കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരഞ്ഞെടുപ്പില്‍ തോറ്റാലും പണി, വൈറ്റ് ഹൗസ് തെരഞ്ഞെടുപ്പ് വാര്‍ റൂമാക്കിയതില്‍ ട്രംപിനെതിരെ അന്വേഷണം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് തോറ്റാലും കാത്തിരിക്കുന്നത് വലിയൊരു അന്വേഷണം. വൈറ്റ് ഹൗസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ദുരുപയോഗം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. വിവിധ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. യുഎസ് ഓഫീസ് ഓഫ് സ്‌പെഷ്യല്‍ കൗണ്‍സില്‍ ഈ ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫെഡറല്‍ നിയമത്തിന്റെ ലംഘനമാണ് ട്രംപ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി ബില്‍ പാസ്‌ക്രലാണ് അന്വേഷണത്തിന് ആവശ്യപ്പെട്ടത്. ഇവിടെ രഹസ്യമായി വലിയൊരു സംഘം തന്നെ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് എത്തിയിരുന്നോ എന്നാണ് സംശയിക്കുന്നത്.

1

തെരഞ്ഞെടുപ്പ് ഫലം വൈറ്റ് ഹൗസിലെ ലിവിംഗ് റൂമില്‍ ഇരുന്നാണ് ട്രംപ് നിരീക്ഷിച്ചത്. പിന്നീട് ഈസ്റ്റ് റൂമില്‍ ഇരുന്നൂറോളം അനുയായികളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ട്രംപ് ഐസന്‍ഹവര്‍ എക്‌സിക്യൂട്ടീവ് ബില്‍ഡിംഗ് ക്യാമ്പയിന്‍ വാര്‍ റൂമായി മാറ്റിയെന്നാണ് പാസ്‌ക്രല്‍ പറയുന്നു. സ്‌പെഷ്യല്‍ കൗണ്‍സില്‍ ഹെന്റി കെര്‍നറോട് പാസ്‌ക്രല്‍ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. വൈറ്റ് ഹൗസിലെ വസതിയിലും ഓവല്‍ ഓഫീസിലും ക്യാമ്പയിന്‍ അധികൃതരുമായി ട്രംപ് വിവരങ്ങള്‍ തേടി കൊണ്ടിരുന്നു. ഇത് ഫെഡറല്‍ നിയമത്തിന്റെ ലംഘനമാണ്. 1939ലെ ഹാച്ച് ആക്ട് പ്രകാരം ഫെഡറല്‍ ജീവനക്കാരുടെ രാഷ്ട്രീയ പ്രവര്‍ത്തനം ഇവിടെ പാടില്ല.

പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മാത്രമേ ഇത്തരമൊരു അധികാരമുള്ളൂ. എന്നാല്‍ ട്രംപിന്റെ ഓഫീസ് ഇത്തരം ലംഘനമുണ്ടായില്ലെന്നാണ് പറയുന്നത്. ഹാച്ച് ആക്ട് പാലിച്ചാണ് എല്ലാ വിധ കൂടിക്കാഴ്ച്ചകളും പ്രവര്‍ത്തനങ്ങളും നടന്നതെന്നും വൈറ്റ് ഹൗസ് വക്താവ് ജൂഡ് ഡീരി പറഞ്ഞു. അതേസമയം സ്‌പെഷ്യല്‍ കൗണ്‍സില്‍ ഓഫീസ് പറഞ്ഞത് ട്രംപ് ക്യാമ്പയിനോ വൈറ്റ് ഹൗസോ വാര്‍ റൂമിന് അനുമതി നല്‍കിയിരുന്നില്ല എന്നാണ്. ഐസന്‍ഹവര്‍ ഓഫീസ് കെട്ടിടം അത്തരത്തില്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും, അതാണ് ഞാന്‍ ചൂണ്ടിക്കാണിക്കുന്നതെന്നും പാസ്‌ക്രല്‍ പറഞ്ഞു.

Recommended Video

cmsvideo
All You want to know about Joe Biden | Oneindia Malayalam

അതേസമയം ഈ അന്വേഷണം ട്രംപിന് വലിയ കുരുക്കാണ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി ഇത് തെളിയിക്കപ്പെട്ടാല്‍ കണക്കാക്കും. നേരത്തെ ഇതേ ഏജന്‍സി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോയുടെ റിപബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനിലെ പ്രസംഗത്തെ കുറിച്ചും അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് ട്രംപിന്റെ ഉപദേഷ്ടാവ് കെല്ലിയാന്‍ കോണ്‍വേയെ പുറത്താക്കാനും നിര്‍ദേശിച്ചിരുന്നു. സ്‌പെഷ്യല്‍ കൗണ്‍സില്‍ ഹെന്റി കെര്‍നര്‍ ട്രംപ് നിയമിച്ച നേതാവാണ്. റിപബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളുമായി ചേര്‍ന്ന് ഇയാള്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. ഹാച്ച് നിയമ ലംഘനത്തെ കുറിച്ചാണ് ഈ കൗണ്‍സിലാണ് തീരുമാനമെടുക്കേണ്ടത്.

English summary
us election 2020: us special counsel starts investigation against trump for violating hatch act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X