കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക ആരോപണം; എഴുപത്തിനാലുകാരന്‍ അമേരിക്കന്‍ ഗവര്‍ണര്‍ രാജിവെച്ചു

  • By Anwar Sadath
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ഇംപീച്ച്‌മെന്റ് നേരിടുന്ന അമേരിക്കന്‍ സംസ്ഥാനമായ അലബാമയിലെ ഗവര്‍ണര്‍ രാജിവെച്ചു. ഗവര്‍ണര്‍ റോബര്‍ട്ട് ബെന്റ്‌ലി(74) കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കല്‍ നടപടി ആരംഭിച്ചത്. എന്നാല്‍, ഇതിന് കാത്തുനില്‍ക്കാതെ ഗവര്‍ണര്‍ രാജിവെക്കുകയായിരുന്നു.

കഴിഞ്ഞ ഒരുവര്‍ഷം തന്റെ ഊര്‍ജവും ആത്മാര്‍ഥമായ പ്രവര്‍ത്തനവും സംസ്ഥാനത്തുവേണ്ടി നടത്തിയെന്ന് രാജിവെച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ നാല്‍പ്പത്തിയഞ്ചുകാരിയായ തന്റെ പൊളിറ്റിക്കല്‍ ഉപദേശക റബേക്ക കാല്‍ഡുവെലുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം നേരിട്ട് പരാമര്‍ശിച്ചില്ല. 2015ലാണ് ഇവര്‍ തമ്മില്‍ ബന്ധമുണ്ടായതായി പറയുന്നത്.

robertbentley

ബെന്റ്‌ലി പുറത്താക്കിയ പോലീസ് ഉദ്യോഗസ്ഥനാണ് ഇവര്‍ തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ബെന്റ്‌ലിയുടെ ഭാര്യ ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം ചോര്‍ത്തിയതായും പറയുന്നു. ഗവര്‍ണര്‍ സഹപ്രവര്‍ത്തകയോട് അശ്ലീല ഭാഷയില്‍ സംസാരിക്കുന്നത് പിന്നീട് പുറത്തുവരികയും ചെയ്തു.

സംഭവം വിവാദമായതോടെ ബെന്റ്‌ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പുറത്താക്കണമെന്നും രാജിവെക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍, ഇംപീച്ച്‌മെന്റ് നടപടിവരെ ഗവര്‍ണര്‍ സ്ഥാനത്ത് ഉറച്ചുനില്‍ക്കാനായിരുന്നു ബെന്റ്‌ലിയുടെ തീരുമാനം. ഗവര്‍ണര്‍ രാജിവെച്ചതോടെ അലബാമയിലെ വലിയൊരു വിവാദത്തിനുകൂടി തിരശ്ശീല വീഴുകയാണ്.

English summary
US governor resigns after impeachment proceedings over sex scandal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X