കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷക പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന് അമേരിക്ക; ഇന്റർനെറ്റ് വിലക്കിനും വിമർശനം

Google Oneindia Malayalam News

ദില്ലി; വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രതിഷേധങ്ങൾക്ക് ആഗോളതലത്തിൽ പിന്തുണ ശക്തമാകുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ച് അമേരിക്ക. കർഷക പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന് വിദേശകാര്യ വക്താവ് സബ്രിന സിദ്ധിഖി പ്രതികരിച്ചു. പ്രതിഷേധങ്ങൾക്കിടെ സർക്കാർ ഏർപ്പെടുത്തിയ ഇന്റർനെറ്റ് വിലക്കിനേയും വക്താവ് രൂക്ഷമായി വിമർശിച്ചു.

സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഇന്ത്യൻ സുപ്രീം കോടതിയും ഇത് പ്രസ്താവിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്, സബ്രിന സിദ്ധിഖി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇൻറർനെറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തടസമില്ലാതെ ലഭിക്കേണ്ടത് അനിവാര്യമാണെന്നും അവർ വ്യക്തമാക്കി. അതേസമയം കാർഷിക നിയമങ്ങളെ സബ്രിന പിന്തുണച്ചു. ഇന്ത്യയുടെ വിപണികളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സ്വകാര്യമേഖലയിലെ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള നടപടികൾ സ്വാഗതാർഹമാണെന്നും അവർ പറഞ്ഞു.

farmers protest

പ്രശസ്ത പോപ് ഗായി റിഹാനയും അന്താരാഷ്‌ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് സബ്രിനയുടെ പ്രതികരണം. ദില്ലിയിലെ ഇന്റർനെറ്റ് നിരോധനം സംബന്ധിച്ച സിഎൻഎൻ വാർത്ത ട്വിറ്ററിൽ പങ്കുവെച്ച റിഹാന നമ്മൾ എന്തുകൊണ്ടാണ് ഇതേപറ്റി സംസാരിക്കാത്തത് എന്നായിരുന്നു ചോദിച്ചത്. റിഹാന്നയ്‌‌ക്ക് പിന്നാലെയാണ് ഇന്ത്യയിലെ കര്‍ഷകരുടെ സമരത്തിന് ഞങ്ങള്‍ പിന്തുണയറിയിക്കുന്നുവെന്ന് ഗ്രേറ്റ തുംബെര്‍ഗും ട്വീറ്റ് ചെയ്തു. പിന്നാലെ ആഗോള തലത്തിൽ നിരവധി പ്രമുഖർ സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.അതേസമയം ഇതിനെതിരെ സംഘപരിവാർ കേന്ദ്രങ്ങൾ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു,

വിദേശകാര്യ മന്ത്രാലയവും വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഇത്തരക്കാരുടെ പ്രതികണരങ്ങൾക്ക് കൃത്യതയോ വ്യക്തതയോ ഇല്ലെന്നായിരുന്നു മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞത്. ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാൻ തിരക്കുകൂട്ടുന്നതിനുമുമ്പ്, വസ്തുതകൾ മനസിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും, ഒപ്പം പ്രശ്‌നങ്ങളെക്കുറിച്ച് ശരിയായ ധാരണയും ഉണ്ടാകണമെന്നും മന്ത്രാലയം വ്യക്തമാക്കി.

'റഹീം ഇറങ്ങിയാൽ ഇബ്രാഹിം കുഞ്ഞ് തറപറ്റും'; കളമശേരി സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ്? നിർണായക നീക്കം'റഹീം ഇറങ്ങിയാൽ ഇബ്രാഹിം കുഞ്ഞ് തറപറ്റും'; കളമശേരി സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ്? നിർണായക നീക്കം

'ക്യാൻസർ എന്റെ കരളിനെ കൂടി കവർന്നു, ഇനി അധികമൊന്നും ചെയ്യാനില്ല'; നോവുന്ന കുറിപ്പുമായി നന്ദു മഹാദേവ'ക്യാൻസർ എന്റെ കരളിനെ കൂടി കവർന്നു, ഇനി അധികമൊന്നും ചെയ്യാനില്ല'; നോവുന്ന കുറിപ്പുമായി നന്ദു മഹാദേവ

Recommended Video

cmsvideo
Modi supporters' cyber attack against Rihanna

കുട്ടികളുമായി പൊതുസ്ഥലത്ത് എത്തിയാല്‍ 2000 രൂപ പിഴ; പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്കുട്ടികളുമായി പൊതുസ്ഥലത്ത് എത്തിയാല്‍ 2000 രൂപ പിഴ; പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്

'ക്യാൻസർ എന്റെ കരളിനെ കൂടി കവർന്നു, ഇനി അധികമൊന്നും ചെയ്യാനില്ല'; നോവുന്ന കുറിപ്പുമായി നന്ദു മഹാദേവ'ക്യാൻസർ എന്റെ കരളിനെ കൂടി കവർന്നു, ഇനി അധികമൊന്നും ചെയ്യാനില്ല'; നോവുന്ന കുറിപ്പുമായി നന്ദു മഹാദേവ

English summary
US urges peaceful settlement of farmers protest; Criticize Internet ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X