Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ്സില്‍ ഭീകരവാസ്ഥ....24 മണിക്കൂറില്‍ 3332 മരണങ്ങള്‍, തൊഴിലില്ലായ്മയും കുതിക്കുന്നു, തകര്‍ച്ച!!

വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിളെന്ന പേര് കൊണ്ട് ഒരു കാര്യവുമില്ലെന്ന് അമേരിക്ക തിരിച്ചറിഞ്ഞിരിക്കുകയാണ്. വലിയ ദുരന്തത്തിലൂടെയാണ് അമേരിക്ക കടന്നുപോകുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 3332 പേരാണ് അമേരിക്കയില്‍ മരിച്ച് വീണത്. ഒരിക്കല്‍ പോലും യുഎസ് പ്രതീക്ഷിക്കാത്ത മരണനിരക്കാണിത്. ഇതുവരെ 49963 പേരാണ് മരിച്ചത്. ഇത് ഉടന്‍ തന്നെ അരലക്ഷം കവിയും. ഒമ്പത് ലക്ഷത്തോളം സ്ഥിരീകരിച്ച കേസുകളും യുഎസ്സിലുണ്ട്. അതേസമയം യുഎസ് വന്‍ തകര്‍ച്ചയുടെ വക്കിലാണ്. പ്രസിഡന്റ് ട്രംപ് കൊറോണ പടരുന്നതിന് എതിരാളികളെ ബലിയാടാക്കാനുള്ള ശ്രമം തുടരുകയാണ്.

1

യുഎസ്സില്‍ ഒരു വശത്ത് തൊഴിലില്ലായ്മയും രൂക്ഷമായി തുടരുകയാണ്. 26 മില്യണ്‍ ആളുകലാണ് തൊഴിലില്ലായ്മ ആനുകൂല്യത്തിനായി യുഎസ്സില്‍ അപേക്ഷിച്ചിരിക്കുന്നത്. ഇത് കഴിഞ്ഞ അഞ്ച് ആഴ്ച്ചക്കുള്ളില്‍ വന്ന അപേക്ഷകളാണ്. യഥാര്‍ത്ഥ കണക്ക് എത്രയോ മുകളായിരിക്കുമെന്നാണ് സൂചന. 1930കളിലെ ഏക്കാലത്തെയും വലിയ സാമ്പത്തിക മാന്ദ്യത്തിന് ശേഷം യുഎസ്സ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. ആറില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് യുഎസ്സിലുള്ളത്. 500 ബില്യണ്‍ പാക്കേജാണ് പ്രതിസന്ധി നേരിടുന്നതിനായി ട്രംപ് പ്രഖ്യാപിച്ചത്. ഇത് ഇനിയും വര്‍ധിക്കുമെന്നാണ് വ്യക്തമാകുന്നത്. അങ്ങനെ വന്നാല്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രതിച്ഛായ തന്നെ അവതാളത്തിലാകും.

യുഎസ്സില്‍ ഒരൊറ്റ ദിവസം കൊണ്ട് പുതിയ കേസുകള്‍ 27000 എണ്ണം വര്‍ധിക്കുകയായിരുന്നു. ടെസ്റ്റുകള്‍ വളരെ കുറവാണ് നടക്കുന്നത്. യഥാര്‍ത്ഥ കണക്കുകള്‍ ഇതിനേക്കാള്‍ മുകളിലായിരിക്കുമെന്ന് ആരോഗ്യ വിഭാഗം പറയുന്നു. അതേസമയം സ്ഥിതി രൂക്ഷമായിട്ടും പ്രസിഡന്റ് ട്രംപ് വലിയ മണ്ടത്തരങ്ങളാണ് ഒരു വശത്ത് പറഞ്ഞ് കൊണ്ടിരിക്കുന്നത്. ശരീരത്തില്‍ അണുനാശിനി കുത്തിവെക്കണമെന്നും സൂര്യപ്രകാശം ദേഹത്ത് പതിച്ചാല്‍ വൈറസ് നശിച്ച് പോകുമെന്നുമുള്ള പ്രസ്താവനകള്‍ ഡോക്ടര്‍മാരെ ചൊടിപ്പിച്ചിരിക്കുകയാണ്. തീര്‍ത്തും ഉത്തരവാദിത്തമില്ലാതെയാണ് പ്രസിഡന്റ് പെരുമാറുന്നതെന്ന് യൂജീന്‍ ജു ആരോപിച്ചു.

Recommended Video

cmsvideo
    ശരീരത്തില്‍ അണുനാശിനി കുത്തിവെക്കണം ട്രംപിന്റെ പുതിയ കണ്ടെത്തൽ | Oneindia Malayalam

    യൂജീനിന്റെ ലാബാണ് കൊറോണവൈറസിനെതിരെയുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള പരീക്ഷണം നടത്തുന്നത്. ക്ലോറോക്‌സ്, ടൈഡ് പോഡ്‌സ്, ലൈസോള്‍ എന്നിവ ഒരിക്കലും കൊറോണയെ ഇല്ലാതാക്കില്ലെന്നും, ഇവ ഉപയോഗിച്ചാല്‍ നിങ്ങള്‍ മരിച്ച് പോകാന്‍ വരെ സാധ്യതയുണ്ടെന്നും യൂജീന്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊറോണവൈറസ് ബാധിച്ചാല്‍ നിങ്ങളുടെ കോശങ്ങളിലാണ് അതുണ്ടാവുക. ഈ സാഹചര്യത്തില്‍ അണുനാശിനി ഉപയോഗിച്ചാല്‍ കൊറോണയ്‌ക്കൊപ്പം നിങ്ങളും നശിച്ച് പോവുക മാത്രമാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് പറഞ്ഞ അണുനാശിനികള്‍ മാരക വിഷമാണെന്ന് അദ്ദേഹത്തിന് അറിയില്ലേ. കെമിസ്‌ട്രോ മറ്റേതെങ്കിലും ശാസ്ത്രമേ ഇനി അതുമല്ല യാഥാര്‍ത്ഥ്യമോ ട്രംപിന് ചേരുന്ന കാര്യമല്ലെന്നും ഒരാള്‍ പരിഹസിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+