കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ വഴിയില്‍ 'ഇടത്' വെനസ്വേലയും... 100 ന്റെ നോട്ടുകള്‍ക്ക് അടിയന്തര നിരോധനം

വെനസ്വേല കടുത്ത സാന്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്

Google Oneindia Malayalam News

കാരക്കാസ്: നോട്ട് നിരോധനത്തിനെതിരെ ഇന്ത്യയില്‍ ശക്തമായ പ്രതിഷേധം ഉയരുമ്പോള്‍ ലോകം മുഴുവന്‍ നരേന്ദ്ര മോദിയുടെ പാതയിലാണ്. ഇറാനിനും സൗദിക്കും പിറകേ ഇപ്പോഴിതാ വെനസ്വേലയും നോട്ട് നിരോധത്തിന്റെ വഴിയിലാണ്.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ നോട്ട് നിരോധനം സംബന്ധിച്ച് അടിയന്തര ഉത്തരവാണ് പുറത്തിറക്കിയത്. രാജ്യത്തെ ഏറ്റവം വലിയ നോട്ട് ആയ 100 ബൊളിവര്‍ ബില്‍ ആണ് ഒറ്റ ഉത്തരവിലൂടെ നിരോധിക്കപ്പെട്ടത്.

Nicolam Maduro

വെനസ്വേലന്‍ കറന്‍സി കൊളംബിയയില്‍ പൂഴ്ത്തിവയ്ക്കുന്ന മാഫിയക്കെതിരെയാണ് നോട്ട് നിരോധനം എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് മാത്രമല്ല നോട്ട് നിരോധന തീരുമാനത്തിന് പിറകില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് വെനസ്വേല. ചരിത്രത്തിലെ ഏറ്റവും വലിയ പണപ്പെരുപ്പമാണ് രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും വലിയ നോട്ടായ 100 ബൊളിവര്‍ ബില്‍ പിന്‍വലിക്കുമ്പോള്‍ അതിലും വലിയ നോട്ടുകളാണ് ഇനി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്. നിലവിലെ മൂല്യത്തിന്റെ 200 ഇരട്ടി മൂല്യമുള്ള നാണയങ്ങളും നോട്ടുകളും ആണ് ഇനി പുറത്തിറക്കാന്‍ പോകുന്നത്.

6.74 ബൊളിവര്‍ ബില്‍ ഒരു ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്. 72 മണിക്കൂറാണ് നോട്ട് നിരോധനത്തിനുള്ള സമയ പരിധിയായി പ്രഖ്യാപിച്ചിട്ടുള്ളത്.

English summary
Venezuelan President Nicolas Maduro signed an emergency decree ordering the country's largest banknote, the 100 bolivar bill, taken out of circulation to thwart "mafias" he accused of hoarding cash in Colombia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X