കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിനെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ്; 2 വിദ്യാര്‍ത്ഥികള്‍ അടക്കം 9 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ ദിവസങ്ങള്‍ക്കിടെ നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേ ഉള്ളൂ.

Google Oneindia Malayalam News
police

ലോവ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ്. മൂന്ന് സ്ഥലങ്ങളില്‍ നടന്ന വെടിവയ്പ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ അടക്കം ഒമ്പത് പേരാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. ലോസ് ഏഞ്ചല്‍സില്‍ ചൈനീസ് പുതുവത്സര പരിപാടിയില്‍ തോക്കുധാരി വെടിയുതിര്‍ക്കുകയും 11 പേര്‍ കൊല്ലപ്പെടുകയും ചെയ്ത് 48 മണിക്കൂര്‍ പിന്നിടുമ്പോഴാണ് വടക്കന്‍ കാലിഫോര്‍ണിയയിലെ ലോവയിലും വെടിവയ്പ്പുണ്ടായത്.

വടക്കന്‍ കാലിഫോര്‍ണിയയിലെ ഹാഫ് മൂണ്‍ ബേയിലെ സാന്‍ ഫ്രാന്‍സിസ്‌കോയുടെ തെക്ക് ഭാഗത്തുള്ള ഫാമുകളില്‍ രണ്ട് വെടിവയ്പ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏഴ് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വെടിവയ്പ്പിലെ മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും സാന്‍ മാറ്റിയോ കൗണ്ടി ഷെരീഫ് സംഭവവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, കാലിഫോര്‍ണിയയിലെ രണ്ട് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്. ശനിയാഴ്ച രാത്രി മൊണ്ടേരി പാര്‍ക്കിലെ ഡാന്‍സ് ക്ലബ്ബില്‍ ഉണ്ടായ വെടിവയ്പ്പില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്ത 72കാരന്‍ സ്വയം വെടിയുതിര്‍ത്ത് മരിക്കുകയും ചെയ്തിരുന്നു. ചൈനീസ് പുതുവത്സര ആഘോഷത്തിനിടെയായിരുന്നു സംഭവം. വെടിയുതിര്‍ത്ത ആള്‍ 20 പേരെ വെടിവച്ച ശേഷം വാനില്‍ കടന്നുകളയുകയായിരുന്നു.

മോണ്ടെറി പാര്‍ക്കില്‍ കഴിഞ്ഞിരുന്ന കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം, പുതിയ സംഭവങ്ങളുടെ വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ട്വിറ്ററിലെത്തി പ്രതികരിച്ചിരുന്നു. യുവാക്കള്‍ക്കായി വിദ്യാഭ്യാസ മെന്റര്‍ഷിപ്പ് പ്രോഗ്രാം നടത്തുന്ന സ്റ്റാര്‍ട്ട്‌സ് റൈറ്റ് ഹിയര്‍ എന്ന സ്ഥലത്ത് മറ്റൊരു വെടിവയ്പ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, അവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

അതേസമയം, ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് വെബ്സൈറ്റ് പറയുന്നതനുസരിച്ച്, കഴിഞ്ഞ വര്‍ഷം 647 കൂട്ട വെടിവയ്പ്പ് സംഭവങ്ങള്‍ ഉണ്ടായി, കുറഞ്ഞത് നാല് പേരെ വെടിവച്ചോ കൊല്ലുകയോ ചെയ്‌തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2022ല്‍ യു എസിലുടനീളം 44,000-ലധികം ആളുകള്‍ വെടിയേറ്റ് മരണപ്പെട്ടെന്നാണ് കണക്ക്. അതില്‍ പകുതിയിലേറെയും ആത്മഹത്യകളാണ്.

English summary
US Shooting: 9 people were killed in three shootings in the US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X