ട്രംപിനെ തള്ളി യുഎന്‍ ആണവ ഏജന്‍സി; ഇറാന് പൂര്‍ണ പിന്തുണ

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ഇറാന് പൂര്‍ണ പിന്തുണയുമായി യുഎന്‍ | Oneindia Malayalam

  വിയന്ന: ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറി രാജ്യത്തിനു മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് വന്‍ തിരിച്ചടി. 2015ലെ ആണവകരാറിലെ എല്ലാ നിബന്ധനകളും ഇറാന്‍ അക്ഷരം പ്രതി പാലിക്കുന്നുണ്ടെന്ന് അക്കാര്യം യു.എന്‍ ആണവോര്‍ജ ഏജന്‍സി ശരിയായ രീതിയില്‍ പരിശോധിച്ച് ഇറപ്പുവരുത്തുന്നുണ്ടെന്നും ഏജന്‍സി തലവന്‍ യുകിയ അമാനോ വ്യക്തമാക്കിയതോടെയാണിത്.

  കരാര്‍ ലംഘനത്തിന് ഒരു തെളിവുമില്ല

  കരാര്‍ ലംഘനത്തിന് ഒരു തെളിവുമില്ല

  ഇറാനില്‍ ഏജന്‍സി നടത്തിക്കൊണ്ടിരിക്കുന്ന ആണവ പരിശോധനത്തില്‍ ലോകത്ത്വച്ച് ഏറ്റവും കര്‍ശനമായ പരിശോധനയാണെന്നും എന്നാല്‍ കരാറിനെതിരായി എന്തെങ്കിലും നീക്കം ഇറാന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതിന്റെ യാതൊരു സൂചനയും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  ഇന്ന് നിലവിലുള്ളതില്‍ വച്ച് ഏറ്റവും മികച്ചതാണ് ഇറാനില്‍ പരിശോധന നടത്തുന്ന സംവിധാനങ്ങള്‍. ഇറാനിലെ പരിശോധനാ ദിനങ്ങളും പരിശോധകരുടെ എണ്ണവും ഏജന്‍സി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  കരാര്‍ പൊളിക്കാന്‍ ട്രംപ്

  കരാര്‍ പൊളിക്കാന്‍ ട്രംപ്

  2015ല്‍ ബറാക് ഒബാമ പ്രസിഡന്റായിരിക്കെ അമേരിക്ക, ചൈന, ഫ്രാന്‍സ്, റഷ്യ, ഇംഗ്ലണ്ട്, ജര്‍മനി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഒപ്പുവച്ച ആണവകരാറിനെ ഏറ്റവും മോശം കരാറെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. അവസരം കിട്ടിയാല്‍ ഇതില്‍ നിന്ന് പിന്‍മാറുമെന്നും അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു.

  യു.എന്നിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലിയും കരാറിനെതിരേ ശക്തമായി രംഗത്തെത്തുകയും ചെയ്തു. അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളിലേക്ക് ആണവായുധങ്ങള്‍ മാറ്റിയിട്ടുണ്ടാവാമെന്നും അവിടേക്കും പരിശോധനകരെ അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇറാനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നായിരുന്നു അദ്ദേഹംത്തിന്റെ വാദം. പന്നിക്ക് ലിപ്സ്റ്റിക് ഇട്ടുകൊടുക്കുന്നത് ശരിയല്ലെന്നും കരാര്‍ പൊളിഞ്ഞുവെന്ന കാര്യം എല്ലാവര്‍ക്കും വ്യക്തമായതാണെന്നുമായിരുന്നു നിക്കി ഹാലി ഒടുവില്‍ നടത്തിയ പരാമര്‍ശം.

  എന്നാല്‍ സംശയങ്ങള്‍ക്കിടയില്ലാത്ത വിധം ഇറാനെ പിന്തുണയ്ക്കുന്ന യു.എന്‍ ആണവ ഏജന്‍സിയുടെ നിലപാട് കരാറില്‍ നിന്ന് പിന്‍മാറാനുള്ള ട്രംപിന്റെ നീക്കത്തിന് തടസ്സമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

  അടുത്ത റിപ്പോര്‍ട്ട് ഒക്ടോബറില്‍

  അടുത്ത റിപ്പോര്‍ട്ട് ഒക്ടോബറില്‍

  ഓരോ മൂന്നുമാസം കൂടുമ്പോഴും കരാര്‍ വ്യവസ്ഥകള്‍ ഇറാന്‍ പാലിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിച്ച് യു.എസ് കോണ്‍ഗ്രസ് മുമ്പാകെ പ്രസിഡന്റ് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിയമം. മനസ്സില്ലാ മനസ്സോടെയാണെങ്കിലും ഇതുവരെ ട്രംപ് അനുകൂല റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒക്ടോബറില്‍ ഇറാനെതിരായ റിപ്പോര്‍ട്ട് നല്‍കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. അങ്ങനെയെങ്കില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് കരാറില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം കോണ്‍ഗ്രസിന് കൈക്കൊള്ളാന്‍ സാധിക്കും.

  കരാര്‍ സംരക്ഷിക്കുമെന്ന് ഇറാന്‍

  കരാര്‍ സംരക്ഷിക്കുമെന്ന് ഇറാന്‍

  എന്നാല്‍ എന്ത് വിലകൊടുത്തും കരാര്‍ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇറാന്‍. കരാര്‍ പൊളിക്കാനുള്ള അമേരിക്കയുടെ നീക്കം തകര്‍ക്കുകയെന്നതാണ് ഇറാന്‍ വിദേശകാര്യനയത്തിന്റെ കാര്യമായ ദൗത്യമെന്ന് പ്രസിഡന്റ് റൂഹാനി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇറാനെതിരേ പുതിയ ഉപരോധമേര്‍പ്പെടുത്തിയും നിരന്തരം പ്രസ്താവനകളിറക്കിയും പ്രകോപിപ്പിച്ച് കരാറില്‍ നിന്ന് പിന്‍മാറ്റാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

  കരാറില്‍ നിന്നുള്ള പിന്‍മാറ്റം എളുപ്പമാവില്ല

  കരാറില്‍ നിന്നുള്ള പിന്‍മാറ്റം എളുപ്പമാവില്ല

  അതേസമയം, ഇറാനുമായി ലോകരാഷ്ട്രങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ കരാര്‍ ഏകപക്ഷീയമായി പൊളിക്കുക അത്ര എളുപ്പമാവില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇക്കാര്യത്തില്‍ ചൈന, റഷ്യ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അനുകൂല നിലപാട് ലഭിക്കുക പ്രയാസമാണ്. എുമാത്രമല്ല, ആണവ കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ പൂര്‍ണമായും പാലിക്കുന്നുവെന്ന ആണവ ഏജന്‍സിയുടെ ആവര്‍ത്തിച്ചുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, വ്യക്തമായ തെളിവില്ലാതെ കരാറില്‍ നിന്ന് പിന്‍മാറുന്നത് അമേരിക്കയ്ക്ക് തിരിച്ചടിയാവുമെന്നും വിലയിരുത്തപ്പെടുന്നു. ഏതായാലും ഒക്ടോബറിന് മുമ്പ് ഇറാനെതിരേ എന്തെങ്കിലും തെളിവുണ്ടാക്കാന്‍ യു.എസ് അന്വേഷണ ഏജന്‍സികളെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ട്രംപ്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  The UN atomic watchdog hit back on Monday at US criticism of the Iran nuclear deal, insisting its inspections there are the world's toughest and that Tehran is sticking to the accord.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്