കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനെ കൊല്ലാന്‍ വന്ന അമേരിക്ക, സിറിയന്‍ സൈനികരെ ബോംബിട്ട് കൊന്നു... ഒടുവില്‍ 'പശ്ചാത്താപം'

  • By Desk
Google Oneindia Malayalam News

ദമാസ്‌കസ്: അമേരിക്ക എന്തിനാണ് സിറിയയില്‍ വന്നത്? ഐസിസിനെ തുരത്താന്‍ എന്നാണ് അവര്‍ പറയുന്നത്. സത്യത്തില്‍ ഐസിസിനെ മാത്രമല്ല, അസദിനെ കൂടി തുരത്തുകയാണ് അവരുടെ ലക്ഷ്യം. അതിന് വേണ്ടി വിമതര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്നും ഉണ്ട്.

എന്നാല്‍ ഇതുവരെ സിറിയന്‍ സൈന്യത്തിന് നേര്‍ക്ക് അമേരിക്ക നേരിട്ട് യുദ്ധത്തിന് വന്നിരുന്നില്ല. പക്ഷേ ഇപ്പോള്‍ സിറിയന്‍ സൈനിക വ്യൂഹത്തിന് നേര്‍ക്ക് അവര്‍ ആദ്യമായി വ്യോമാക്രമണം നടത്തി. അറുപതില്‍ പരം സൈനികര്‍ കൊല്ലപ്പെട്ടു.

ആരാണ് ആക്രമിച്ചത് എന്നത് സംബന്ധിച്ച് റഷ്യയുടെമായി തര്‍ക്കിക്കുകയായിരുന്നു അമേരിക്ക ആദ്യം ചെയ്തത്. ഒടുവില്‍ അവര്‍ പശ്ചാത്തപിച്ചു. ആ പശ്ചാത്താപത്തിന് എന്ത് വിലയാണുള്ളത്?

ഐസിസിനെ

ഐസിസിനെ

ഐസിസിനെ ചെറുക്കാന്‍ എന്ന പേരിലാണ് അമേരിക്ക സിറിയയില്‍ സൈനിക ഇടപെടല്‍ നടത്തുന്നത്. എന്നാല്‍ അതിന്റെ പേരില്‍ അവര്‍ വിമതരെ സഹായിക്കുകയാണ് ചെയ്യുന്നത്.

സിറിയന്‍ സൈന്യം

സിറിയന്‍ സൈന്യം

ദിവസങ്ങള്‍ക്ക് മുമ്പാണ് അമേരിക്കന്‍ വ്യോമ സേന സിറിയന്‍ സൈനിക വ്യൂഹത്തിന് നേര്‍ക്ക് ആക്രമണം നടത്തിയത്. അറുപതില്‍പരം സൈനികരാണ് കൊല്ലപ്പെട്ടത്.

റഷ്യ ഇടപെട്ടു

റഷ്യ ഇടപെട്ടു

അമേരിക്കന്‍ നടപടിയ്‌ക്കെതിരെ റഷ്യ ഉടന്‍ തന്നെ രംഗത്തെത്തി. എന്നാല്‍ റഷ്യയാണ് പിന്നില്‍ എന്ന രീതിയില്‍ തിരിച്ചടിക്കുകയായിരുന്നു അമേരിക്ക.

രക്ഷാസമിതി

രക്ഷാസമിതി

ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയുടെ അടിയന്തരം യോഗം വിളിക്കണം എന്നായിരിന്നു റഷ്യ ആവശ്യപ്പെട്ടത്. റഷ്യയുടെ കൈയ്യിലും രക്തക്കറയുണ്ടെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം.

 ആള് മാറിയതോ?

ആള് മാറിയതോ?

കിഴക്കന്‍ സിറിയയിലെ ഐസിസ് കേന്ദ്രങ്ങളെ നിരീക്ഷിച്ച് വരികയായിരുന്നു അമേരിക്കന്‍ സേന. എന്നാല്‍ സിറിയന്‍ സൈനിക വ്യൂഹത്തെ അവര്‍ ഐസിസ് എന്ന് തെറ്റിദ്ധരിക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം.

റഷ്യയും മോശമല്ല?

റഷ്യയും മോശമല്ല?

അമേരിക്കയെ ഈ വിഷയത്തില്‍ കുറ്റപ്പെടുത്തുന്ന റഷ്യയും അത്ര മോശക്കാരൊന്നും അല്ല. അമേരിക്ക പരിശീലിപ്പിച്ച വിമതരെ അവര്‍ പലതവണ ബോംബിട്ട് കൊന്നിട്ടുണ്ട്.

താത്പര്യങ്ങള്‍

താത്പര്യങ്ങള്‍

അമേരിക്കന്‍ സഖ്യം സിറിയയില്‍ ആക്രമണം നടത്തുന്നതിന് പിന്നില്‍ ഐസിസിനെ നശിപ്പിക്കുക എന്ന താത്പര്യം മാത്രമല്ലെന്ന് വ്യക്തമാണ്. അസദിനെ താഴെയിറക്കി ഒരു പാവഭരണകൂടത്തെ സ്ഥാപിക്കാനാണ് ശ്രമം.

എണ്ണ

എണ്ണ

എണ്ണ തന്നെയാണ് ലക്ഷ്യം. ഇപ്പോള്‍ സിറിയന്‍ സര്‍ക്കാരിന്റെ കൈവശം ഉള്ളതും ഐസിസ് കീഴടക്കിയ സ്ഥലങ്ങളിലുള്ളതും ആയ എണ്ണപ്പാടങ്ങള്‍ ലക്ഷ്യംവച്ച് തന്നെയാണ് അമേരിക്കയും സഖ്യകക്ഷികളും എത്തിയിട്ടുള്ളത്.

കഴിയാഞ്ഞിട്ടോ?

കഴിയാഞ്ഞിട്ടോ?

അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും സൗദിയും അടക്കമുള്ള സഖ്യകക്ഷികള്‍ വിചാരിച്ചിട്ട് ഐസിസിനെ ഇല്ലാതാക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ് എന്നും അന്വേഷിക്കണം. റഷ്യ വ്യോമാക്രമണം തുടങ്ങിയിട്ടും നാളുകള്‍ ഏറെയായിട്ടുണ്ടല്ലോ.

English summary
The Obama administration expressed its "regret" Saturday for an airstrike that mistakenly killed Syrian forces, a senior administration official told Fox News, as the U.S. awaited a response from the Assad regime.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X