'രാജ്യം കത്തുമ്പോള്‍' ഭാര്യയ്ക്ക് ഒപ്പം ഫോട്ടോഷൂട്ടുമായി യുക്രൈൻ പ്രസിഡണ്ട് സെലൻസ്കി, വിമർശനം
കൈവ്: രാജ്യത്ത് റഷ്യൻ ആക്രമണം തുടരുന്നതിനിടെ പുത്തൻ ഫോട്ടോഷൂട്ടുമായി ഉക്രൈൻ പ്രസിഡന്റ് വൊളോദിമിര്‍ സെലൻസ്കിയും ഭാര്യ ഒലേന സെലൻസ്കയും. പ്രസിഡന്റിന്റെ ഓഫീസിനുള്ളിൽ ഇരിക്കുന്ന ചിത്രവും, തകര്‍ന്ന കപ്പലിന് മുന്നിൽ പട്ടാള വനിതകൾക്കൊപ്പം നിൽക്കുന്ന ചിത്രവും സെലൻസ്കി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. അതേസമയം പിന്തുണയും രൂക്ഷവിമര്‍ശനവുമാണ് ചിത്രത്തിനെതിരെ ഉയരുന്നത്.
പോര്‍ട്രെയ്റ്റ് ഓഫ് ബ്രേവറി എന്ന് പേരിട്ടാണ് സെലൻസ്കിയുടെ ചിത്രം വോഗ് നൽകിയിട്ടുള്ളത്. യുദ്ധഘട്ടത്തിൽ ഒലേന സെലൻസ്കി നയതന്ത്രത്തിൽ സുപ്രധാന പങ്കുവഹിച്ചുവെന്നും വോഗ് കുറിച്ചു. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ആനി ലിബോവിറ്റ്‌സാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ വിമര്‍ശനവും, പിന്തുണയും നിറഞ്ഞ പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ചിലര്‍ അതിമനോഹരമെന്നും ശക്തമെന്നും വിശേഷിപ്പിക്കുമ്പോള്‍. മറ്റ് ചിലര്‍ രൂക്ഷ വിമര്‍ശനവുമായാണ് കമന്‍റ് ബോക്‌സുകളില്‍ നിറയുന്നത്.

രാജ്യം യുദ്ധം നയിക്കുമ്പോൾ ഇരുവരും മാഗസിനുവേണ്ടി പോസ് ചെയ്യുന്നുവെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ഇതൊരു തമാശയാണോ എന്നാണ് ചിലരുടെ ചോദ്യം. രാജ്യത്തെ ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുമ്പോൾ അവര്‍ ഫോട്ടോഷൂട്ട് ചെയ്യുന്നുവെന്ന ആക്ഷേപമാണ് മറ്റു ചിലര്‍ ഉയര്‍ത്തുന്നത്. സ്വന്തം രാജ്യത്ത് റഷ്യ ബോംബിടുമ്പോൾ സെലൻസ്‌കി ഫോട്ടോഷൂട്ട് നടത്തുകയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് പലരും പറയുന്നത്. ഭാര്യയുമൊത്തുള്ള വോഗ് ഫോട്ടോഷൂട്ട് രാജ്യത്തെ യുദ്ധത്തിൽ നിന്ന് രക്ഷിക്കുമെന്ന് സെലൻസ്‌കി കരുതിയിട്ടുണ്ടാകും എന്നാണ് ചിലരുടെ പരിഹാസം. നിരവധി യുക്രൈൻ സൈനികർ ഓരോ ദിവസവും മരിച്ചുവീഴുമ്പോൾ ഫോട്ടോഷൂട്ട് ചെയ്യാനാണ് സെലൻസ്കി ചിന്തിക്കുന്നത് എന്ന് മറ്റ് ചിലരും പറയുന്നു.
ഫെബ്രുവരി 14നാണ് ഉക്രൈനില്‍ റഷ്യൻ അധിനിവേശം ആരംഭിക്കുന്നത്. പുലർച്ചെ കീവിലും മരിയുപോളിലുമാണ് റഷ്യൻ സൈന്യം ആക്രമണം തുടങ്ങിയത്. ഇരുപക്ഷത്തിനും നഷ്ടങ്ങൾ മാത്രം സമ്മാനിച്ച യുദ്ധം അവസാനിക്കുന്നതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ആക്രമണം കൂടുതൽ കടുപ്പിക്കാൻ റഷ്യയും എന്തുവന്നാലും പ്രതിരോധിക്കാൻ യുക്രൈനും തീരുമാനിച്ചോതോടെയാണ് യുദ്ധം അനന്തമായി നീളുന്നത്. 150 ദിവസത്തിലേറെ പിന്നിട്ട യുദ്ധത്തില്‍ ആയിരക്കണക്കിന് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications