വല്ലാത്തൊരു നഷ്ടം; 1110 കോടിയടിച്ച ജേതാവിന് നഷ്ടം 424 കോടി, ടിക്കറ്റ് എടുത്തതില്‍ പിഴച്ചു!!

വാഷിംഗ്ടണ്‍: ഭാഗ്യം തേടി വന്നതിന് പിന്നാലെ വമ്പനൊരു ദൗര്‍ഭാഗ്യം കൂടി വന്നാലോ? അങ്ങനെ ഒരു ഭാഗ്യക്കേടാണ് ഒരു യുവാവിനെ തേടി വന്നിരിക്കുന്നത്. ആരും പ്രതീക്ഷിക്കാത്തൊരു തുകയാണ് ഇയാളെ തേടി വന്നത്. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ ലോട്ടറി തുകയാണിത്. അതില്‍ അടിച്ച തുക ഇനിയും ഒരുപാട് വര്‍ധിക്കുമായിരുന്നു.

എന്നാല്‍ കോടികളാണ് ഇയാള്‍ ചെറിയൊരു ദൂരത്തിന്റെ വ്യത്യാസത്തില്‍ നഷ്ടമായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആകെ ചര്‍ച്ച ചെയ്യുന്നത് ഇയാളുടെ നഷ്ടമാണ്. ഒന്ന് ശ്രദ്ധിച്ചിരുന്നില്ലെങ്കില്‍ നികുതി പോലും ഇയാള്‍ കൊടുക്കേണ്ടി വരില്ലെന്നാണ് സോഷ്യല് മീഡിയ ചൂണ്ടിക്കാണിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

യുഎസ്സിലെ മെഗാ മില്യണ്‍ ജാക്‌പോട്ടിലെ ജേതാവിന് ലഭിച്ചിരിക്കുന്നത് 1.35 മില്യണാണ്. 1100 കോടിയില്‍ അധികം വരും ഈ തുക. ആരും കേട്ടാലും ഞെട്ടിപ്പോകുന്ന തുകയാണിത്. യുഎസ്സിലെ നാലാമത്തെ വലിയ ലോട്ടറിയാണിത്. പക്ഷേ ഇയാള്‍ക്ക് 52 മില്യണ്‍ യുഎസ് ഡോളര്‍ നഷ്ടമാണ്. 424 കോടി രൂപയില്‍ അധികം വരുന്ന നഷ്ടമാണിത്. അതും ചെറിയൊരു ദൂരത്തിന്റെ മാത്രം വ്യത്യാസത്തിലാണ്. ഇയാള്‍ ഒരു മൈല്‍ കൂടി മുന്നോട്ട് പോയി ന്യൂ ഹാംപ്ഷയറില്‍ നിന്ന് ടിക്കറ്റ് വാങ്ങിയിരുന്നെങ്കില്‍ 424 കോടി രൂപ ലാഭിക്കമായിരുന്നു. പക്ഷേ അത് നഷ്ടമായിരിക്കുകയാണ്.

2

അതേസമയം നിലവില്‍ ഈ ജേതാവ് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെ തിരഞ്ഞ് കൊണ്ടിരിക്കുകയാണ്. പക്ഷേ മറ്റ് വിവരങ്ങള്‍ ലഭ്യമാണ്. യുഎസ്സിലെ മെയിനിലെ ലബനോനിനുള്ള ക്വായിന്റ് ടൗണില്‍ നിന്നാണ് ജേതാവ് ടിക്കറ്റ് വാങ്ങിയിരിക്കുന്നത്. ഇവിടെയുള്ള ഗ്യാസ് സ്്‌റ്റേഷനില്‍ നിന്നാണ് ഇയാള്‍ ടിക്കറ്റ് വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ന്യൂഹാംപ്ഷയറില്‍ നിന്ന് 1.2 മൈല്‍ ദൂരെ മാത്രമാണ് മെയിന്‍. അതായത് ന്യൂഹാംപ്ഷയറില്‍ ലോട്ടറി അടിച്ചാല്‍ നികുതി കൊടുക്കുകയേ വേണ്ട. ചെറിയൊരു ദൂരത്തില്‍ വലിയ നഷ്ടമാണ് ജേതാവിനുണ്ടായിരിക്കുന്നത്.

