അമേരിക്കന്‍ സൈന്യം മടങ്ങി... പടക്കം പൊട്ടിച്ച് ആഘോഷിച്ച് താലിബാന്‍; സമ്പൂര്‍ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
കാബൂള്‍: 20 വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം അഫ്ഗാില്‍ നിന്ന് പൂര്‍ണമായും മടങ്ങി. നാറ്റോ സഖ്യത്തിലെ മറ്റു സൈനികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പിന്‍വാങ്ങിയിരുന്നു. അവസാന അമേരിക്കന്‍ സൈനികനും രാജ്യം വിടുമ്പോള്‍ അഫ്ഗാനില്‍ ഭരണ കാര്യങ്ങള്‍ പൂര്‍ണമായും താലിബാന്റെ കൈകളില്‍ വീണ്ടുമെത്തി. അഫ്ഗാന്‍ സമ്പൂര്‍ണമായ സ്വാതന്ത്ര്യം നേടിയെന്ന് താലിബാന്‍ പ്രഖ്യാപിച്ചു.
Recommended Video
പടക്കം പൊട്ടിച്ചും ആകാശത്തേക്ക് വെടിവച്ചുമായിരുന്നു താലിബാന്റെ ആഘോഷം. അമേരിക്കന്‍ സൈന്യം രാജ്യത്തെത്തിയപ്പോള്‍ ഭരണം നഷ്ടമായ താലിബാന്‍, അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുതിന് മുമ്പ് തന്നെ അഫ്ഗാന്റെ ഭരണം തിരിച്ചുപിടിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ പൂര്‍ണമായ ലക്ഷ്യം നേടാതെ, നാണം കെട്ടാണ് അമേരിക്കന്‍ സൈന്യത്തിന്റെ മടക്കം....

തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അമേരിക്കന്‍ സൈന്യം പൂര്‍ണമായും അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങിയത്. അമേരിക്കന്‍ സൈന്യം ഇതുവരെ നടത്തിയ വിദേശ അധിനിവേശങ്ങളില്‍ ദൈര്‍ഘ്യമേറിയതായിരുന്നു അഫ്ഗാനില്‍. 2001ല്‍ എത്തിയ സൈന്യം 2021ലാണ് പിന്‍വാങ്ങിയിരിക്കുന്നത്. വളരെ നാണം കെട്ടാണ് അമേരിക്കന്‍ സൈനികര്‍ അഫ്ഗാനില്‍ നിന്ന് പിന്‍മാറിയതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

അഫ്ഗാന്‍ വിടുന്നതിന് തൊട്ടുമുമ്പും അമേരിക്കന്‍ സൈന്യത്തിന് ആള്‍നഷ്ടമുണ്ടായത് കനത്ത തിരിച്ചടിയായി. ദിവസങ്ങള്‍ക്ക് മുമ്പാണ് കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനങ്ങളുണ്ടായതും 13 അമേരിക്കന്‍ സൈനികര്‍ക്കും 180ലധികം അഫ്ഗാന്‍ക്കാര്‍ക്കും ജീവന്‍ നഷ്ടമായതും. ഏറ്റവും അവസാന നിമിഷം വരെ തിരിച്ചടി നേരിട്ടാണ് അമേരിക്ക മടങ്ങിയത്. ഇതിന് അമേരിക്ക നനടത്തിയ തിരിച്ചടിയില്‍ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടതും വിമര്‍ശനത്തിന് ഇടയാക്കി.

വ്യോമസേനയുടെ വിമാനത്തിലാണ് അമേരിക്കന്‍ സൈനികരുടെ അവസാന ബാച്ച് മടങ്ങിയത്. താലിബാന്‍ ഭരണം പിടിച്ചതോടെ രാജ്യം വിടാന്‍ നിരവധി പേര്‍ കാബൂള്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ഇവരില്‍ ബഹുഭൂരിഭാഗം പേരെയും അമേരിക്കന്‍ സൈനികര്‍ വിദേശരാജ്യങ്ങളിലേക്ക് രക്ഷപ്പെടുത്തിയത് ആശ്വാസമാണ്. അവസാന വിമാനം അര്‍ധരാത്രിക്ക് നിമിഷങ്ങള്‍ മുമ്പാണ് കാബൂള്‍ വിട്ടതെന്ന് ജനറല്‍ ഫ്രാങ്ക് മക്കന്‍സി പറഞ്ഞു. വാഷിങ്ടണ്‍ സമയം ഉച്ച തിരിഞ്ഞ് 3.29ന്.

കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് അവസാനം യാത്രയായ അമേരിക്കന്‍ സൈനികന്‍ മേജര്‍ ജനറല്‍ ക്രിസ് ഡൊനാഹ് ആണ്. ഇദ്ദേഹം വിമാനത്തിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അവസാന അമേരിക്കന്‍ സൈനിക വിമാനം ആകാശത്ത് മറയുന്നത് വരെ താലിബാന്‍കാര്‍ നോക്കി നിന്നു. തൊട്ടുപിന്നാലെ താലിബാന്‍ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചും ആകാശത്തേക്ക് വെടിവച്ചുമായിരുന്നു ഇവരുടെ ആഹ്ലാദ പ്രകടനമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അഫ്ഗാനില്‍ നിന്ന് അവസാന അമേരിക്കന്‍ സൈനികനും മടങ്ങിയിരിക്കുന്നുവെന്നും അഫ്ഗാന്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം നേടിയിരിക്കുകയാണെന്ന് താലിബാന്‍ വക്താവ് ഖാരി യൂസഫ് പറഞ്ഞു. അതേസമയം, ഇനിയും 100ഓളം അമേരിക്കക്കാര്‍ അഫ്ഗാനിലുണ്ട്. ഇവര്‍ രാജ്യം വിടാന്‍ കാത്തിരിക്കുകയാണ്. അമേരിക്കന്‍ സൈന്യം ഉപേക്ഷിച്ചു പോയ ഹെലികോപ്റ്ററുകളും മറ്റു സൈനിക വസ്തുക്കളുമെല്ലാം താലിബാന്‍ പിടിച്ചെടുത്തു.

അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങിയതിന് പിന്നാലെ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. അഫ്ഗാനിലെ 20 വര്‍ഷമായുള്ള സാന്നിധ്യം യുഎസ് സൈന്യം അവസാനിപ്പിച്ചിരിക്കുന്നു. അപകടകരമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ജോ ബൈഡന്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്യും.

അതിവേഗമുള്ള അമേരിക്കന്‍ സൈനികരുടെ പിന്‍മാറ്റം ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അധിനേശ കാലത്ത് നിരവധി യുഎസ് സൈനികരെ കൊലപ്പെടുത്തുകയും അമേരിക്കക്ക് സാമ്പത്തികമായി കനത്ത നഷ്ടമുണ്ടാക്കുകയും ചെയ്തുവെന്നു താലിബാന്‍ പ്രതികരിച്ചു. ഇനി ഭരണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് താലിബാന്റെ തീരുമാനം. 2001ല്‍ ന്യൂയോര്‍ക്കിലെ ലോകവ്യാപാര നിലയവും പെന്റഗണും ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് യുഎസ് സൈന്യം അഫ്ഗാന്‍ അധിനിവേശം തുടങ്ങിയത്. അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ ലാദിനെ പാകിസ്താനില്‍ വച്ച് യുഎസ് സൈന്യം വധിച്ചെങ്കിലും താലിബാനെ പരാജയപ്പെടുത്താന്‍ സാധിക്കാതെയാണ് മടക്കം.












Click it and Unblock the Notifications