കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌നോഡന്‍ ജനീവയിലേക്കു മടങ്ങുമോ?

  • By Aiswarya
Google Oneindia Malayalam News

ജനീവ: തനിക്കു ജനീവയിലേക്കു മടങ്ങണമെന്നാണു താല്‍പര്യമെന്നു മുന്‍ യുഎസ് ചാരന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍. തന്നെ സംബന്ധിച്ചിടത്തോളം സ്വിറ്റ്‌സര്‍ലാന്‍ഡും ജനീവയും മറക്കാന്‍ കഴിയാത്ത നിരവധി ഓര്‍മ്മകളുള്ള സ്ഥലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍, ജര്‍മന്‍ അഭിഭാഷകരുമായി ചേര്‍ന്ന് ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി സ്‌നോഡന്റെ വക്താവ് അറിയിച്ചു.

അമേരിക്കയിലെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ) ജീവനക്കാരനായിരുന്ന സ്‌നോഡന്‍ രണ്ടുവര്‍ഷമായി റഷ്യയില്‍ അഭയം തേടിയിരിക്കുകയാണ്. വിട്ടുനല്‍കണമെന്ന അമേരിക്കന്‍ ആവശ്യം ഇതുവരെ അംഗീകരിക്കാന്‍ രാജ്യം കൂട്ടാക്കിയിട്ടില്ല. നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കാനാവുമെങ്കില്‍ അമേരിക്കയിലേക്ക് മടങ്ങുമെന്ന് നേരത്തേ സ്‌നോഡന്‍ വ്യക്തമാക്കിയിരുന്നു.

edward-snowden.jpg

സ്‌നോഡനെ സ്വീകരിക്കാന്‍ ഒരുക്കമാണെന്ന് അമേരിക്കയും അറിയിച്ചിട്ടുണ്ട്. പക്ഷേ, നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നാണ് നിബന്ധന.യുഎസിന്റെ രഹസ്യങ്ങള്‍ പലതും പരസ്യമാക്കിയ സ്‌നോഡന് ലോകത്തുടനീളം അനുയായികള്‍ ഏറെയുണ്ട്.

അടുത്തിടെ സ്‌നോഡന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത സിറ്റിസണ്‍ഫോര്‍ എന്ന ഡോക്യൂമെന്ററിക്ക് ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. യുഎസിന്റെ രഹസ്യങ്ങള്‍ പലതും പരസ്യമാക്കിയതിനെ തുടര്‍ന്നു സ്‌നോഡന്റെ പാസ്‌പോര്‍ട്ട് യുഎസ് റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം റഷ്യയില്‍ അഭയാര്‍ഥിയായി കഴിയുന്നത്.

English summary
The fugitive US intelligence contractor Edward Snowden says he would love to get asylum in Switzerland.He was speaking via video link to a Geneva audience, from Moscow where he is sheltering from US prosecutors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X