7 മാസം വളർച്ചയുള്ള ഗര്‍ഭസ്ഥശിശുവിനെ കീറിമുറിച്ചു;യുവതിയ്ക്ക് 100വർഷം തടവ്
വാഷിങ്ടണ്‍: ഏഴ് മാസം ഗര്‍ഭിണിയായിരുന്ന യുഎസ് വനിതയെ കുത്തി പരിക്കേല്‍പ്പിച്ച് ഗര്‍ഭസ്ഥ ശിശുവിനെ ക്രൂരമായി കൊന്ന കേസില്‍ യുവതിയ്ക്ക് 100 വര്‍ഷം തടവ് വിധിച്ചു.
ഗര്‍ഭകാലത്ത് ഉപയോഗിക്കുന്ന വസത്രങ്ങള്‍ വില്‍ക്കാന്‍ എന്ന വ്യാജേന വീട്ടിലേക്ക് എത്തിയ യുവതി ഏഴ് മാസം ഗര്‍ഭിണിയായ ഡൈനല്‍ ലൈനിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പിന്നീട് വയറില്‍ പ്രഹരിക്കുകയും ഗര്‍ഭസ്ഥശിശുവിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.

ആക്രമണത്തില്‍ ലൈന്‍ രക്ഷപ്പെട്ടെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് യുവതിയ്ക്ക് നേരെ ആക്രമണം നടക്കുന്നത്. ഒരു വര്‍ഷമായി നീണ്ടു നില്‍ക്കുന്ന വിചാരണയില്‍ കഴിഞ്ഞ ദിവസമാണ് വിധി വന്നത്.
ഗര്‍ഭസ്ഥശിശുവിനെ കൊന്ന കേസിലാണ് യുവതിയ്ക്ക് 100 വര്‍ഷം തടവ് വിധിച്ചിരിക്കുന്നത്. യുവതി ഇത് ചെയ്യാനുള്ള മാനസിക അവസ്ഥ എന്താണെന്നുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പ്രത്യേക പരിഗണന നല്‍കിയാണ് കോടതി കേസില്‍ വിധി പറഞ്ഞത്. ഈ വര്‍ഷത്തില്‍ ലൈന്‍ മറ്റൊരു കുഞ്ഞിന് ജന്മം നല്‍കി.












Click it and Unblock the Notifications