കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരകൊറിയക്ക് സഹായ വാഗ്ദാനവുമായി അമേരിക്ക; പ്രതികരണം ലഭ്യമായിട്ടില്ലെന്ന് ബൈഡൻ

  • By Akhil Prakash
Google Oneindia Malayalam News

വാഷിംഗ്ടൺ; കോവിഡ് പടർന്ന് പിടിക്കുന്ന ഉത്തര കൊറിയക്ക് സഹായമായി വാക്സിൻ വാ ഗ്ദാനം ചെയ്തിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. എന്നാൽ ഉത്തര കൊറിയയുടെ ഭാ ഗത്ത് നിന്ന് ഇതുവരെയും പ്രതികരണം ഒന്നും ഉണ്ടായിട്ടില്ലെന്ന് ബൈഡൻ ശനിയാഴ്ച പറഞ്ഞു. "ഞങ്ങൾ ഉത്തര കൊറിയയ്ക്ക് മാത്രമല്ല, ചൈനയ്ക്കും വാക്സിനുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട് അവരുടെ പ്രതികരണം അനുകൂലമാണെങ്കിൽ അത് വിതരണം ചെയ്യാൻ ഞങ്ങൾ തയ്യാറാണ്" അദ്ദേഹം സിയോളിൽ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്ത് 25 ദശലക്ഷം ആളുകൾക്കും ഇതുവരെയും വാക്സിനേഷൻ നൽകാൻ സാധിച്ചിട്ടില്ല. നേരത്തെ ലോകാരോഗ്യ സംഘടനയിൽ നിന്നും ചൈനയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള വാക്സിനേഷൻ ഓഫറുകൾ ഇവർ നിരസിക്കുകയായിരുന്നു. ഇപ്പോൾ യുഎസിൽ നിന്നും സഹായ വാഗ്ദാനം വന്നെങ്കിലും ഇവർ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വൈറസ് രാജ്യത്ത് കനത്ത വെല്ലുവിളി സൃഷ്ടിക്കുമന്നാണ് ആരോ ഗ്യ വിദ ഗ്ദർ അഭിപ്രായപ്പെടുന്നത്. ഉത്തര കൊറിയയുടെ അയൽ രാജ്യങ്ങളായ ദക്ഷിണ കൊറിയ, ചൈന ഇവിടങ്ങളിൽ എല്ലാം തന്നെ വൈറസ് വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. ചൈന ഇപ്പോഴും വൈറസുമായി പോരാടിക്കൊണ്ടിരിക്കുകയാണ്.

 joebiden

എന്നാൽ ഈ ദുരന്തം കൈവിട്ടുപോയാൽ ചൈനീസ്, മറ്റ് വിദേശ സഹായം തേടാൻ ഒരു പ്ലാൻ ബി ഉത്തര കൊറിയ പ്ലാൻ ചെയ്യുന്നുണ്ടെന്ന് ഉത്തര കൊറിയയുടെ കാര്യങ്ങളിൽ സ്പെഷ്യലൈസ് ചെയ്യുന്ന ഒരു വെബ്‌സൈറ്റായ വൺ കൊറിയ സെന്റർ മേധാവി ക്വാക് ഗിൽ സുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേ സമയം ഉത്തരകൊറിയയിൽ പുതിയതായി 219,030 സ്ഥിരീകരിച്ചു എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഴ്കൾക്ക് മുമ്പ് മാത്രമാണ് രാജ്യത്ത് ആദ്യ കോവിഡ് സ്ഥിരീകരിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വലിയ രീതിയിലാണ് കോവിഡ് ഇവിടെ പിടിമുറുക്കിയിരിക്കുന്നത്. അതേ സമയം രാജ്യത്ത് മരുന്നുകൾ, സ്റ്റെറിലൈസറുകൾ, തെർമോമീറ്ററുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ സപ്ലൈകളുടെയും ഉത്പാദനം വർദ്ധിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്.

4 രാജ്യങ്ങള്‍ പിന്നിട്ട് ജോര്‍ജിയയിലെത്തിയത് റോഡുമാര്‍ഗം? വിജയ് ബാബുവിന് അധോലോക സഹായമെന്ന് സംശയം4 രാജ്യങ്ങള്‍ പിന്നിട്ട് ജോര്‍ജിയയിലെത്തിയത് റോഡുമാര്‍ഗം? വിജയ് ബാബുവിന് അധോലോക സഹായമെന്ന് സംശയം

പനി, ശരീരം വേദന, തലവേദന തുടങ്ങിയവക്കുള്ള കൊറിയൻ പ്രാദേശീക മരുന്നുകളുടെ ഉത്പാദനവും വർധിപ്പിക്കുന്നുണ്ട്. നിലിവൽ രാജ്യ വ്യാപകമായി ഇവിടെ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ആകെ രണ്ടര ദശലക്ഷത്തിനടുത്ത് ആളുകൾ ഇതിനോടകം രോ ഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മികച്ച രീതിയിൽ കോവിഡിനെ പ്രതിരോധിക്കാൻ സാധിക്കുന്നുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
US offers aid to North Korea; Biden said no response was available
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X