സൗദിയെ പിന്തുണച്ച ട്രംപിന് പണി കിട്ടി; ഖത്തറിലെ അംബാസഡര്‍ നിലപാട് വ്യക്തമാക്കി, ഇനിയില്ല!!

  • Written By:
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: ഗള്‍ഫ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഖത്തറില്‍ അമേരിക്കന്‍ അംബാസഡറായി തുടരുന്ന ദന ഷെല്‍ സ്മിത്ത് രാജിവച്ചു. ഇനി മുന്നോട്ടു പോകാനാവില്ലെന്ന് അവര്‍ അറിയിച്ചു.

സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും ഒരു ഭാഗത്തും ഖത്തര്‍ മറുഭാഗത്തുമായാണ് ഗള്‍ഫ് പ്രതിസന്ധി ഉടലെടുത്തതും തുടരുന്നതും. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിക്കും യുഎഇക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് അംബാസഡറുടെ രാജിയെന്ന് കരുതുന്നു.

അമേരിക്കയില്‍ വിവാദമായി

അമേരിക്കയില്‍ വിവാദമായി

ഖത്തറിനെതിരേ ട്രംപ് നിലപാട് സ്വീകരിച്ചത് അമേരിക്കയില്‍ തന്നെ വിവാദമായിരുന്നു. അമേരിക്കയുടെ 11000 സൈനികരുടെ താവളം ഖത്തറിലുള്ളപ്പോള്‍ ഖത്തറിനെതിരേ നിലപാടെടുക്കുന്നത് കൂടുതല്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇത് വകവെയ്ക്കാതെയാണ് ട്രംപ് ഏകപക്ഷീയമായി മുന്നോട്ട് പോയത്.

മൂന്ന് വര്‍ഷത്തിന് ശേഷം

മൂന്ന് വര്‍ഷത്തിന് ശേഷം

അമേരിക്കന്‍ വിദേശകാര്യ വകുപ്പും പെന്റഗണും ട്രംപിന്റെ നിലപാടിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. ഖത്തറിനോട് അനുഭാവമുള്ള നിലപാടാണ് ഈ രണ്ടു വിഭാഗവും സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് മൂന്ന് വര്‍ഷമായി ഖത്തറില്‍ സേവനം അനുഷ്ടിക്കുന്ന അമേരിക്കന്‍ നയതന്ത്ര പ്രതിനിധി രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

സ്മിത്ത് മുമ്പും ട്രംപിനെതിരേ

സ്മിത്ത് മുമ്പും ട്രംപിനെതിരേ

മുമ്പും ട്രംപിന്റെ നിലപാടുകള്‍ വിമര്‍ശിച്ചിട്ടുള്ള വ്യക്തിയാണ് സ്മിത്ത്. ഈ മാസത്തോടു കൂടി താന്‍ സേവനം മതിയാക്കുകയാണെന്ന് അവര്‍ വ്യക്തമാക്കി. ഖത്തറിനെ രാജ്യത്തെ വിട്ടുപോകുന്നതില്‍ തനിക്ക് ദുഖമുണ്ടെന്നും സ്മിത്ത് പറഞ്ഞു.

കാലാവധി പൂര്‍ത്തിയാക്കിയെന്ന്

കാലാവധി പൂര്‍ത്തിയാക്കിയെന്ന്

അതേസമയം, സ്മിത്ത് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് രാജിവയ്ക്കുന്നതെന്ന് അമേരിക്കന്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് ഒരു രാജ്യത്തെ അംബാസഡറെ നിയമിക്കാറ്. ഈ സമയം സ്മിത്തിന്റെ കാര്യത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. തുടര്‍ന്നാണ് അവര്‍ ഒഴിയുന്നതെന്ന് വിദേശകാര്യ വകുപ്പിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അപ്പോഴും അവര്‍ രാജിവെക്കേണ്ട സാഹചര്യം വിശദീകരിച്ചില്ല.

25 വര്‍ഷത്തെ സേവനം

25 വര്‍ഷത്തെ സേവനം

കഴിഞ്ഞ 25 വര്‍ഷമായി അമേരിക്കയുടെ വിദേശ കാര്യാലയങ്ങളില്‍ സേവനം അനുഷ്ടിക്കുകയാണ് സ്മിത്ത്. കഴിഞ്ഞ മാസം സ്മിത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നിലപാട് സ്വീകരിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ നടപടികള്‍ അവര്‍ തുറന്ന് എതിര്‍ത്തതാണ് വാര്‍ത്തകളില്‍ നിറയാന്‍ കാരണം.

