കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടെടുപ്പ് ഇന്ന് അവസാനിക്കും: ഫലം കാത്ത് പൌരന്മാർ, അന്തിമ ഫലം ആറിനുള്ളിൽ!!

Google Oneindia Malayalam News

വാഷിംഗ്ടൺ: മാസങ്ങൾ നീണ്ട പ്രചാരണങ്ങൾക്ക് ശേഷം അമേരിക്കയിൽ ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിക്കും. വോട്ടെടുപ്പ് ഇന്നത്തോടെ പൂർത്തിയാകുമെങ്കിലും ബാലറ്റുകൾ എണ്ണുന്നതിന് ഓരോ സംസ്ഥാനങ്ങൾക്ക് വ്യത്യസ്ത നിയമങ്ങളാണ് പ്രാബല്യത്തിലുള്ളത്. എന്നാൽ കൊവിഡ് വ്യാപനത്തോടെ നിരവധി യുഎസ് പൌരന്മാരാണ് നേരത്തെ തന്നെ ഓൺലൈനായും നേരിട്ടും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞത്. എന്നാൽ ലക്ഷണക്കിന് പേരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക. പ്രധാന സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് എപ്പോൾ അവസാനിക്കുമെന്നും ഫലങ്ങൾ എപ്പോൾ പുറത്തുവരുമെന്നും അറിയാം.

ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് വിജയം വ്യാജമായി പ്രഖ്യാപിക്കുമോ? സാധ്യതകള്‍ പല തരത്തില്‍!!ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് വിജയം വ്യാജമായി പ്രഖ്യാപിക്കുമോ? സാധ്യതകള്‍ പല തരത്തില്‍!!

ഫ്ലോറിഡയിൽ സെപ്തംബർ 24നാണ് പ്രീ ഇലക്ഷൻ വോട്ടിംഗ് ആരംഭിക്കുന്നത്. നവംബർ മൂന്നിനാണ് വോട്ടെണ്ണൽ നടക്കുക. രാത്രി എട്ട് മണിയോടെയാണ് വോട്ടിംഗ് അവസാനിക്കുകയെന്ന് കരുതുക. ആദ്യം പ്രീ ഇലക്ഷൻ വോട്ടുകളാണ് ആദ്യം എണ്ണുകയെന്നാണ് കരുതുക. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ വോട്ടെണ്ണൽ ആരംഭിക്കും. ജോർജിയയിൽ ഒക്ടോബർ 19 മുതൽ തന്നെ സ്കാനിംഗ് ആരംഭിച്ചിരുന്നു. നവംബർ മൂന്നിന് ഇവിടെ വോട്ടെണ്ണലും ആരംഭിക്കും. രാത്രി ഏഴ് മണിയോടെ വോട്ടെണ്ണൽ അവസാനിക്കും. ഭൂരിപക്ഷം വോട്ടുകളും ചൊവ്വാഴ്ച രാത്രി വോട്ടിംഗ് അവസാനിക്കുന്നതോടെ തന്നെ എണ്ണിത്തുടങ്ങും.

706-usa-flag-16

ഒക്ടോബർ 22 മുതൽ തന്നെ ടെക്സാസിലെ വലിയ കൌണ്ടികളിലെല്ലാം തന്നെ പ്രീ ഇലക്ഷൻ വോട്ടിംഗ് ആരംഭിച്ചിരുന്നു. നവംബർ മൂന്നിനാണ് ടെക്സാസിൽ വോട്ടെണ്ണൽ ആരംഭിക്കുക. ചെറിയ കൌണ്ടികളിൽ ഒക്ടോബർ 30ഓടെയാണ് നടപടി ക്രമങ്ങൾ പൂർത്തിയായത്. നവംബർ മൂന്നിനാണ് വോട്ടെണ്ണൽ ആരംഭിക്കുക. സെപ്തംബർ 29നാണ് നോർട്ട് കരോലിനയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നത്.

