കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുകെയില്‍ വിസാ ഫീസ് വര്‍ധിപ്പിക്കുന്നു

Google Oneindia Malayalam News

ലണ്ടന്‍: മാര്‍ച്ച് 18 മുതല്‍ യുകെയില്‍ വിസാ ഫീസ് വര്‍ധിപ്പിക്കുന്നു. പതിനായിരക്കണക്കിന് ഇന്ത്യക്കാരെ ഇത് കാര്യമായി ബാധിക്കും. ഈ വര്‍ഷം ജനുവരിയിലാണ് വിസ ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതുപ്രകാരം വര്‍ക്ക് വിസകള്‍ക്കും സ്റ്റഡി വിസകള്‍ക്കും രണ്ട് ശതമാനം വര്‍ധനവുണ്ടാകും.

പൗരത്വ വിസകള്‍ക്കും സെറ്റില്‍മെന്റ് വിസകള്‍ക്കും ഫീസ് കുത്തനെ ഉയര്‍ത്തി. ഇരുപത്തഞ്ച് ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടതല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസ സ്വന്തമാക്കിയത് ഇന്ത്യക്കാരായിരുന്നു. കഴിഞ്ഞ വര്ഷം 92,062 വിസകളാണ് സ്‌കില്‍ഡ് വര്‍ക്കര്‍ വിഭാഗത്തില്‍ യുകെ വിതരണം ചെയ്തത്.

Visa

നിലവില്‍ സെറ്റില്‍മെന്റ് വിസക്ക് 1500 പൗണ്ടാണ് ഫീസ്. ഇത് 1875 പൗണ്ടായി വര്‍ധിപ്പിക്കും. വര്‍ക്കേര്‍സ്, സ്റ്റുഡന്റ് വിസാ ഫീസ് രണ്ട് ശതമാനം വര്‍ധിപ്പിച്ചിരിക്കുന്നത് സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന വിസ എന്ന രീതിയിലാണ്. കഴിഞ്ഞ വര്‍ഷം സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് വിഭാഗത്തില്‍ ഇന്ത്യക്കാര്‍ക്കായിരുന്നു ഏറ്റവും കൂടുതല്‍ വിസ ലഭിച്ചത്. ഇതാണ് ഈ തീരുമാനം ഇന്ത്യക്കാര്‍ക്ക് പ്രതികൂലമാകുന്നത്.

വിസ ലഭിച്ചതില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് അമേരിക്കക്കാരാണ്. സ്‌കില്‍ഡ് വിസ കരസ്ഥാമാക്കിയതില്‍ ഭൂരിഭാഗവും യുകെയില്‍ തന്നെ തുടരാന്‍ ശ്രമിക്കുകയും അതിനായി കുടിയേറ്റ വിസയ്ക്ക് അപേക്ഷിക്കുകയും ചെയ്യും. ഇത് മുന്നില്‍ കണ്ടാണ് യുകെ കുടിയേറ്റ വിസ ഫീസ് ഇരുപത്തഞ്ച് ശതമാനം വര്‍ധിപ്പിക്കുന്നത്.

English summary
The British government is set to increase visa fees across most categories of applications from March 18, in a move that will affect thousands of Indians who were the largest group of skilled workers to be granted visas to live and work in Britain last year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X