ബൈഡന്റെ പ്രതികരണത്തെ വിമർശിച്ച് യുക്രൈൻ എംപി, ഇന്ന സോവ്സുനിന് പറയാനുള്ളത്...
കീവ്: റഷ്യൻ അധിനിവേശത്തിൽ അമേരിക്കൻ പ്രസിഡന്റ്
ജോ ബൈഡൻ നടത്തിയ പരാമർശത്തിനെതിരെ വിമർശനവുമായി യുക്രൈൻ എം.പി ഇന്ന സോവ്സുൻ. യുക്രൈൻ പൗരന്മാർക്ക് വേണ്ടത്ര സഹായം ലഭിക്കുന്നുണ്ടെന്ന് തോന്നുന്ന ഒരു വാക്ക് പോലും യുഎസ് പ്രസിഡന്റ് പറഞ്ഞില്ലെന്നാണ് എംപിയുടെ വിമർശനം. റഷ്യൻ അധിനിവേശത്തിൽ യുക്രൈനിനെ ഇപ്പോൾ സഹായിക്കുന്നതിനേക്കാൾ കൂടുതൽ സഹായിക്കുമെന്ന തരത്തിലുളള പ്രസ്‌താവനയോ യുക്രൈൻ പൗരന്മാർക്ക് ആത്മവിശ്വാസം നൽകുന്ന രീതിയിലുള്ള ഒരു പരാമർശമോ ജോ ബൈഡന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും എം.പി പറയുന്നു.
പോളണ്ടിന് പ്രസിഡന്‍റ് ഉറപ്പു നൽകിയതിൽ സന്തോഷമുണ്ടെന്നും എന്നാൽ യുദ്ധം നടക്കുന്നത് കീവിലും ഖാർകീവിലും ആണെന്നും എംപി പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു എം.പിയുടെ പ്രതികരണം. നാറ്റോ രാജ്യങ്ങളിലെ ഒരിഞ്ച് ഭൂമിയിലേക്ക് പോലും കടക്കാൻ ആലോചിക്കുകയേ വേണ്ടെയെന്നായിരുന്നു ബൈഡന്റെ ആദ്യ പ്രതികരണം. യുക്രൈനിൽ നിന്ന് നാല് മില്യൺ ആളുകളാണ് ഇതിനകം അഭയാർഥികളാണ്. യുക്രൈനിന് ഒപ്പം ഞങ്ങളുണ്ട് എന്ന പ്രതികരണമാണ് ബൈഡന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.

യുഎന്നിന്റെ കണക്കുകൾ പ്രകാരം 3.7 മില്യൺ ആളുകളാണ് ഇതിനകം യുക്രൈനിൽ നിന്ന് പലായനം ചെയ്‌തത്. ഇതിൽ 90 ശതമാനം പേരും സ്‌ത്രീകളും കുട്ടികളും ആണെന്നുമാണ് യുഎന്നിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. അതേ സമയം യുക്രൈനിന് കൂടുതൽ ആയുധങ്ങൾ ആവശ്യമാണെന്ന് യുക്രൈൻ പ്രസിഡന്‍റ് സെലൻസ്‌കി ആവശ്യപ്പെട്ടിരുന്നു.

അതേ സമയം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് അധികാരത്തില്‍ തുടരാനാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. പോളണ്ടില്‍ വച്ച് പ്രസംഗിക്കവെയായിരുന്നു ബൈഡന്‍ ഇക്കാര്യം പറഞ്ഞത്. യുക്രൈനില്‍ റഷ്യക്ക് വിജയം നേടാന്‍ സാധിക്കില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. എന്നാൽ ഈ പ്രസ്‌താവനയിൽ വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. റഷ്യയിലെ ഭരണമാറ്റത്തെ പിന്തുണയ്ക്കുകയല്ല, മറിച്ച് യുക്രൈനെതിരായ റഷ്യയുടെ ആക്രമണത്തിനെതിരെ ലോക ജനാധിപത്യ രാജ്യങ്ങളെ തയാറാക്കുക എന്നതാണ് ബൈഡന്‍ ഉദ്ദേശിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യുക്രൈനിൽ റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ബൈഡന്റെ ആദ്യ ചർച്ചയായിരുന്നു ഇത്.

അതിനിടെ ബൈഡന് മറുപടിയുമായി റഷ്യൻ വക്താവ് രംഗത്തെത്തി. പുടിന്‍ അധികാരത്തില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ബൈഡന്‍ അല്ലെന്നും റഷ്യൻ ജനതയാണ് റഷ്യന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതെന്നും റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു.












Click it and Unblock the Notifications