നോർത്ത് കരോലിനയിൽ സെപ്തംബർ 29നാണ് പ്രീ ഇക്ഷൻ വോട്ടിംഗ് ആരംഭിക്കുന്നത്. നവംബർ മൂന്നിനാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. രാത്രി ഏഴരയോടെ വോട്ടിംഗ് പ്രക്രിയ അവസാനിക്കുക. പ്രീ ഇലക്ഷൻ വോട്ടുകളായിരിക്കും ആദ്യം എണ്ണുന്നത്. വൈകി രേഖപ്പെടുത്തിയിട്ടുള്ള വോട്ടുകൾ ഇതിന് ശേഷമായിരിക്കും എണ്ണാൻ ആരംഭിക്കുക. ഓഹ്യോയിൽ ഒക്ടോബർ ആറിന് തന്നെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. പ്രീ ഇലക്ഷൻ വോട്ടുകളാണ് സംസ്ഥാനത്ത് നേരത്തെ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് സഹായിക്കും. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയി ഓഹ്യോയിലെ വോട്ടെടുപ്പ് അവസാനിക്കും.

അരിസോണയിൽ ഒക്ടോബർ 20നാണ് വോട്ടെണ്ണൽ ആരംഭിക്കുക. രാത്രി ഒമ്പത് മണിയോടെയാണ് വോട്ടിംഗ് അവസാനിക്കുക. പ്രീ ഇലക്ഷൻ വോട്ടുകളുടെ ഫലമാണ് ആദ്യം പ്രഖ്യാപിക്കുക. വോട്ടെണ്ണൽ പൂർത്തിയായി നാല് മണിക്കൂറിനുള്ളിൽ ഫലം പ്രതീക്ഷിക്കാം. രാജ്യത്ത് ഏറ്റവും കൂടുതൽ ബാലറ്റുകളുള്ള സംസ്ഥാനമാണ് അരിസോണ. തിരഞ്ഞെടുപ്പ് ദിനത്തിൽ തന്നെ വോട്ടെണ്ണൽ ആരംഭിക്കും. വിസ്കോൺസിനിൽ നവംബർ മൂന്നിനാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. രാത്രി ഒമ്പത് മണിയോടെ തന്നെ ഇവിടത്തെ വോട്ടിംഗ് അവസാനിക്കും. ആദ്യം പ്രീ ഇലക്ഷൻ വോട്ടുകളും തുടർന്ന് മറ്റ് വോട്ടുകളും എണ്ണാൻ ആരംഭിക്കും. ചില മുനിസിപ്പാലിറ്റികളിൽ നവംബർ മൂന്നിന് തന്നെ ഫലം പ്രഖ്യാപിക്കും. നവംബർ നാലോടെ വോട്ടെണ്ണൽ അവസാനിക്കുകയും ചെയ്യും.

മിഷിഗണിലെ വലിയ നഗരങ്ങളിൽ നവംബർ രണ്ടിന് തന്നെ പ്രീ ഇലക്ഷൻ നടപടി ക്രമങ്ങൾ ആരംഭിച്ചിരുന്നു. നവംബർ മൂന്നിന് തന്നെ ഇവിടെ പ്രീ ഇലക്ഷൻ വോട്ടുകൾ എണ്ണും. നാലോടെ തന്നെ വോട്ടെണ്ണൽ പൂർത്തിയാക്കുകയും ചെയ്യും. രാത്രി ഒമ്പത് മണിയോടെ പോളിംഗ് പൂർത്തിയാക്കും. നവംബർ ആറോടെ വോട്ടെണ്ണൽ പൂർത്തിയാകുകയും ചെയ്യും. പെൻസിൽ വാനിയയിൽ നവംബർ മൂന്നുവരെ വോട്ടെണ്ണൽ ആരംഭിച്ചിട്ടില്ല. ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് പെൻസിൽ വാനിയയിൽ വോട്ടിംഗ് അവസാനിക്കുക. നവംബർ മൂന്നിന് ശേഷം മാത്രമാണ് കൌണ്ടികളിൽ മെയിൽ ബാലറ്റുകൾ എണ്ണാൻ ആരംഭിക്കുക. ചൊവ്വാഴ്ച രാത്രി പോലും പല കൌണ്ടികളിലും വോട്ടുകൾ എണ്ണാൻ തുടങ്ങില്ല. പ്രീ ഇലക്ഷൻ വോട്ടുകൾ എണ്ണുന്നത് സംബന്ധിച്ച് ഓരോ സംസ്ഥാനങ്ങൾക്കും ഓരോ നിയമങ്ങളാണുള്ളത്. നവംബർ ആറോടെ പെൻസിൽ വാനിയയിൽ വോട്ടെണ്ണൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്.

Recommended Video

cmsvideo
Biden leads Trump by 10 points in final pre-election poll | Oneindia Malayalam

English summary
US presidential election: When polling will close in key states, details of counting in different states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X