കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാഫിസ് അദ്ദേഹം സ്വതന്ത്രമായി ജീവിക്കുന്നു: അറസ്റ്റിനെക്കുറിച്ചുള്ള ട്രംപിന്റെ ട്വീറ്റിന് എതിര്‍പ്പ്!

  • By S Swetha
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്ര സഭ വിലക്കേര്‍പ്പെടുത്തിയ തീവ്രവാദി ഹാഫിസ് സയീദിന്റെ അറസ്റ്റില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റിനെ എതിര്‍ത്ത് യുഎസ് വിദേശകാര്യ സമിതി. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസിനെ ട്രംപ് അവകാശപ്പെട്ടത് പോലെ 10 വര്‍ഷമായി പാകിസ്താന്‍ അന്വേഷിച്ചിരുന്നില്ലെന്നും അയാള്‍ സ്വതന്ത്രമായി രാജ്യത്ത് താമസിക്കുകയായിരുന്നുവെന്നും നിയമസഭാ സമിതി എടുത്തുപറഞ്ഞു.

ഹാഫിസ് സയീദിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ഡൊണാള്‍ഡ് ട്രംപ്; കണ്ടെത്താന്‍ വന്‍ സമ്മര്‍ദ്ദം ചെലുത്തിഹാഫിസ് സയീദിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ഡൊണാള്‍ഡ് ട്രംപ്; കണ്ടെത്താന്‍ വന്‍ സമ്മര്‍ദ്ദം ചെലുത്തി

'പാകിസ്താന്‍ 10 വര്‍ഷമായി അദ്ദേഹത്തെ തിരയുന്നില്ല. അദ്ദേഹം സ്വതന്ത്രമായി ജീവിക്കുന്നു, 2001 ഡിസംബര്‍, മെയ് 2002, ഒക്ടോബര്‍ 2002, ഓഗസ്റ്റ് 2006 (രണ്ടുതവണ), ഡിസംബര്‍ 2008, സെപ്റ്റംബര്‍ 2009, ജനുവരി 2017 ല്‍ അറസ്റ്റു ചെയ്യപ്പെടുകയും വിട്ടയക്കപ്പെടുകയും ചെയ്തു. അദ്ദേഹം ശിക്ഷിക്കപ്പെടുന്നതുവരെ നമുക്ക് ഈ കയ്യടി അടക്കി വെക്കാം. കമ്മിറ്റി ട്വീറ്റ് ചെയ്തു. ''പത്തുവര്‍ഷത്തെ തിരച്ചിലിന് ശേഷം മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍'' എന്ന് വിളിക്കപ്പെടുന്നയാള്‍ പാകിസ്താനില്‍ അറസ്റ്റിലായിട്ടുണ്ട്. അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വലിയ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്! ഇതായിരുന്നു ട്രംപിന്റെ ട്വീറ്റ്.

donald-trump-156


ജാമ്യം തേടി ഗുജ്റന്‍വാലയിലെ തീവ്രവാദ വിരുദ്ധ കോടതിയിലേക്ക് (എടിസി) പോകുന്നതിനിടെയാണ് ഹഫീസ് സയീദിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി ഹാഫിസിനും മൂന്ന് സഹായികള്‍ക്കും ഓഗസ്റ്റ് 31 വരെ ഇടക്കാല ജാമ്യവും അനുവദിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ജമാഅത്ത്-ദാവ (ജുഡി) മേധാവിയുടെ അറസ്റ്റ്.

ജൂലൈ 3 ന് ഹാഫിസ് സയീദ്, നായിബ് എമിര്‍ അബ്ദുള്‍ റഹ്മാന്‍ മക്കി ഉള്‍പ്പെടെയുള്ള നിരോധിത തീവ്രവാദ സംഘടനയുടെ 13 നേതാക്കള്‍ക്കെതിരെ 1997ലെ തീവ്രവാദ നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം തീവ്രവാദത്തിനുള്ള ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കലിനും പാകിസ്ഥാന്‍ രണ്ട് ഡസനോളം കേസുകള്‍ ചുമത്തിയിരുന്നു. ട്രംപും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും തമ്മില്‍ വാഷിംഗ്ടണില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയും പാരീസ് ആസ്ഥാനമായുള്ള കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) കരിമ്പട്ടികയില്‍ പെടുക്കാനുള്ള സാധ്യതയും മുന്‍നിര്‍ത്തിയാണ് പാകിസ്ഥാന്‍ നടപടികള്‍ സ്വീകരിച്ചതെന്ന് കരുതുന്നു.

English summary
US panel counters Donald Trump's tweet on Hafiz Saeed's arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X