Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹക്കീമുള്ള വധം; പാക്-അമേരിക്ക ബന്ധം ഉലയുന്നു

ഇസ്ലാമാബാദ്: പാക് താലിബാന്‍ നേതാവ് ഹക്കീമുള്ള മെഹ്‌സൂദിന്റെ വധം അമേരിക്ക - പാക് ബന്ധത്തിന് വിള്ളലേല്‍പ്പിക്കുന്നു. മെഹ്‌സൂദിന്റെ വധം സമാധാന ശ്രമങ്ങളെ ബാധിക്കുമെന്നും അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധം പുനപരിശോധിക്കണമെന്നും പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ വ്യക്തമാക്കി. വധം ഹക്കീമുള്ള മെഹ്‌സൂദ് എന്ന വ്യക്തിയുടെ മരണം എന്നതിലുപരി സമാധാനത്തിന്റെ അന്ത്യമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.

മെഹ്‌സൂദിന്റെ വധത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാന്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. വടക്ക് വസീരിസ്ഥാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിലാണ് ഹക്കീമുള്ള ഉള്‍പ്പടെ നാല് ഭീകരര്‍ കൊല്ലപ്പെട്ടത്. ഹക്കീമുള്ള വധത്തിന് അമേരിക്കയോട് പ്രതികാരം ചെയ്യുമെന്നും കൂടുതല്‍ ചാവേര്‍ ക്രമണങ്ങള്‍ അമേരിക്ക നേരിടോണ്ടിവരുമെന്നും പാക് താലിബാന്‍ വക്താവ് അസം താരിഖ് മുന്നറിയിപ്പു നല്‍കി. അതിനിടെ പാക് താലിബാന്‍ തലവനായി മസൂഖ് ഖാന്‍ സെയ്ദിനെ തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

Hakimullah Mehsud

സംഭവത്തില്‍ അമേരിക്കന്‍ അംബാസിഡറിനെ വിളിച്ചുവരുത്തി പാകിസ്താന്‍ പ്രതിഷേധമറിയിച്ചു. ഹക്കീമുള്ളയടക്കമുള്ള താലിബാന്‍ നേതാക്കളുമായി ചര്‍ച്ചചെയ്യാന്‍ പാക് സൈന്യം വസീരിസ്ഥാനിലേക്ക് പുറപ്പെടാനിരിക്കെയാണ് അമേരിക്കയുടെ ആക്രമണം. അമേരിക്കയുടെ ഡ്രോണ്‍ ആക്രമണം പാകിസ്ഥാന്റെ പരമാധികാരത്തിന് മേലുള്ള കടന്ന് കയറ്റമാണെന്നും സമാധന നീക്കം അട്ടിറിക്കാനുള്ള ബോധുപൂര്‍വ്വമായ ശ്രമാണ് നടന്നതെന്നും ചൗധരി ഖാന്‍ ആരോപിക്കുന്നു.

അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധം പുനപരിശോധിക്കും. പ്രശ്‌നം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കും. ചൗധരി ഖാന്‍ അറിയിച്ചു. ഹക്കിമുള്ളയുടെയും കൊല്ലപ്പെട്ട മറ്റ് മൂന്ന് താലിബാന്‍ തീവ്രവാദികളുടെയും മൃതദേഹങ്ങള്‍ വടക്കന്‍ വസീരിസ്ഥാനിലെ അജ്ഞാത കേന്ദ്രത്തില്‍ സംസ്‌കരിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+