ജെയിംസ് കോമിയെ പുറത്താക്കി

ജെയിംസ് കോമിയെ പുറത്താക്കി

വിദേശത്തുള്ള അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുടെ കാര്യത്തില്‍ ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരേ ആയിരുന്നു സ്മിത്ത് പ്രതികരിച്ചത്. എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയെ ട്രംപ് പുറത്താക്കിയിതിന് തൊട്ടുപിന്നാലെയും സ്മിത്ത് രംഗത്തെത്തിയിരുന്നു.

നാട്ടിലെ വാര്‍ത്തകളില്‍ ആശങ്ക

നാട്ടിലെ വാര്‍ത്തകളില്‍ ആശങ്ക

നാട്ടിലെ വാര്‍ത്തകളില്‍ ആശങ്കയുണ്ടെന്നായിരുന്നു സ്മിത്ത് ട്വീറ്റ് ചെയ്തത്. അമേരിക്കയുടെ ജനാധിപത്യത്തെ കുറിച്ചും സ്ഥാപനങ്ങളെ പറ്റിയും വിശദീകരിക്കാന്‍ സമയം കളയേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അവര്‍ പറഞ്ഞു. പ്രത്യക്ഷത്തില്‍ ട്രംപിന്റെ പേര് എടുത്തുപറഞ്ഞില്ലെങ്കിലും ട്രംപിനെതിരായ ആക്രമണമാണിതെന്നാണ് വിലയിരുത്തപ്പെട്ടത്.

ട്രംപിന്റെ വിവാദ നിലപാട്

ട്രംപിന്റെ വിവാദ നിലപാട്

ഖത്തര്‍ ഭീകരവാദികള്‍ക്ക് പണം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അംബാസഡറുടെ രാജി എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഖത്തറിനെതിരേ നടപടി സ്വീകരിക്കുന്നത് ഐസിസിനെതിരായ നടപടികളെ ബാധിക്കുമെന്ന് അമേരിക്കന്‍ കാബിനറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പെന്റഗണ്‍ ആശങ്ക പ്രകടിപ്പിച്ചു

പെന്റഗണ്‍ ആശങ്ക പ്രകടിപ്പിച്ചു

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളുമായി ടെലിഫോണില്‍ സംസാരിച്ച ശേഷമാണ് ട്രംപ് ഖത്തറിനെതിരേ നിലപാട് സ്വീകരിച്ചത്. ഖത്തറിനെതിരേ നടപടിയെടുത്തതില്‍ പെന്റഗണ്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അമേരിക്കയുടെ സൈനികാസ്ഥാനം നിലനില്‍ക്കുന്ന രാജ്യമാണ് ഖത്തര്‍. ഇക്കാര്യമാണ് ട്രംപിനെ വിമര്‍ശിച്ചവര്‍ ചൂണ്ടിക്കാട്ടിയത്.

ഖത്തര്‍ നടപടിയെടുക്കുമോ

ഖത്തര്‍ നടപടിയെടുക്കുമോ

ഖത്തറിലെ അമേരിക്കന്‍ താവളത്തില്‍ നിന്നാണ് ഇറാഖിലും സിറിയയിലും ആക്രമണം നടത്താന്‍ അമേരിക്കന്‍ സൈന്യത്തിന്റെ വിമാനങ്ങള്‍ പുറപ്പെടാണ്. പുതിയ പശ്ചാത്തലത്തില്‍ ഈ താവളത്തിനെതിരേ ഖത്തര്‍ നടപടിയെടുക്കുമോ എന്നാണ് പെന്റഗണിന്റെ ആശങ്ക. അംബാസഡര്‍ രാജിവച്ച പശ്ചാത്തലത്തില്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫിന് താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ട്.

English summary
US ambassador to Qatar Dana Shell Smith announced Tuesday that she will step down later this month, as planned, after serving in the post for three years. Her decision comes in the midst of a major diplomatic crisis in the region, a week after major Gulf nations severed ties with Doha.
Please Wait while comments are loading...