കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ ഉപരോധത്തില്‍ അമര്‍ഷം; അറബ് രാജ്യങ്ങളുമായുള്ള സൈനികാഭ്യാസം യുഎസ് വേണ്ടെന്നുവച്ചു

ഖത്തര്‍ ഉപരോധത്തില്‍ അമര്‍ഷം; അറബ് രാജ്യങ്ങളുമായുള്ള സൈനികാഭ്യാസം യു.എസ് വേണ്ടെന്നുവച്ചു

  • By Desk
Google Oneindia Malayalam News

ദോഹ: ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് അറബ് രാജ്യങ്ങളുമായി അമേരിക്കന്‍ സൈന്യം നടത്താനിരുന്ന സംയുക്ത പരിശീലന പരിപാടി ഉപേക്ഷിച്ചു. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് സൗദി സഖ്യത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് അമേരിക്കന്‍ നീക്കത്തിന് പിന്നിലെ ചേതോവികാരണമെന്ന് വിലയിരുത്തപ്പെടുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിന് താന്‍ നേരിട്ട് ഇടപെടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് നേരത്തേ വ്യക്തമാക്കിയിരുന്നു.

മിഡിലീസ്റ്റിലെ തങ്ങളുടെ സഖ്യരാഷ്ട്രങ്ങള്‍ക്കിടയില്‍ ഐക്യം വേണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും ഈ പശ്ചാത്തലത്തിലാണ് സൈനികാഭ്യാസം ഉപേക്ഷിക്കുന്നതെന്നും യു.എസ് സെന്‍ട്രല്‍ കമാന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പൊതുതാല്‍പര്യങ്ങള്‍ക്ക് അനുസൃതമാവും ആവണമെന്ന ആഗ്രഹം കാരണമാണ് സംയുക്ത സൈനിക പരിശീനത്തില്‍ നിന്ന് തങ്ങള്‍ പിന്‍മാറുന്നതെന്ന് സെന്‍ട്രല്‍ കമാന്റ് വക്താവ് കേണല്‍ ജോണ്‍ തോമസ് പറഞ്ഞു. അമേരിക്കന്‍ തീരുമാനത്തോട് പ്രതികരിക്കാന്‍ സൗദി സഖ്യം തയ്യാറായിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളുടെ സൈനിക ശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്കന്‍ സൈനികരുമായി ചേര്‍ന്ന് പരിശീലനങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്.

usa

ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി നാലുമാസമായിട്ടും മാറ്റമില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ അമേരിക്കയ്ക്ക് ക്ഷമ നശിച്ചുവെന്ന സന്ദേശമാണ് ഈ കര്‍ശന നിലപാടിലൂടെ അമേരിക്ക നല്‍കാനുദ്ദേശിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഉപരോധ രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് ഒഴിവാക്കിക്കൊണ്ട് അവര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കഴിഞ്ഞ മാസം അമേരിക്കന്‍ സെനറ്റര്‍മാരിലൊരാള്‍ പറഞ്ഞിരുന്നു.

ഖത്തറിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ നിലപാടിനും നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്കും ലഭിച്ച അംഗീകാരമായാണ് അമേരിക്കന്‍ സൈന്യത്തിന്റെ ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്. ഒരു വേള ഖത്തറിനെതിരായ ഉപരോധം ഉടന്‍ പിന്‍വലിക്കണമെന്നാണ് ഈ തീരുമാനം പറയാതെ പറയുന്നത്. സൗദിയും ഈജിപ്തും യു.എ.ഇയും അടങ്ങുന്ന സഖ്യത്തിന് ഖത്തറിനേക്കാള്‍ കൂടുതല്‍ ഒരു പരിഗണനയും അമേരിക്ക നല്‍കുന്നില്ലെന്ന സൂചനയും ഈ നിലപാടില്‍ നിന്ന് വ്യക്തമാണ്. അമേരിക്ക തുടക്കത്തില്‍ ഉപരോധത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നുവെങ്കിലും പിന്നീടതില്‍ മാറ്റം വരുത്തുകയായിരുന്നു. അമേരിക്കയ്ക്ക് സൈനിക താവളമുള്ള മേഖലയിലെ രാജ്യങ്ങളിലൊന്നാണ് ഖത്തര്‍.

English summary
In a rebuke to the countries boycotting Qatar, the US has suspended military exercises with its Gulf allies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X