കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിൽ വോട്ടെടുപ്പ് ആരംഭിച്ചു, ആദ്യ പോളിംഗ് ന്യൂ ഹാംഷെയറിൽ, ബൈഡന് ആശ്വാസത്തുടക്കം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിര്‍ണായകമായ പ്രസിഡണ്ട് തിരഞ്ഞെടുപ്പിനുളള വോട്ടെടുപ്പിന് തുടക്കം. ന്യൂയോര്‍ക്ക്, ന്യൂ ജഴ്‌സി, വിര്‍ജീനിയ, ന്യൂ ഹാംഷെയര്‍ എന്നീ സംസ്ഥാനങ്ങളില്‍ പോളിംഗ് സ്‌റ്റേഷനുകള്‍ തുറന്നതോടെയാണ് യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിനുളള വോട്ടെടുപ്പിന് തുടക്കമായത്. വടക്ക് കിഴക്കന്‍ സംസ്ഥാനമായ ന്യൂ ഹാംഷെയറിലെ ഡിക്‌സ് വില്ലെ നോച്ചിലും മില്‍സ് ഫീല്‍ഡിലുമാണ് ആദ്യം വോട്ടെടുപ്പ് തുടങ്ങിയത്.

ദിലീപിന്റെ വഴിയേ ബിനീഷും, അമ്മയിൽ നിന്ന് പുറത്താക്കുന്നതിൽ ഭിന്നത, ഇടത് എംഎൽഎമാരെന്ന് സൂചനദിലീപിന്റെ വഴിയേ ബിനീഷും, അമ്മയിൽ നിന്ന് പുറത്താക്കുന്നതിൽ ഭിന്നത, ഇടത് എംഎൽഎമാരെന്ന് സൂചന

അമേരിക്ക-കാനഡ അതിര്‍ത്തിയിലെ ചെറുനഗരമായ ഡിക്‌സ് വില്ലെ നോച്ച് എന്ന ചെറുപട്ടണത്തില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ച് വോട്ടര്‍മാര്‍ മാത്രമാണ് വോട്ട് ചെയ്തത്. ഈ അഞ്ച് വോട്ടുകളും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ സ്വന്തമാക്കി.

Recommended Video

cmsvideo
Biden leads Trump by 10 points in final pre-election poll | Oneindia Malayalam
us

അതേസമയം അര്‍ധരാത്രിയോടെ പോളിംഗ് ആരംഭിച്ച മില്‍സ്ഫീല്‍ഡില്‍ 16 വോട്ടുകള്‍ ട്രംപ് സ്വന്തമാക്കിയപ്പോള്‍ 5 വോട്ടുകള്‍ ആണ് ബൈഡന് ലഭിച്ചത് എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെന്റുക്കി, കണക്ടിക്കട്ട്, ഇന്ത്യാന, ഒഹിയോ, കരോലിന സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിബിസി റിപ്പോര്‍ട്ട് പ്രകാരം ഇതിനകം 100 മില്യണ്‍ അമേരിക്കന്‍ പൗരന്മാര്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ റെക്കോര്‍ഡ് പോളിംഗ് ആണ് ഇത്തവണത്തേത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇക്കുറി 2016ലേതിനേക്കാള്‍ കടുത്ത മത്സരത്തിനാണ് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്. ഇതുവരെ പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകള്‍ എല്ലാം ബൈഡന്റെ വിജയമാണ് പ്രവചിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ നേരിട്ടുളള വോട്ടില്‍ കഴിഞ്ഞ തവണ മു്ന്നിലെത്തിയ ഹിലരി ക്ലിന്റണെ ഇലക്ടറല്‍ കോളേജ് വോട്ടില്‍ മുന്നിലെത്തിയത് വഴി അട്ടിമറിച്ച അനുഭവം ആണ് ട്രംപിന് പ്രതീക്ഷ.

തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകും, സുരേന്ദ്രന്റെ കയ്യിൽ മാന്ത്രിക വടിയില്ലെന്ന് പിപി മുകുന്ദൻതിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകും, സുരേന്ദ്രന്റെ കയ്യിൽ മാന്ത്രിക വടിയില്ലെന്ന് പിപി മുകുന്ദൻ

538 വോട്ടുകളുളള ഇലക്ടറല്‍ കോളേജില്‍ 50 ശതമാനം വോട്ട്, അതായത് 270 ഇലക്ടറല്‍ വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ത്ഥിയാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തുക. കൊവിഡ് കാലമായിട്ടും ജനങ്ങള്‍ വോട്ടെടുപ്പില്‍ വ്യാപകമായി പങ്കുചേരുന്നത് മാറ്റത്തിന്റെ സൂചനയായിട്ടാണ് ഡെമോക്രാറ്റിക് പാര്‍ട്ടി കണക്ക് കൂട്ടുന്നത്. പെന്‍സില്‍വേനിയ, മിഷിഗണ്‍, നെവാദ, നോര്‍ത്ത് കരോലീന അടക്കമുളള പത്തില്‍ താഴെയുളള സംസ്ഥാനങ്ങളിലെ ഫലം നിര്‍ണായകമാണ്.

English summary
US Polls 2020: Voting begins for the Presidential Election at New Hampshire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X