Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനെതിരെ ഉപരോധം: അമേരിക്കയ്ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ തിരിച്ചടി, പക്ഷേ പുല്ലുവില...

ഹേഗ്: അമേരിക്ക ഇറാനെതിരെ ചുമത്തിയ ഉപരോധങ്ങളില്‍ വിട്ടുവീഴ്ച ചെയ്യണം എന്ന് അന്താരാഷ്ട്ര നീതിന്യാ കോടതിയുടെ ഉത്തരവ്. ഒബാമ ഭരണകൂടവുമായി രൂപീകരിച്ച ആണവകാര്‍ ട്രംപ് ഭരണകൂടം റദ്ദാക്കുകയും ഇറാനെതിരെ കൂടുതല്‍ കര്‍ശനമായ വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

മനുഷികമായ ആവശ്യങ്ങള്‍ക്കുള്ള ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഉപരോധം നീക്കണം എന്നാണ് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ കോടതി ഉത്തരവ് പാലിക്കാന്‍ തങ്ങള്‍ക്ക് ഒരു ബാധ്യതയും ഇല്ലെന്ന നിലപാടില്‍ ആണ് അമേരിക്ക.

UN

മാനുഷിക ആവശ്യങ്ങളുടെ ഉത്പന്നങ്ങളുടെ കാര്യത്തില്‍ മാത്രമല്ല സിവില്‍ വ്യോമയാന മേഖലയിലെ കയറ്റുമതിയിലെ വിലക്കും നീക്കണം എന്നാണ് ഉത്തരവില്‍ പറയുന്നത്. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവിനെ ഇറാന്‍ സ്വാഗതം ചെയ്തു.

കോടതി ഇത്തരത്തില്‍ ഉത്തരവിട്ടിട്ടുണ്ടെങ്കിലും അത് നടപ്പിലാക്കാനുള്ള അധികാരം ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. മുമ്പും അന്താരാഷ്ട്ര കോടതിയുടെ ഉത്തരവുകള്‍ ഇറാനും അമേരിക്കയും തള്ളിക്കളഞ്ഞിട്ടുണ്ട്.

തങ്ങള്‍ക്കെതിരെയുള്ള ഉപരോധം പൂര്‍ണമായും നീക്കണം എന്നതാണ് ഇറാന്റെ ആവശ്യം. അല്ലാത്ത പക്ഷം, കോടതി നടപടികള്‍ തീരും വരെയെങ്കിലും ഇപ്പോഴത്തെ നിരോധനം റദ്ദാക്കണം എന്നും ഇറാന്‍ ആവശ്യപ്പെടുന്നുണ്ട്. 2018 മെയ് മാസത്തില്‍ ആണ് അമേരിക്ക ഇറാനെതിരെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+