കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയ്‌ക്കെതിരായ യുഎസ് ആക്രമണം മുന്‍ കൂട്ടി തീരുമാനച്ചതെന്ന് റഷ്യ; രാസായുധ ആരോപണം തിരക്കഥയുടെ ഭാഗം

  • By Desk
Google Oneindia Malayalam News

ന്യുയോര്‍ക്ക്: സിറിയന്‍ കേന്ദ്രങ്ങള്‍ക്കെതിരേ യു.എസ്സു സഖ്യകക്ഷികളും നടത്തിയ ആക്രമണം നേരത്തേ തീരുമാനിച്ചതാണെന്നും ദൗമയ്‌ക്കെതിരേ രാസായുധം പ്രയോഗിച്ചുവെന്ന ആരോപണം തിരക്കഥയുടെ ഭാഗമാണെന്നും റഷ്യ. സിറിയയിലെ യു.എസ് ആക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റഷ്യയുടെ ആവശ്യ പ്രകാരം വിളിച്ചുചേര്‍ത്ത യു.എന്‍ രക്ഷാസമിതി യോഗത്തിലാണ് റഷ്യ ഈ ആരോപണം ഉന്നയിച്ചത്. ദൗമയില്‍ നടത്തിയ പരിശോധനയില്‍ രാസായുധത്തിന്റെ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും റഷ്യന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ പറഞ്ഞു.

 un

വിമതകേന്ദ്രമായ ദൗമയ്‌ക്കെതിരേ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചതായുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നതിന് തെളിവ് ലഭിച്ചതായും റഷ്യന്‍ അംബാസഡര്‍ പറഞ്ഞു. ആരോപണത്തിനു പിന്നില്‍ ബ്രിട്ടനാണെന്നതിന് തെളിവുണ്ടെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വക്താവ് ഇഗോര്‍ കൊനാഷെങ്കോവ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് റഷ്യ കുറ്റപ്പെടുത്തി.

സിറിയയ്‌ക്കെതിരായ അമേരിക്കന്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും റഷ്യന്‍ അംബാസഡര്‍ കുറ്റപ്പെടുത്തി. ഒരു പരമാധികാര രാജ്യത്തിനു നേരെയുള്ള കടന്നുകയറ്റമാണിത്. ഇത്തരം നിരുത്തരവാദ പരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അമേരിക്കയ്ക്ക് യു.എന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിന് അര്‍ഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിറിയന്‍ രാസായുധ തകര്‍ക്കുകയെന്നാണ് അമേരിക്കന്‍ ആക്രമണത്തിനു പിന്നിലെ ലക്ഷ്യമായി പറയുന്നത്. എന്നാല്‍ ആക്രമണത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം അതല്ലെന്നും സിറിയയിലെ ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ താഴെയിറക്കുകയാണ് അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണങ്ങളുടെ ഗൂഢലക്ഷ്യമെന്നും റഷ്യന്‍ അംബാസഡര്‍ കുറ്റപ്പെടുത്തി.

അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുകയല്ലാതെ തങ്ങളുടെ മുമ്പില്‍ വേറെ വഴികളില്ലെന്ന് സിറിയന്‍ അംബാസഡര്‍ ബശ്ശാര്‍ അല്‍ ജാഫരി രക്ഷാസമിതി യോഗത്തില്‍ പറഞ്ഞു. ഇതൊരു ഭീഷണിയല്ല, വാഗ്ദാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ നേതൃത്വത്തില്‍ തങ്ങളുടെ രാസായുധ ശേഖരം മെഡിറ്ററേനിയന്‍ കടലില്‍ നേരത്തേ നശിപ്പിച്ചിരുന്ന കാര്യം അവര്‍ മറന്നുപോയതാണോ എന്നും അദ്ദേഹം ചോദിച്ചു.

<br>സിറിയയില്‍ യുദ്ധം കൊടുമ്പിരി കൊണ്ടു; യുഎസ് മിസൈലുകള്‍ തകര്‍ന്നുവീണു, റഷ്യയും പോര്‍ക്കളത്തില്‍
സിറിയയില്‍ യുദ്ധം കൊടുമ്പിരി കൊണ്ടു; യുഎസ് മിസൈലുകള്‍ തകര്‍ന്നുവീണു, റഷ്യയും പോര്‍ക്കളത്തില്‍

English summary
The UN Security Council has held an emergency meeting called by Russia to discuss what it describes as a threat to international peace from potential US military action in Syria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X