കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യത്തെ കൊറോണ വൈറസ് മരണം; യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക

  • By S Swetha
Google Oneindia Malayalam News

വാഷിംഗ്ടണ്‍: രാജ്യത്തെ ആദ്യ കൊറോണ മരണം വാഷിംഗ്ടണില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാനില്‍ നിന്ന് അമേരിക്കയിലേക്ക് വരുന്നവര്‍ക്കും ദക്ഷിണ കൊറിയയിലെയും ഇറ്റലിയിലെയും ചില പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. അമേരിക്കയില്‍ നിന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ട്. എന്നാല്‍ പൂര്‍ണ്ണ ആരോഗ്യമുള്ള വ്യക്തികള്‍ക്ക് പെട്ടെന്ന് സുഖം പ്രാപിക്കാന്‍ സാധിക്കും. അതിനാല്‍ ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും ട്രംപ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 15 പേരാണ് യുഎസില്‍ ഇതുവരെയായി കൊറോണ വൈറസ് ബാധയില്‍ നിന്ന് മോചിതരായത്.

കനയ്യയ്‌ക്കെതിരായ രാജ്യദ്രോഹ കേസ്; എഎപിയും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളെന്ന് കോണ്‍ഗ്രസ്കനയ്യയ്‌ക്കെതിരായ രാജ്യദ്രോഹ കേസ്; എഎപിയും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളെന്ന് കോണ്‍ഗ്രസ്

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ഏത് അടിയന്തര സാഹചര്യം നേരിടാനും രാജ്യം തയ്യാറാണെന്നും ട്രംപ് പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 14 ദിവസത്തിനിടെ ഇറാനിലേക്ക് പോയ വിദേശ പൗരന്മാര്‍ക്ക് യുഎസിലേക്ക് തിരികെ പ്രവേശനം നിഷേധിക്കാന്‍ ട്രംപ് അനുമതി നല്‍കിയതായി പത്രസമ്മേളനത്തില്‍ പങ്കെടുത്ത വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു. കൊറോണ വൈറസിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന ദക്ഷിണ കൊറിയയിലേക്കും ഇറ്റലിയിലേക്കും യാത്ര ചെയ്യരുതെന്നും അമേരിക്ക പൗരന്മാരോട് നിര്‍ദ്ദേശിച്ചു. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വൈസ് പ്രസിഡന്റിനെയാണ് ട്രംപ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

donald-trump-1

അമേരിക്കയില്‍ ഇതുവരെ 22 കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് പറഞ്ഞു. സര്‍ക്കാരിലെ വിവിധ വിഭാഗങ്ങള്‍ കൊറോണ വെറസിനെതിരെ പ്രവര്‍ത്തിക്കുന്നതായി ട്രംപ് പറഞ്ഞു. വളരെയധികം പരീക്ഷണം നടക്കുന്ന ഒരു ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. പക്ഷേ കാര്യങ്ങളില്‍ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ തന്റെ ഭരണകൂടമാണ് ഏറ്റവും മികച്ച നടപടി സ്വീകരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

English summary
US imposes travel restrictions after report of first Corona death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X