കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളി ഇങ്ങോട്ട് വേണ്ട.. അമേരിക്കന്‍ കപ്പലുകളെ തകര്‍ത്തു കളയും: ട്രംപിന് മറുപടിയുമായി ഇറാന്‍

Google Oneindia Malayalam News

ടെഹാറാന്‍: ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ കഴിയുമ്പോഴും അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുന്നു. കോവിഡ് പ്രതസന്ധി വലിയ നാശനഷ്ടങ്ങള്‍ സൃഷിടിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളാണ് ഇവ രണ്ടും എന്നതാണ് വിരോധഭാസം. ബുധനാഴ്ചവരേയുള്ള കണക്ക് പ്രകാരം 5297 ആളുകളാണ് ഇറാനില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

അമേരിക്കയില്‍ ഇത് 47000 പിന്നിട്ടു. ലോകത്തെ തന്നെ ഏറ്റഴും ഉയര്‍ന്ന സംഖ്യ. പക്ഷെ ഈ പ്രതിസന്ധിയൊന്നും ഇരു രാജ്യങ്ങളും തമ്മില്‍ നേരത്തേയുണ്ടായിരുന്നു സംഘര്‍ഷങ്ങളെ ഒട്ടും ബാധിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗള്‍ഫ് മേഖലയില്‍ വെച്ച് അമേരിക്കന്‍ സൈനിക കപ്പലുകളെ ലക്ഷ്യം വെച്ച് ഇറാനിയന്‍ സൈനിക കപ്പലുകള്‍ എത്തിയതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പോര്‍വിളിക്ക് ആധാരമായം ഏറ്റവും പുതിയ സംഭവം.

അമേരിക്കില്‍ കപ്പലുകളെ

അമേരിക്കില്‍ കപ്പലുകളെ

ഗള്‍ഫ് മേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്ന അമേരിക്കില്‍ കപ്പലുകളെ ഇറാന്‍ വിപ്ലവ സേന തടയുകയായിരുന്നു. തങ്ങളുടെ കപ്പലുകളെ അപകടകരമായ രീതിയില്‍ വലം വെച്ച ഇറാന്‍ സേന ഒരു മണിക്കൂറോളം പ്രകോപനം തുടര്‍ന്നതായാണ് അമേരിക്കന്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും ആരോപിച്ചത്. ഏപ്രില്‍ പതിനാറാം തിയതിയായിരുന്നു സംഭവം.

അമേരിക്ക ആരോപിക്കുന്നു

അമേരിക്ക ആരോപിക്കുന്നു

സൈനിക ഹെലികോപ്ടറുകളുമായി സംയുക്ത പട്രോളിങ് നടുത്തുന്ന ആറ് യുഎസ് സൈനിക കപ്പലുകളെയായിരുന്നു 11 ഇറാനിയില്‍ കപ്പലുകള്‍ വളഞ്ഞത്. ഈ നടപടി അന്താരാഷ്ട്ര മുദ്രനിയമത്തിന്റെ ലംഘനമാണെന്നും അമേരിക്ക ആരോപിക്കുന്നു. ഇതോടെയാണ് സംഭവത്തില്‍ പ്രതികരിച്ച് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തുന്നത്.

വെടിവെച്ചിടണം

വെടിവെച്ചിടണം

അമേരിക്കന്‍ കപ്പലുകള്‍ക്കെതിരെ വരുന്ന ഏത് ഇറാനിയന്‍ സൈനിക കപ്പലിനെയും വെടിവെച്ചിടണമെന്ന് നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ട്രംപിന്‍റെ ട്വീറ്റ് ഇറാനുള്ള സന്ദേശമായാണ് കരുതുന്നതെന്ന് യുഎസ് സൈനിക കേന്ദ്രമായ പെന്‍റഗണും അറിയിച്ചു. ഇതുവരെ ആക്രമണത്തിന് സൈന്യത്തിന് ഉത്തരവ് നല്‍കിയിട്ടില്ലെന്നും പെന്‍റഗണ്‍ വ്യക്തമാക്കി.

ട്രംപിന് മറുപടി

ട്രംപിന് മറുപടി

എന്നാല്‍ ട്രംപിന് മറുപടിയുമായി ഖുദ്സ് ഫോഴ്സ് തലവന്‍ രംഗത്തെത്തിയത് സാഹചര്യം കൂടുതല്‍ സംഘര്‍ഷഭരിതമാക്കിയിരിക്കുകയാണ്. ഗള്‍ഫ് മേഖലയില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തിയാല്‍ അമേരിക്കന്‍ കപ്പലുകളെ ഇറാന്‍ തകര്‍ക്കുക തന്നെ ചെയ്യുമെന്നാണ് ഇറാന്‍റെ എലൈറ്റ് റെവല്യൂഷണറി ഗാർഡ്സ് മേധാവി വ്യാഴാഴ്ച അഭിപ്രായപ്പെട്ടത്.

തകര്‍ത്തു കളയും

തകര്‍ത്തു കളയും

ഇറാന്‍റെ സൈനികമോ സൈനികേതരമോ ആയ ഏതൊരു കപ്പലിനും അമേരിക്കന്‍ സൈനിക കപ്പലുകളില്‍ നിന്ന് പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഭീഷണിയുണ്ടായാല്‍ 'തകര്‍ത്തു' കളയാന്‍ ഞങ്ങളുടെ നാവിക സേനയോട് താന്‍ പറഞ്ഞിട്ടുണ്ടെന്ന് മേജർ ജനറൽ ഹുസൈൻ സലാമി പറഞ്ഞു. പേർഷ്യൻ ഗൾഫിന്റെ സുരക്ഷ ഇറാന്റെ തന്ത്രപരമായ മുൻഗണനകളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരണം ഉണ്ടാവും

പ്രതികരണം ഉണ്ടാവും

ദേശീയ സുരക്ഷ, ജലഅതിര്‍ത്തികള്‍, ഷിപ്പിങ് സുരക്ഷ, സൈനികര്‍ എന്നിവയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ദൃഢനിശ്ചയമുള്ളവരാണ് ഞങ്ങളെന്ന് ഞാന്‍ അമേരിക്കക്കാരോട് പറയുകയാണ്. ഏത് തരത്തിലുള്ള അട്ടിമറി ശ്രമങ്ങള്‍ക്കെതിരേയും ഞങ്ങളുടെ നിര്‍ണ്ണായകമായ പ്രതികരണം ഉണ്ടാവും. അമേരിക്കക്കാർ മുൻകാലങ്ങളിൽ ഞങ്ങളുടെ ശക്തി തിരിച്ചറിഞ്ഞിട്ടുണ്ട്, അതിൽ നിന്ന് അവര്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

'ഒമാന്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കൊപ്പം'; പ്രചാരണത്തില്‍ വിശദീകരണവുമായി ഒമാന്‍ രാജകുടുംബാംഗം'ഒമാന്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കൊപ്പം'; പ്രചാരണത്തില്‍ വിശദീകരണവുമായി ഒമാന്‍ രാജകുടുംബാംഗം

English summary
US warships will be destroyed says iran Guards chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X