കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര കൊറിയക്കെതിരെ യുഎന്നിന്റെ സാമ്പത്തിക ഉപരോധം!!! പിന്നിൽ അമേരിക്ക?

ഉപരോധം ഉത്തര കൊറിയയുടെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കും

  • By Ankitha
Google Oneindia Malayalam News

ന്യൂയോർക്ക്: ഉത്തര കൊറിയക്കെതിരെ നിലപാട് കടുപ്പിച്ച് യുഎൻ.ഇത്തവണ കൊ‌റിക്കെതിരെ ശക്തമായ സാമ്പത്തിക ഉപരോധമാണ് ഏർപ്പെടുത്തിയത്. രാജ്യത്തിന്റെ കയറ്റുമതി വരുമാനം ഗണ്യമായി കുറക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രമേയം യുഎൻ രക്ഷാസമിതി ഐകകണ്ഠ്യേന പാസാക്കി.

trump

വിലക്ക് ലംഘിച്ച് മേഖലയിൽ നടത്തുന്ന മിസൈൽ പരീക്ഷണം തുടരുന്ന പശ്ചാത്തലത്തിലാണ് യുഎൻ ഉത്തര കൊറിയക്കെതിരെ കടുത്ത നിടപടി സ്വീകരിച്ചത്. തുടര്‍ച്ചയായുള്ള ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ ലോകരാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തുന്നതാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അറിയിച്ചിരുന്നു.. ഉത്തരകൊറിയക്കെതിരെ വിലക്കേര്‍പ്പെടുത്തണമെന്ന് അമേരിക്ക യുഎന്നിനോട് ആവശ്യപ്പെട്ടിരുന്നു. ലോകരാഷ്ട്രങ്ങളുടെ മുന്നറിയിപ്പിനെ അവഗണിച്ചാണ് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തുന്നത്.

സാമ്പത്തിക ഉപരോധം

സാമ്പത്തിക ഉപരോധം

ഉത്തര കൊറിയ യുഎന്നിന്റെ വിലക്ക് അവഗണിച്ച് നടത്തുന്ന മിസൈൽ പരീക്ഷണത്തിനെതിരെ ശക്തമായ നടപടിയാണ് ഇത്തവണ യുഎൻ സ്വീകരിച്ചിട്ടുള്ളത്.രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ കൽക്കരി, ഇരുമ്പയിര് ,ലെഡ്, കടൽ വിഭവം എന്നിവയുടെ കയറ്റുമതിക്ക് ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്.

 കനത്ത പ്രഹരം

കനത്ത പ്രഹരം

ഉത്തര കൊറിയയുടെ വരുമാനം കുറക്കാൻ ലക്ഷ്യവെച്ചുള്ള പ്രമോയം യുഎൻ രക്ഷാസമിതി വോട്ടിങ്ങിലൂടെയാണ് പാസാക്കിയത്. ഇതുമൂലം ഉത്തര കൊറിയയുടെ മൂന്ന് ബില്യൺ ഡോളറിന്റെ കയറ്റുമതി ഇടപാട് തടയും.കൂടാതെ ഉത്തര കൊറിയയുമായി വ്യാപാര ബന്ധം തുടങ്ങുന്നതും ആ രാജ്യത്തെ തൊഴിലാളികൾ വിദേശത്ത് പണിയെടുക്കുന്നതിനും ഇതോടെ വിലക്കുണ്ടാകും

ഉത്തര കൊറിയക്കെതിരെ പ്രതിരോധം സൃഷ്ടിച്ചത്

ഉത്തര കൊറിയക്കെതിരെ പ്രതിരോധം സൃഷ്ടിച്ചത്

ഉത്തരകൊറിയക്കെതിരെയുള്ള യുഎന്നിന്റെ പ്രതിരോധത്തിനു പിന്നിൽ അമേരിക്കയും , ദക്ഷിണ കൊറിയയുമാണെന്ന ഉത്തര കൊറിയ ആരോപിക്കുന്നുണ്ട്. ഉത്തര കൊറിയക്കെതിരെ ശക്തമായ പ്രതിരോധവുമായി രംഗത്തു വരുന്നത് അമേരിക്കയാണ്.

മിസൈൽ പരീക്ഷണത്തിന് എതിർപ്പ്

മിസൈൽ പരീക്ഷണത്തിന് എതിർപ്പ്

ഉത്തരകൊറിയയുടെ അടിക്കടിയുളള ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈൽ പരീക്ഷണത്തിനെരെ ഐക്യരാഷ്ട്ര സഭ രംഗത്തെത്തിയിരുന്നു. കൂടാതെ കൊറിയയുടെ മിസൈൽ പരീക്ഷണത്തിന് യുഎൻ വിലക്കേർപ്പെടുത്തിയിരുന്നു.

എതിർപ്പ് അവഗണിച്ചുള്ള പരീക്ഷണം

എതിർപ്പ് അവഗണിച്ചുള്ള പരീക്ഷണം

യുഎന്നിന്റെ എതിർപ്പ് അവഗണിച്ചു ഉത്തര കൊറിയ ബാലസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിരുന്നു. എന്നാൽ ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം പ്രതിരോധം സൃഷ്ടിച്ചത് യുഎസിനായിരുന്നു. പലതവണ യുഎസ് ഉത്തരകൊറിയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.ഇരു രാജ്യങ്ങൾ തമ്മിൽ പലതവണകളിലായി പോർ വിളികൾ മുഴങ്ങിയിരുന്നു.

 മൂന്ന് പരീക്ഷണങ്ങൾ

മൂന്ന് പരീക്ഷണങ്ങൾ

ജൂലൈയ് മാസം മൂന്ന് തവണയാണ് ഉത്തരകൊറിയ ഇത്തരത്തിലുള്ള മിസൈല്‍ പരീക്ഷണം നടത്തുന്നത്. 2017 ലെ ഉത്തരകൊറിയയുടെ 14-ാമത് മിസൈല്‍ പരീക്ഷണവുമാണിത്. എപ്പോള്‍ വേണമെങ്കിലും ആരെയും നേരിടാന്‍ ശേഷിയുള്ളതാണ് പുതിയ ബാലിസ്റ്റിക് മിസൈലെണാണ് അവസാനം ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ പറഞ്ഞതായി കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

English summary
The United Nations Security Council unanimously imposed new sanctions on North Korea on Saturday that could slash by a third the Asian state's $3 billion annual export revenue over Pyongyang's two July intercontinental ballistic missile tests.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X