ഡിക്സ്വില്ലെ നോച്ചില്‍ അഞ്ച് വോട്ടുകളും ജോ ബൈഡന്, യുഎസില്‍ ആദ്യ ഫല സൂചനകള്‍ വന്നുതുടങ്ങി
ന്യൂ ഹാംഷെയര്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡിക്സ്വില്ലെ നോച്ചില്‍ രേഖപ്പെടുത്തിയ അഞ്ച് വോട്ടുകളിലും ഡെമോക്രാറ്റിക് ജോ സ്ഥാനാര്‍ത്ഥി ജോ ബിഡന്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഒരു വ്യക്തി പോലും വോട്ട് ചെയ്തിട്ടില്ല. യുഎസ്-കാനഡ അതിര്‍ത്തിയിലെ ഒരു ചെറിയ പ്രവിശ്യയാണിത്. 2016ലെ സെന്‍സസ് പ്രകാരം ഇവിടെ 12 പേരാണുള്ളത്. രാജ്യത്തിന് ആരെ പ്രസിഡന്റായി വേണമെന്ന് അറിയിക്കുന്ന ആദ്യ സ്ഥലങ്ങളില്‍ ഒന്നാണ് ഡിക്സവില്ലെ നോച്ച്. അര്‍ദ്ധരാത്രിക്ക് ശേഷമുള്ള ആദ്യ മിനിറ്റുകളില്‍ ബാലറ്റുകള്‍ രേഖപ്പെടുത്തുന്നത് ഇവിടെയാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ദിനത്തില്‍ ആദ്യം വോട്ട് രേഖപ്പെടുത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും ഇവര്‍ തന്നെയാണ്.
പരമ്പരാഗതമായി, ഡിക്സ്വില്ലെ നോച്ചിലെ എല്ലാ വോട്ടര്‍മാരും ബാല്‍സാംസ് റിസോര്‍ട്ടിലെ ബാലറ്റ് റൂമില്‍ ഒത്തുകൂടും. അര്‍ദ്ധ രാത്രിയോടെ വോട്ടെടുപ്പ് ആരംഭിച്ച് കഴിഞ്ഞാല്‍ രഹസ്യ ബാലറ്റ് രേഖപ്പെടുത്തുന്നു. ബാലറ്റുകള്‍ രേഖപ്പെടുത്തിയതിന് ശേഷം വോട്ടുകള്‍ എണ്ണിത്തുടങ്ങി ഫലം പ്രഖ്യാപിക്കുകയും ചെയ്യുന്നു. മറ്റ് സ്ഥലങ്ങളില്‍ ഫലം പുറത്തുവരുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് ഇവിടെ വരുക. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് സൂചനകള്‍ക്കായി മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയ നിരീക്ഷകരുടെയിം പ്രിയപ്പെട്ട സ്ഥലമാണിത്.
ചൂടുപിടിച്ച് 'പോരാട്ട ഭൂമി': യുഎസ് തിരഞ്ഞെടുപ്പിലെ വിധി നിർണ്ണയിക്കുന്നത് 12 സംസ്ഥാനങ്ങൾ
അതേസമയം, 2016ല്‍ ഡിക്സവില്ലെ നോച്ചില്‍ അന്നത്തെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനാണ് പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ അന്ന് ഡൊണാള്‍ഡ് ട്രംപാണ് ഇലക്ട്രല്‍ കോളേജില്‍ ജയിച്ചത്. ഇതിനിടെ, തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് മുന്‍തൂക്കം. 3 സ്റ്റേറ്റുകളിലെ വോട്ടുകള്‍ എണ്ണിയതില്‍ 2 ഇടത്തും ഡൊണാള്‍ഡ് ട്രംപ് ആണ് മുന്നിട്ടു നില്‍ക്കുന്നത്.
ഇന്ത്യാന, കെന്റഗി, ന്യൂ ഹാംസ്പെയര്‍ എന്നിവിടങ്ങിളിലെ വോട്ടുകളാണ് ഇതുവരെ എണ്ണിയത്. ഇതില്‍ ഇന്ത്യാനയിലും ന്യൂ ഹാംസ്പെയറിലും ട്രംപ് മുന്നിട്ട് നില്ക്കുമ്പോള് കെന്റഗിയില് മാത്രമാണ് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജോബൈഡന് മുന്നിലുള്ളത്.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകളില്‍ ഡൊണാള്‍ഡ് ട്രംപ് മുന്നില്‍
താൻ പ്രസിഡണ്ടായാൽ ചുവപ്പോ നീലയോ ഇല്ല; അമേരിക്ക മാത്രം, ഉറപ്പുമായി ജോ ബൈഡൻ
ട്രംപിന് വേണ്ടി കളത്തിലിറങ്ങി മെലാനിയ, ബൈഡന് രൂക്ഷ വിമർശനം, 'എന്തിന് ബൈഡനെ വിശ്വസിക്കണം'?