കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിയ്ക്കയുടെ നാണംകെട്ട പരിപാടി... റഷ്യയോടെ സഹായം ചോദിച്ച ഇറാഖിന് ഭീഷണി

Google Oneindia Malayalam News

വാഷിങ്ടണ്‍: ഐസിസിനെതിരെ സിറിയയില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ വിജയത്തിലെത്തുന്ന വാര്‍ത്തകള്‍ കേട്ട് പ്രകോപിതരായിരിയ്ക്കുകയാണ് അമേരിയ്ക്ക. അതിനിടയിലാണ് തങ്ങളെ രക്ഷിയ്ക്കാന്‍ റഷ്യ വരണം എന്ന് ഇറാഖിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

ഇത്രനാളും ഇറാഖിന്റെ സംരക്ഷണം ഏറ്റെടുത്തവര്‍ എന്ന് അവകാശപ്പെട്ടുകൊണ്ടിരിയ്ക്കുന്ന അമേരിയ്ക്കയ്ക്ക് അത് താങ്ങാനാകുമോ? സിറിയയിലെ നാണക്കേട് ഇറാഖിലും ആവര്‍ത്തിയ്ക്കുമോ എന്ന ഭയമാണ് അമേരിയ്ക്കയ്ക്ക്.ഇതോടെ ഇറാഖിന് ഒരു മുന്നറിയിപ്പ് നല്‍കുകയാണ് അമേരിയ്ക്ക. നിങ്ങള്‍ റഷ്യയുടെ സഹായം തേടുകയാണെങ്കില്‍ പിന്നെ തങ്ങളുടെ സഹായം പ്രതീക്ഷിയ്‌ക്കേണ്ടെന്നാണ് മുന്നറിയിപ്പ്.

ഇറാഖിലെ അമേരിയ്ക്ക

ഇറാഖിലെ അമേരിയ്ക്ക

ഇറാഖില്‍ സദ്ദാം ഹുസ്സൈനെതിരെ സൈനിക നടപടി തുടങ്ങിയതാണ് അമേരിയ്ക്ക. ഇപ്പോഴും അമേരിയ്ക്കന്‍ സേന അവിടെ ഉണ്ട്.

ഐസിസ് വന്നപ്പോള്‍

ഐസിസ് വന്നപ്പോള്‍

ഇറാഖിന്റെ പ്രധാന ഭാഗങ്ങള്‍ ഒന്നൊഴിയാതെ ഐസിസ് കീഴടക്കുമ്പോഴും അമേരിയ്ക്കന്‍ സൈന്യം അവിടെ ഉണ്ടായിരുന്നു. എന്നിട്ടെന്താണ് ഉണ്ടായത്?

യസീദികളെ പീഡിപ്പിച്ചപ്പോള്‍

യസീദികളെ പീഡിപ്പിച്ചപ്പോള്‍

ഇറാഖിലെ ന്യൂനപക്ഷ ക്രിസ്ത്യാനികളേയും യസീദികളേയും ഐസിസ് അതിക്രൂരമായി പീഡിപ്പിച്ചപ്പോഴും അമേരിയ്ക്കയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇപ്പോഴും ഇറാഖില്‍ ഐസിസ് ശക്തമാണ്.

പാഴായ ആക്രമണങ്ങള്‍

പാഴായ ആക്രമണങ്ങള്‍

ഇറാഖില്‍ ഇപ്പോഴും ഐസിസിനെതിരെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അമേരിയ്ക്കയാണ്. എങ്കിലും സിറിയയില്‍ റഷ്യ നടത്തിയതുപോലുള്ള മുന്നേറ്റങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

സിറിയയിലെ റഷ്യ

സിറിയയിലെ റഷ്യ

സിറിയയില്‍ റഷ്യന്‍ മുന്നേറ്റങ്ങള്‍ക്ക് കാരണം അവിടത്തെ സര്‍ക്കാരിന്റെ സഹായം ആണെന്നാണ് അമേരിയ്ക്കയുടെ ആരോപണം. എന്നാല്‍ ഇറാഖ് സര്‍ക്കാരിന്റെ സമ്പൂര്‍ണ പിന്തുണ ഉണ്ടായിട്ടും എന്താണ് അമേരിയ്ക്ക അവിടെ ചെയ്യുന്നത് എന്ന ചോദ്യം ഉറപ്പാണ്.

 ജോസഫ് ഡണ്‍ഫോര്‍ഡ്

ജോസഫ് ഡണ്‍ഫോര്‍ഡ്

അമേരിയ്ക്കയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ മറൈന്‍ ജനറല്‍ ജോസഫ് ഡണ്‍ഫോര്‍ഡ് ആണ് ഇപ്പോള്‍ ഇറാഖിന് മുന്നറിയിപ്പ് നല്‍കുന്നത്. റഷ്യ വന്നാല്‍ പിന്നെ തങ്ങളുടെ സഹായം ഉണ്ടാകില്ലെന്ന്.

ഇറാഖ് പ്രധാനമന്ത്രി

ഇറാഖ് പ്രധാനമന്ത്രി

ഇറാഖിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി ആരെന്ന് ചോദിച്ചാല്‍ പലരും ഒന്ന് ആലോചിയ്ക്കും. അമേരിയ്ക്ക കുടിയിരുത്തിയ ഹൈദര്‍ അല്‍ അബാദിയാണ് അത്. ആ അബാദി തന്നെയാണ് റഷ്യയുടെ സഹായം അഭ്യര്‍ത്ഥിച്ചത്.

പിന്‍സീറ്റ് ഭരണം

പിന്‍സീറ്റ് ഭരണം

ഇറാഖില്‍ സദ്ദാം ഹുസ്സൈനെ താഴെയിറക്കിയതിന് ശേഷം അമേരിയ്ക്കയുടെ പിന്‍സീറ്റ് ഭരണമാണ് നടക്കുന്നത്. എന്നാല്‍ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതല്ലാതെ ജനങ്ങളുടെ ജീവന് സുരക്ഷ നല്‍കുന്നതില്‍ അവര്‍ക്ക് ഒരു ശ്രദ്ധയും ഇല്ലെന്നാണ് ആരോപണം.

റഷ്യ വരുമോ?

റഷ്യ വരുമോ?

സിറിയയ്ക്ക് ശേഷം ഐസിസിനെ തുരത്താന്‍ റഷ്യ ഇറാഖിലേയ്ക്ക് വരുമോ? സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം സിറിയയോടുള്ള ഇഷ്ടം റഷ്യയ്ക്ക് ഇറാഖിനോടില്ല എന്നത് തന്നെ.

ലോകശക്തിയാകാന്‍

ലോകശക്തിയാകാന്‍

അമേരിയ്ക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്തി മറ്റൊരു ലോകശക്തിയായി ഉയര്‍ന്നുവരാന്‍ റഷ്യയ്ക്ക് ഏറ്റവും പറ്റിയ സമയമാണിത്. കാരണം, ഐസിസിന്റെ കാര്യത്തില്‍ അമേരിയ്ക്ക പരാജയപ്പെട്ടിടത്താണ് റഷ്യ കുതിച്ച് കയറുന്നത്. ഈ സാഹചര്യം മുതലെടുക്കാന്‍ റഷ്യന്‍ വ്യോമസേന ഇറാഖിലേയ്ക്കും കടന്നുകൂടെന്നില്ലെന്നാണ് ചിലരെങ്കിലും വിശ്വസിയ്ക്കുന്നത്.

English summary
US to Iraq: If Russia helps you fight ISIS, we can't
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X