ഇത് ഉഗ്ര യുദ്ധം; ഭീകരയ്ക്ക് അറുതിയില്ല; പൊലിഞ്ഞത് എത്ര ജീവനുകൾ ? ഇന്ന് ഏഴാം ദിനം
കീവ്: റഷ്യയുടെ ഭീകരത ഇനിയും ഒടുങ്ങിയിട്ടില്ല. ഇന്ന് ഏഴാം ദിവസം എത്തി നിൽക്കുന്നു. യുക്രൈനെതിരെയുളള റഷ്യയുടെ അധിനിവേശം മറ്റ് രാജ്യങ്ങൾ ഇടപെട്ടിട്ടും പരിഹാരം ആകുന്നില്ല. റഷ്യയും യുക്രൈനും തമ്മിലുളള ആദ്യ സമാധാന ചർച്ച പൂർണ്ണ പരാജയം ആയിരുന്നു. ഇതിന് പിന്നാലെ വീണ്ടും റഷ്യൻ സൈന്യത്തിന്റെ ആക്രമം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് യുകൈൻ തന്ത്രങ്ങൾ മെനയുന്നു.
അതേസമയം, വൻ തകർച്ചകൾക്കാണ് 6-ംം ദിവസം റഷ്യ സാക്ഷ്യം വഹിക്കേണ്ടി വന്നത്. അതി ദാരുണമായ സംഭവ വികാസങ്ങളാണ് യുക്രൈനിൽ അടയാളപ്പെടുത്തിയത്.
യുക്രൈന്റെ തലസ്ഥാനമായ കീവ് കുരുതി കളം ആയി. റഷ്യൻ മിസൈലുകൾ ഖാർകിവിലെ കെട്ടിടങ്ങൾ നിമിഷ നേരം കൊണ്ട് തകർന്നു. പാർപ്പിട ബ്ലോക്കുകളും കത്തി നശിച്ചു. ഇതിന് പിന്നാലെ , നിരവധി സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു.

യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിലെ കെട്ടിടത്തിൽ വലിയ ആക്രമം ഉണ്ടായി. പിനാനലെ, കുറഞ്ഞത് എട്ട് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ,കീവിൽ, പ്രധാന ടെലിവിഷൻ ടവർ റഷ്യൻ സൈന്യം തകർത്തു. ഇതിനെ തുടർന്ന് അഞ്ച് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

റഷ്യയും യുക്രൈനും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ച ഇന്ന് നടക്കും. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുക്രൈനിലെ വലിയ നഗരമായ ഖാർകിവിൽ റഷ്യ തുടർച്ചയായി ആക്രമണം നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് രണ്ടാം ഘട്ട ചർച്ചകൾക്കുള്ള തീരുമാനം. ബെലാറൂസ്- പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്. റഷ്യയുടെ സൈനിക പിന്‍മാറ്റമാണ് യുക്രൈന്‍ ചര്‍ച്ചയിൽ ലക്ഷ്യം വെയ്ക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുളള ആദ്യ ഘട്ട ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കുന്നത്. അതേസമയം, യുക്രൈനിൽ റഷ്യയുടെ പോരാട്ടം 7-ാം ദിവസത്തിലാണ്.

അതേസമയം, അതേസമയം, യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി യൂറോപ്യൻ യൂണിയനെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. യുക്രൈൻ പാർലമെന്റ് സ്പീക്കർ റുസ്ലാൻ സ്റ്റെഫാൻചുക്കിനൊപ്പം സെലെൻസ്‌കി പ്രസംഗം നടത്തി. യുക്രൈൻ ശക്തരാണെന്ന് ചടങ്ങിൽ സെലൻസ്‌കി പറഞ്ഞു. വീഡിയോ കോൺഫറൻസ് വഴിയാണ് അഭി സംബോധന ചെയ്ത് സംസാരിച്ചത്.

യൂറോപ്യൻ യൂണിയൻ യുക്രൈനൊപ്പം ആണെന്ന് തെളിയിക്കാൻ രാജ്യം യൂറോപ്യൻ യൂണിയനോട് ആവിശ്യപ്പെട്ടു. യൂറോപ്യൻ യൂണിയൻ അംഗത്വം എന്നതാണ് യുക്രൈന്റെ ആവിശ്യം. എന്നാൽ, അംഗത്വം വേണം എന്ന യുക്രൈൻ പ്രമേയം അംഗീകരിക്കുമെന്ന് യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്സോളയാണ് ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു. റഷ്യൻ സൈന്യം വിവിധ ഭാഗങ്ങളിൽ നിന്ന് യുക്രൈനെ ആക്രമിക്കുന്നു.

എന്നാൽ, ആക്രമത്തെ യുക്രൈൻ തടഞ്ഞു. രാജ്യം അവരുടെ ഭൂമിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, റഷ്യയ്ക്ക് മുന്നിൽ ഒരിക്കലും കീഴടങ്ങില്ലെന്നും പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി ആവർത്തിച്ചു. അതേസമയം, യുക്രൈനിൽ റഷ്യൻ അധിനിവേശം ഇന്ന് ആറാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. ഇതിനിടെയാണ് യുക്രൈൻ പ്രസിഡന്റ് പാർലമെന്റിനെ അഭിസംബോധന ചെയ്തത്.

സെലെൻസ്‌കിയും സ്റ്റെഫാൻചുക്കും വീഡിയോ കോൺഫറൻസ് വഴിയാണ് അഘിസംബോധന ചെയ്ത് സംസാരിച്ചത്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, യൂറോപ്യൻ കമ്മീഷൻ ചീഫ് ഉർസുവൽ വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ യൂണിയൻ ഉന്നത പ്രതിനിധി ജോസെപ് ബോറെൽ ഫോണ്ടെലെസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Recommended Video

എന്നാൽ, റഷ്യയുടെ സൈനിക ആക്രമണം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ കടുത്ത ബോംബാക്രമണം രാജ്യം ഇന്നലെ നേരിടേണ്ടി വന്നു. ഇന്നലെ ഖാർകിവിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്. റഷ്യൻ മിസൈലുകൾ ഇന്ന് റസിഡൻഷ്യൽ കെട്ടിടങ്ങളെ തകർത്തു കളഞ്ഞു. അതേസമയം, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ 13 കുട്ടികൾ ഉൾപ്പെടെ 136 പേർ കൊല്ലപ്പെട്ടു. 400 പേർക്ക് പരിക്കേറ്റു. ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്തു. - ഐക്യരാഷ്ട്ര സഭയാണ് ഇക്കാര്യം വ്യക്തമാക്കിയത്.












Click it and Unblock the Notifications