കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുക്രൈൻ ശക്തം; കീഴടങ്ങില്ല; യൂറോപ്യൻ യൂണിയനെ അഭിസംബോധന ചെയ്ത് സെലൻസ്‌കി

Google Oneindia Malayalam News

കീവ്: യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി യൂറോപ്യൻ യൂണിയനെ അഭിസംബോധന ചെയ്തു. യുക്രൈൻ പാർലമെന്റ് സ്പീക്കർ റുസ്ലാൻ സ്റ്റെഫാൻചുക്കിനൊപ്പം സെലെൻസ്‌കി പ്രസംഗം നടത്തി. യുക്രൈൻ ശക്തരാണെന്ന് ചടങ്ങിൽ സെലൻസ്‌കി പറഞ്ഞു. വീഡിയോ കോൺഫറൻസ് വഴിയാണ് അഭി സംബോധന ചെയ്ത് സംസാരിച്ചത്.

യൂറോപ്യൻ യൂണിയൻ യുക്രൈനൊപ്പം ആണെന്ന് തെളിയിക്കാൻ രാജ്യം യൂറോപ്യൻ യൂണിയനോട് ആവിശ്യപ്പെട്ടു. യൂറോപ്യൻ യൂണിയൻ അംഗത്വം എന്നതാണ് യുക്രൈന്റെ ആവിശ്യം.

ukraine russia

എന്നാൽ, അംഗത്വം വേണം എന്ന യുക്രൈൻ പ്രമേയം അംഗീകരിക്കുമെന്ന് യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്സോളയാണ് ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു.

റഷ്യൻ സൈന്യം വിവിധ ഭാഗങ്ങളിൽ നിന്ന് യുക്രൈനെ ആക്രമിക്കുന്നു. എന്നാൽ, ആക്രമത്തെ യുക്രൈൻ തടഞ്ഞു. രാജ്യം അവരുടെ ഭൂമിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, റഷ്യയ്ക്ക് മുന്നിൽ ഒരിക്കലും കീഴടങ്ങില്ലെന്നും പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി ആവർത്തിച്ചു. അതേസമയം, യുക്രൈനിൽ റഷ്യൻ അധിനിവേശം ഇന്ന് ആറാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. ഇതിനിടെയാണ് യുക്രൈൻ പ്രസിഡന്റ് പാർലമെന്റിനെ അഭിസംബോധന ചെയ്യ്തത്.

സെലെൻസ്‌കിയും സ്റ്റെഫാൻചുക്കും വീഡിയോ കോൺഫറൻസ് വഴിയാണ് അഘിസംബോധന ചെയ്ത് സംസാരിച്ചത്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, യൂറോപ്യൻ കമ്മീഷൻ ചീഫ് ഉർസുവൽ വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ യൂണിയൻ ഉന്നത പ്രതിനിധി ജോസെപ് ബോറെൽ ഫോണ്ടെലെസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

എന്നാൽ, റഷ്യയുടെ സൈനിക ആക്രമണം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ കടുത്ത ബോംബാക്രമണം രാജ്യം ഇന്ന് നേരിടേണ്ടി വന്നു. ഇന്ന് ഖാർകിവിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്. റഷ്യൻ മിസൈലുകൾ ഇന്ന് റസിഡൻഷ്യൽ കെട്ടിടങ്ങളെ തകർത്തു കളഞ്ഞു.

അതേസമയം, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ 13 കുട്ടികൾ ഉൾപ്പെടെ 136 പേർ കൊല്ലപ്പെട്ടു. 400 പേർക്ക് പരിക്കേറ്റു. ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്തു. - ഐക്യരാഷ്ട്ര സഭയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Recommended Video

cmsvideo
യുക്രൈന് ഒപ്പം SBI, റഷ്യന്‍ സ്ഥാപനങ്ങളുമായി ഇനി ഇടപാടില്ല | Oneindia Malayalam

English summary
ukraine russia crisis: Ukrainian President Volodymyr Zelenskyy addresses the European Union over russia attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X