ബഹിരാകാശത്തേക്ക് വിട്ട അമേരിക്കൻ സൈന്യത്തിന്റെ നിഗൂഢ ഡ്രോണ്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചെത്തി...

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: എക്‌സ്-37 ബി... ഇത് കേട്ടാല്‍ പെട്ടെന്ന് ഒന്നും മനസ്സിലായിക്കോളണം എന്നില്ല. എന്നാല്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഒരു നിഗൂഢ ഡ്രോണിന്റെ പേരാണിത്.

ഡ്രോണ്‍ എന്ന് അതിനെ വിളിക്കാനാകുമോ എന്ന ചോദ്യവും ബാക്കിയാണ്. ഒരു ചെറിയ ആളില്ലാ ബഹിരാകാശ പേടകം എന്ന് വേണമെങ്കില്‍ പറയാം. രണ്ട് വര്‍ഷം മുമ്പ് വിക്ഷേപിച്ച ഈ 'ഡ്രോണ്‍' ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുകയാണ്.

എന്തിന് വേണ്ടിയാണ് അമേരിക്കന്‍ സൈന്യം ഇങ്ങനെ ഒരു ആളില്ലാ പേടകത്തെ ബഹിരാകാശത്തേക്ക് അയച്ചത് എന്നത് വലിയ രഹസ്യമാണ്. എക്‌സ്-37 ബിയെ ചുറ്റിപ്പറ്റി പ്രചരിക്കുന്നത് അത്രയേറെ നിഗൂഢതകളാണ്....

അമേരിക്കന്‍ വ്യോമ സേന

അമേരിക്കന്‍ വ്യോമ സേനയുടെ ദൗത്യവുമായിട്ടാണ് എക്‌സ് 37 ബി എന്ന ആളില്ലാ ബഹിരാകാശ പേടകം യാത്ര തിരിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ സുരക്ഷിതമായി തിരിച്ചെത്തിയിരിക്കുന്നത്.

ബോയിങ്?

ബോയിങ് എക്‌സ്-37 എന്നാണ് ഇതിന്റെ മുഴുവന്‍ പേര്. നാസ ആയിരുന്നു ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് അമേരിക്കന്‍ സൈന്യത്തിന് കൈമാറുകയായിരുന്നു.

എന്തിന് വേണ്ടി... ? എല്ലാം ദുരൂഹം

എന്തിന് വേണ്ടിയാണ് ഇങ്ങനെയൊരു പദ്ധതി അമേരിക്കന്‍ സൈന്യം ഒരുക്കിയത് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. ലോകം കലുഷിതമായിരിക്കുന്ന സാഹചര്യത്തില്‍ ഈ പദ്ധതിയെ കുറിച്ച് ഒരുപാട് കഥകള്‍ പ്രചരിക്കുന്നുണ്ട്.

വലിപ്പം

മുപ്പത് മീറ്റര്‍ ആണ് ഇതിന്റെ നീളം. 15 അടി വീതിയുണ്ട്. റോക്കറ്റ് ഉപയോഗിച്ചാണ് എക്‌സ്- 37 ബിയെ ബഹിരാകാശത്തേക്ക് എത്തിച്ചത്.

ബോംബര്‍ ആണോ?

ബഹിരാകാശത്ത് നിന്ന് ബോംബ് വര്‍ഷിക്കാവുന്ന ഒരു സംവിധാനമാണ് ഇതെന്നാണ് ചിലര്‍ കരുതുന്നത്. ഭൂമിയിലെ ഏത് ലക്ഷ്യത്തിലേക്കും സെക്കന്റുകള്‍ കൊണ്ട് ബോംബ് വര്‍ഷിക്കാന്‍ ഇതിന് സാധിക്കും എന്ന് ചിലര്‍ കരുതുന്നു.

കില്ലര്‍ സാറ്റലൈറ്റ്

ഇതൊരു കൊലയാളി ഉപഗ്രഹം ആണെന്ന് കരുതുന്നവരും ഉണ്ട്. മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കാനുള്ള ശേഷി ഇതിനുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍.

ചാര ഉപഗ്രഹം

എക്‌സ്-37 ബി ഒരു ചാര ഉപഗ്രഹം ആണെന്നും പ്രചാരണമുണ്ട്. ശത്രുരാജ്യങ്ങളില്‍ നിന്നുള്ള രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുക എന്നതാണത്രെ ലക്ഷ്യം.

ആദ്യമായല്ല

2010 ല്‍ ആയിരുന്നു എക്‌സ്-37 ബി ആദ്യമായി വിക്ഷേപിച്ചത്. 2011 ല്‍ വീണ്ടും വിക്ഷേപിച്ചു. അത് 2012 ല്‍ തിരിച്ചെത്തുകയും ചെയ്തു. അതേ വര്‍ഷം തന്നെ വീണ്ടും വിക്ഷേപണം നടന്നു. 2014 ല്‍ ആണ് ആ ദൗത്യത്തിന് ശേഷം എക്‌സ് 37 ബി തിരിച്ചെത്തിയത്.

ഇത് നാലാം ദൗത്യം

2015 മെയ് മാസത്തിലാണ് ഇപ്പോള്‍ തിരിച്ചെത്തിയ എത്സ് 37 ബി വിക്ഷേപിച്ചത്. 718 ദിവസങ്ങള്‍ക്ക് ശേഷം ആണ് നിഗൂഢ ദൗത്യം പൂര്‍ത്തിയാക്കി മടക്കിയത്.

ആയുധ ശേഷി?

അമേരിക്കന്‍ സൈന്യം ഒരു ആയുധം എന്ന രീതിയില്‍ തന്നെയാണ് എക്‌സ് 37 ബി നിര്‍മിച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിന്റെ വലിപ്പം പരിഗണിക്കുമ്പോള്‍ അതിനുള്ള സാധ്യതകള്‍ തള്ളിക്കളയുകയാണ് ശാസ്ത്ര ലോകം.

English summary
After a nearly two-year sojourn in space, the US military drone X-37 B is back on Earth, fuelling wild ideas about its mystery mission.
Please Wait while comments are loading...