3

മെയിനില്‍ വെച്ച് ടിക്കറ്റ് എടുത്തത് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ഇങ്ങനെയാണ്. മൊത്തം തുകയായി തന്നെ ജേതാവ് പണം കൈപറ്റാനാണ് സാധ്യത. അങ്ങനെയെങ്കില്‍ അവര്‍ നികുതി പണമായി 404 മില്യണ്‍ ഡോളറാണ് ഇതില്‍ പിടിക്കുക. സംസ്ഥാന ലോട്ടറി വകുപ്പിനും നികുതിയുണ്ടാവും. ഒപ്പം ആദായനികുതിയുമുണ്ടാവും. ഈ രണ്ട് നികുതിയും ന്യൂഹാംപ്ഷയറിലുണ്ടാവില്ല. 456 മില്യണ്‍ 373 കോടിയില്‍ അധികം രൂപ വരുമിത്. ഇത്രയും വലിയ തുകയാണ് ലോട്ടറി ജേതാവിന് നഷ്ടമായത്. യുഎസ്സില്‍ ഇത്തരം നികുതിയില്ലാത്ത എട്ട് സംസ്ഥാനങ്ങളിലൊന്നാണിത്.

4

Hair care: കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങളോ; മുടി പനങ്കുല പോലെ വളരും, ഇത്ര മാത്രം ചെയ്താല്‍ മതി

മെയിനില്‍ സമ്മാനം അടിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇവിടെ ജേതാവിന് തന്റെ വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്താതെ സമ്മാനം കൈപ്പറ്റാം. അത് മെയിനിലെ നിയമമാണ്. ശനിയാഴ്ച്ച രാത്രിയാണ് മെഗാ മില്യണ്‍സ് ജാക്‌പോട്ട് ജേതാവിനെ പ്രഖ്യാപിച്ചത്.

5

ഇവിടെ നിന്നുള്ള ഗ്യാസ് ആന്‍ഡ് ഗ്രില്ലില്‍ നിന്നാണ് ടിക്കറ്റ് ജേതാവ് വാങ്ങിയത്. നാട്ടുകാരന്‍ തന്നെയാവും ജേതാവ് എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ഈ കടയുടെ ഉടമ ഫ്രെഡ് കോട്രീ പറയുന്നു. ഞങ്ങളുടേത് ചെറിയൊരു സ്ഥലമാണ്. അതുപോലെ ഞങ്ങളുടേത് ചെറിയൊരു കടയും. ഏതെങ്കിലും നാട്ടുകാരന് തന്നെയാണഅ സമ്മാനമെങ്കില്‍ സേേന്താഷം വര്‍ധിക്കുമെന്നും കോട്രി പറഞ്ഞു.

6

കോട്രീയുടെ കടയിലാണ് ടിക്കറ്റ് വിറ്റതെന്ന് അധികൃതര്‍ ശനിയാഴ്ച്ച രാവിലെയാണ് വിളിച്ച് പറഞ്ഞത്. തന്നെ ആരോ പറ്റിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കരുതിയതെന്ന് കോട്രി പറഞ്ഞു. നാട്ടുകാരനായ ബ്രയാന്‍ കോമിയുവും ആകെ ആവേശത്തിലാണ്. ഇവിടെ തന്നെയുള്ള ആര്‍ക്കെങ്കിലും ലോട്ടറി അടിച്ചെന്നാണ് താന്‍ കരുതുന്നതെന്ന് കോമിയു പറഞ്ഞു.

7

അത് എക്കാലവും ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന കാര്യമായിരിക്കുമെന്നും കോമിയു വ്യക്തമാക്കി. അതേസമയം ന്യൂഹാംപ്ഷയര്‍ ഗവര്‍ണര്‍ ക്രിസ് സുനു ലോട്ടറി നികുതിയില്‍ മെയിന്‍ ഗവര്‍ണര്‍ ജാനറ്റ് മില്‍സിനെ പരിഹസിച്ചു. ഇത്രയും വലിയ തുക കിട്ടുന്നതിന് ജാനറ്റിനെയാണ് അഭിനന്ദിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+