, ഉത്സവ സ്ഥലങ്ങൾ, ബീച്ചുകൾ തുടങ്ങിയ ബ്രിട്ടീഷ് പൗരൻമാർ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഭീഷണി ഉയർത്തിയേക്കാം. നിങ്ങൾ ഈ സമയത്ത് ജാഗ്രത പാലിക്കണം, പ്രാദേശിക മാധ്യമങ്ങൾ നിരീക്ഷിക്കുകയും നിങ്ങളുടെ സുരക്ഷയ്ക്കായി എല്ലാ മുൻകരുതലുകളും എടുക്കുകയും വേണമെന്നും ബ്രിട്ടീഷ് പൗരന്മാർക്ക് യുകെ മുന്നറിയിപ്പ് നൽകുന്നു.

കേരളത്തിലേക്കുള്ള യാത്ര

കേരളത്തിലേക്കുള്ള യാത്ര

അതേസമയം കേരളത്തില്‍ കനത്ത ആക്രമണം ഉണ്ടാകുന്ന അവസ്ഥയില്‍ കേരളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ സഊദി പൗരന്മാര്‍ക്ക് എംബസി നിര്‍ദേശം നല്‍കിയിരുന്നു. മുംബൈയിലെ സഊദി കോണ്‍സുലേറ്റാണ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. സമരങ്ങളും പ്രതിഷേധവും നടക്കുന്ന കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകരുതെന്നാണ് കൊച്ചിയില്‍ കഴിയുന്ന സഊദി പൗരന്മാരോട് സൗദി മുംബൈ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കിയത്.

പുറത്തിറങ്ങരുത്...

പുറത്തിറങ്ങരുത്...

പലയിടങ്ങളിലും പ്രകടനങ്ങളും സമരങ്ങളും പ്രതിഷേധങ്ങളും നടന്നുവരികയാണ്. അത് കാരണം സുരക്ഷ മുന്‍ നിര്‍ത്തി എല്ലാവരും താമസ സ്ഥലങ്ങളില്‍ തന്നെ കഴിയണം. കൊച്ചിയിലുളള എല്ലാ സഊദി പൗരന്മാരും ആവശ്യമെങ്കില്‍ ഈ 00919892019444 ഹെല്‍പ് ലൈനില്‍ വിളിക്കണമെന്നും കോണ്‍സുലേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
The UK government has updated its travel advisory to India, warning British citizens to remain vigilant and avoid large public gatherings, following violent protests in Kerala over the issue of women entering the Ayyappa temple in Sabarimala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X