കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക ചതിച്ചു; മുന്‍തീരുമാനം മാറ്റി, പാകിസ്താന് കോടികളുടെ സൈനിക സാങ്കേതിക വിദ്യ

Google Oneindia Malayalam News

വാഷിങ്ടണ്‍: മുന്‍ തീരുമാനം കാറ്റില്‍പ്പറത്തി അമേരിക്ക പാകിസ്താനുമായി വീണ്ടും അടുക്കുന്നു. സൈനിക സഹായം നല്‍കുന്നത് നിര്‍ത്തിവച്ചിരുന്ന അമേരിക്ക പാകിസ്താന് വീണ്ടും സഹായം നല്‍കാന്‍ തീരുമാനിച്ചു. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നിലപാട് മാറ്റം.

അമേരിക്ക ആവശ്യപ്പെട്ട പോലെ ഹാഫിസ് സഈദിനെ പാകിസ്താന്‍ അറസ്റ്റ് ചെയ്തിരുന്നു. എഫ്-16 യുദ്ധവിമാനത്തിനുള്ള സാങ്കേതിക സഹായങ്ങളുടെ കൈമാറ്റത്തിനാണ് അമേരിക്കയുടെ നീക്കം വഴിതുറന്നിരിക്കുന്നത്. ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്താന്‍ ഉപയോഗിക്കുന്ന യുദ്ധവിമാനമാണ് എഫ്-16. വിശദാംശങ്ങള്‍ ഇങ്ങനെ...

125 ദശലക്ഷം ഡോളര്‍

125 ദശലക്ഷം ഡോളര്‍

125 ദശലക്ഷം ഡോളറിന്റെ സൈനിക സഹായം പാകിസ്താന് കൈമാറാനാണ് അമേരിക്കയുടെ നീക്കം. അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഇതുസംബന്ധിച്ച് പാര്‍ലമെന്റിന് നിര്‍ദേശം നല്‍കി. ഡൊണാള്‍ഡ് ട്രംപും ഇമ്രാന്‍ ഖാനും തമ്മില്‍ നടത്തിയ ചര്‍ച്ച വിജയകരമായിരുന്നുവെന്നാണ് ഇരുരാജ്യങ്ങളും പ്രതികരിച്ചത്.

സഹായം പുനരാരംഭിക്കിന്നു

സഹായം പുനരാരംഭിക്കിന്നു

പാകിസ്താന് സൈനിക സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത് 2018 ജനുവരിയില്‍ അമേരിക്ക നിര്‍ത്തിവെച്ചിരുന്നു. ഇന്ത്യയുടെ സമ്മര്‍ദ്ദം കൂടി കണക്കിലെടുത്തായിരുന്നു ഡൊണാള്‍ഡ് ട്രംപ് അന്ന് തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ ഇപ്പോള്‍ വിപരീത നടപടികളാണ് അമേരിക്ക കൈക്കൊണ്ടിരിക്കുന്നത്.

ഇമ്രാന്റെ ആവശ്യം കണക്കിലെടുത്തു

ഇമ്രാന്റെ ആവശ്യം കണക്കിലെടുത്തു

പാകിസ്താന്റെ എഫ്-16 പ്രോഗ്രാമിന് സഹായം നല്‍കുന്ന പദ്ധതിക്കാണ് പെന്റഗണ്‍ അനുമതി നല്‍കിയത്. എന്നാല്‍ അമേരിക്ക നേരത്തെ പ്രഖ്യാപിച്ച നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് യുഎസ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നു. നിര്‍ത്തിവച്ച സഹായ സഹകരണങ്ങള്‍ അമേരിക്ക തുടരണമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ട്രംപുമായുള്ള ചര്‍ച്ചയ്ക്കിടെ ആവശ്യപ്പെട്ടിരുന്നു.

 അമേരിക്കയുടെ സുരക്ഷ

അമേരിക്കയുടെ സുരക്ഷ

അമേരിക്കയുടെ ദേശീയ സുരക്ഷയും വിദേശനയവും സംരക്ഷിച്ചുള്ള തീരുമാനമാണ് പെന്റഗണ്‍ എടുത്തിരിക്കുന്നതെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറയുന്നു. അമേരിക്ക പാകിസ്താന് കൈമാറിയ യുദ്ധവിമാനമാണ് എഫ്-16. ഇതിന്റെ ഉപയോഗവും മറ്റും നിരീക്ഷിക്കാന്‍ പാകിസ്താന്‍ അമേരിക്കക്ക് അനുമതി നല്‍കിയിട്ടുണ്ട്.

 ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെ

ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെ

റൊണാള്‍ഡ് റീഗന്‍ പ്രസിഡന്റായിരുന്ന കാലം മുതലാണ് അമേരിക്ക പാകിസ്താന് എഫ്-16 യുദ്ധവിമാനങ്ങള്‍ നല്‍കി തുടങ്ങിയത്. മണിക്കൂറില്‍ 1500 മൈല്‍ വേഗതയുള്ള യുദ്ധവിമാനമാണിത്. 18.8 ദശലക്ഷം ഡോളറാണ് ഒന്നിന്റെ വില. കഴിഞ്ഞ ഫെബ്രുവരിയില്‍ ബാലാക്കോട്ട് സംഭവത്തിന് ശേഷം ഈ യുദ്ധവിമാനം ഇന്ത്യക്കെതിരെ പാകിസ്താന്‍ ഉപയോഗിച്ചത് വിവാദമായിരുന്നു.

ഇറാന് കഷ്ടകാലം!! അതിര്‍ത്തിയില്‍ വന്‍ ആക്രമണം, ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു, ഇറാന്‍ കപ്പല്‍ മുങ്ങിഇറാന് കഷ്ടകാലം!! അതിര്‍ത്തിയില്‍ വന്‍ ആക്രമണം, ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു, ഇറാന്‍ കപ്പല്‍ മുങ്ങി

English summary
US approves $125 million sales to support Pakistan’s F-16 jets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X